വാടകക്കൊരു കാറെടുത്ത - TopicsExpress



          

വാടകക്കൊരു കാറെടുത്ത കഥ മച്ചാ മച്ചാ .. മണി പത്തായില്ലേട പന്നി എന്തൊരു ഉറക്കമാണെട .. ശല്യം ആരാന്നറിയാൻ വേണ്ടി പുതപ്പ് മാറ്റി നോക്കിയപ്പോ പട്ടി നക്കിയ പോലൊരു മുഖം ..മന്തൻ റുമീസ് ആണ്.. !എന്താണെടാ പുല്ലേ ഈ രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ എന്ന് ചോദിച്ച് ഞാൻ അവന്റെ മന്തൻ തലക്കൊരു കൊട്ടും കൊടുത്തിട്ട് കണ്ണും തിരുമ്മി എഴുന്നേറ്റു .. മച്ചാ നീ മറന്നോ ?? ഇന്നല്ലേ ഡ്രൈവിംഗ് പഠിക്കാൻ വണ്ടി വാടകക്കെടുക്കാൻ പോകേണ്ടത്.. എല്ലാരും റെഡി ആയി നിന്നെയും കാത്തു നില്ക്കാണ് താഴത്ത് റുമീസ് പറഞ്ഞു.. അത് രാത്രിയല്ലേ എന്റെ രൂമീസെ ?? അതിനെന്തിനാണ് നീ ഈ പച്ച പുലര്ച്ചക്ക് വന്നു എന്റെ ഉറക്കം കളയുന്നത്‌ പന്നി.. ഞാൻ അവന്റെ തടിയാൻ കാലിനൊരു ചവിട്ടു കൊടുത്തു പറഞ്ഞു..!! ജനല് തുറന്നു നോക്കിയപ്പോ വണ്ടി പഠിക്കാൻ കൂടെ കൂടിയ അഖിലും സാദിക്കും സ്കൂളിൽ assemblyക്ക് നില്ക്കുന്ന പോലെ കൈയും കെട്ടി താഴത്ത് നില്പ്പുണ്ട് !! ഞാൻ കുളിക്കാൻ കയറിയ അച്ഛന്റെ പൊകറ്റീന്നും ഒരു 500 എടുത്ത് താഴൊട്ട് ചെന്നു .. ഞങ്ങൾക്കെല്ലാവർക്കും liscense ഉണ്ട് പക്ഷെ വണ്ടിയോടിക്കാൻ ഒറ്റ ഒരുത്തനും അറിയില്ല .. അത് പഠിക്കാൻ വേണ്ടിയാണ്‌ ഈ അഭ്യാസങ്ങളൊക്കെ .. അങ്ങിനെ വീട്ടിൽ നിന്നുമിറങ്ങി വണ്ടി പഠിപ്പിച്ചു തരാമെന്നേറ്റ സുധിയെട്ടനെയും കാത്ത് ഞങ്ങളെല്ലാവരും റോഡിൽ നിന്നു !! രാത്രി എടുക്കേണ്ട വണ്ടിക്ക് രാവിലെ തന്നെ കുളിച്ചു മാറ്റി ആളെയും കാത്ത് നിക്കുന്നതിനു ഒരേയൊരു കാരണം രുമീസാണ് .. റുമീസ് അങ്ങിനെയാണ് .. എന്തെങ്കിലും ചെയ്യാൻ പ്ലാനിട്ടാൽ പിന്നെ കൂടെ നിൽക്കുന്നോർക്ക് ഒരു സ്വൈര്യവും സമാധാനവും കൊടുക്കു്ല .. 7 മണി കഴിഞ്ഞിട്ടും സുധിയെട്ടനെ കാണാഞ്ഞപ്പോ റുമീസ് ചിലക്കാൻ തുടങ്ങി.. ഇയാളിത് എവിടെ പോയി കിടക്കാണെടോ പണ്ടാരമടങ്ങാൻ .. ഞാൻ ഫോണ്‍ വിളിച്ചിട്ട് സുധിയെട്ടാൻ എടുക്കുന്നില്ല.. ആള് ഞമ്മക്ക് പണി തന്ന്ട്ടോ അഖിൽ പ്രസ്താവിച്ചു.. ഒന്ന് പോടാ സുധിയേട്ടനൊരു വാക്ക് പറഞ്ഞാല വാക്കാണ് സാദിക്ക് ചൂടായി പറഞ്ഞു.. പിന്നേ എന്നിട്ടല്ലേ 7 മണിക്ക് വരാമെന്നേറ്റ ആളെ 8 മണിയായിട്ടും കാണാത്തത്.. ഒന്ന് പോടാ അവിടുന്ന്... അഖിൽ തിരിച്ചടിച്ചു.. ഒന്ന് നിര്തെടോ എല്ലാരും കൂടെ കെടന്ന് ചിലക്ക്ണ് .. റുമീസ് എഴുന്നേറ്റു നിന്ന് ആളായി പറഞ്ഞു.. അരുണേ നീ ഒന്ന് കൂടെ വിളിച്ചു നോക്ക് റുമീസ് കല്പിച്ചു.. അങ്ങോട്ട്‌ വിളിക്കുന്നതിനു മുൻപേ സുധിയേട്ടൻ ഇങ്ങോട്ട് വിളിചു.. ആ അരുണേ ഏട്ടന് കുട്ടിയേയും കൊണ്ട് ഹോസ്പിറ്റലിൽ പോണം.. നിങ്ങൾ വിട്ടോ.. നിനക്ക് കുറച്ചൊക്കെ വണ്ടി ഓടിക്കാൻ അറിയാവുന്നതല്ലേ നീ പോയി എടുത്തോണ്ട് വാടാ .. എന്നും പറഞ്ഞു സുധിയേട്ടൻ ഫോണ്‍ വെച്ചു .. തെണ്ടി ചെറ്റ .. റുമീസ് ഹാലിളകി പറഞ്ഞു.. പണ്ടൊക്കെ പാൻ പരാഗും വാങ്ങിച്ചോണ്ട് നടന്നവനാണ് ഇപ്പൊ കുട്ടിക്ക് pampersum വാങ്ങി നടക്കുന്നത്. പൊട്ടൻ .. ഡാ അരുണേ അഖിലേ സാദിക്കേ വണ്ടിയെടുക്കെട .. നമുക്ക് പോയി വണ്ടിയെടുതോണ്ട് വരാം. അല്ല രുമീസെ നീ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്.. എനിക്ക് നല്ല വണ്ണം ഓടിക്കാനൊന്നും അറിയില്ല.. Njaan paranju.. റുമീസ് ഓടി പോയി എന്റെ ബൈകിൽ കയറിയിരുന്ന് ഒരിത്തിരി ഗൌരവത്തിൽ എന്നോട് പറഞ്ഞു.. നിന്നെ കണ്ടിട്ടല്ല റുമീസ് വണ്ടിയോടിക്കാൻ പടിക്കാൻ ഇറങ്ങിയത് .വണ്ടി ഞാൻ ഓടിച്ചു ഇങ്ങോട്ട് കൊണ്ട് വന്നോളാം.. നീ ബുധിമുട്ടണ്ട ..വന്ന് വണ്ടീൽ കയറെടാ പൊട്ടാ..!! അങ്ങിനെ ഞങ്ങൾ വണ്ടിയിടപാടുകാരനായ സാദിക്കിന്റെ സുഹൃത്തിന്റെ പരിചയക്കാരന്റെ വീടിലെത്തി.. വലിയ ഗമയൊന്നുമില്ലാത്ത ഒരു upstair വീട് ..റുമീസ് വേഗം കയറി ബെല്ലടിച്ചു.. അപ്പൊ വീടിനുള്ളിൽ നിന്നും കാവി മുണ്ടും വെള്ള ബനിയനുമൊക്കെ ഇട്ട് ഒരു ആജാനബാഹു പുറത്തേക്കു വന്നു രുമീസിന്റെ കൈ കുലുക്കിയിട്ട് പറഞ്ഞു.. ഞാൻ ജോണിക്കുട്ടി .. വണ്ടിയിടപാടാണ് പണി... ഡ്രൈവിംഗ് പഠിക്കാനാണ് വണ്ടിയെങ്കിൽ ജീവന പോയാലും ഞാൻ വണ്ടി തരുല.. വണ്ടി വല്ലയിടത്തും പോയി ചാർത്തിയാൽ ജോണിക്കുട്ടി വീട്ടില് കേറി വന്ന് എല്ലാർക്കിട്ടും ചാർത്തും .. എന്റടുത്തു ഇപ്പൊ ബൂകിങ്ങില്ലാത്ത ഒരൊറ്റ വണ്ടിയെ ഉള്ളു.. scorpio .. ഈ എമർജൻസി ലൈറ്റ് വെച്ച് നോക്കി വല്ല വരയും കുറിയുമുണ്ടോന്ന് നോക്ക് .. ഒരു ഭാവ വ്യത്യാസവുമില്ലാതെ ജോണികുട്ടി ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു .. ഞങ്ങൾ അര മണിക്കുറോളം തപ്പി നോക്കിയിട്ടും ഒരു വരയും കണ്ടീല.. വണ്ടി ടോപ്‌ ആയിക്കന്ട്ടോ സാദിക്ക് അഭിപ്രായം രേഖപ്പെടുത്തി ..രുമീസിനു താക്കോൽ കൊടുക്കാൻ നേരത്ത് ജോണിചായൻ ചോദിച്ചു.. ഇതിലാരാട വണ്ടി ഓടിക്കുന്നത്.. ദാ ഇവനാണ്.. ഞാൻ റുമീസിന്റെ പേര് പറയുന്നതിന് മുൻപ് തന്നെ റുമീസ് എന്റെ നേർക്ക്‌ കൈ ചൂണ്ടി ജോനിചായനോട് പറഞ്ഞു.. !! സെക്യൂരിറ്റി ആയിട്ട് 2000 രൂപയും പിന്നെ liscensum കൊടുത്ത് ഞങ്ങൾ വണ്ടിയുടെ താക്കോൽ വാങ്ങിച്ചു.. വണ്ടിയുടെ ഉൾ വഷമൊക്കെ കാണിച്ചു തരാൻ ജോനിചായനും വണ്ടിയുടെ അടുത്തേക്ക് വന്നു. എല്ലാരും വണ്ടിയിൽ കയരിയിരുന്നു.. ഞാൻ റുമീസിനെ കുറച് മാറ്റി നിരത്തി ചൂടായി .. നീയല്ലേ പുല്ലേ ഒറ്റയ്ക്ക് ഉണ്ടാക്കാമെന്നു പറഞ്ഞത് ..?? എനിക്ക് പേടിയായിട്ടു വയ്യ.വല്ല alto യോ മാരുതിയോ മാത്രേ എനിക്ക് ഓടിക്കാൻ അറിയുള്ളു.അതും കഷ്ടിച്ച് .. ഞാൻ രുമീസിനെ കോളറിനു പിടിച്ചു പറഞ്ഞു. റമീസ് അവന്റെ ഇളിഞ്ഞ മോണ കാട്ടി ചിരിചിട്ട് പറഞ്ഞു.. മച്ചാ എനിക്ക് alto പോലും ഓടിക്കാൻ അറിയത്തില്ല.ഇത്തിരി ധൈര്യം കാണിച്ചാലേ ഇതൊക്കെ പഠിക്കാൻ പറ്റുള്ളൂ. നീ വേഗം വന്ന് വണ്ടിയെടുക്കാൻ നോക്ക്..ഇല്ലെങ്കിൽ ജോണിചായന്റെ ആ വണ്ണമുള്ള കാലു നിന്റെ വയറ്റിൽ വന്ന് സുജൂധിനിരിക്കും .. !! ഞാൻ സർവ ദൈവങ്ങളെയും വിളിച് ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നു.. എന്നിട്ട് വണ്ടി മെല്ലെ സ്റ്റാർട്ട്‌ ആക്കി .. എന്നിട്ട് ക്ലച് ചവിട്ടി ഫസ്റ്റ് ഗിയർ ഇട്ട് മെല്ലെ accelarator ചവിട്ടി ഞാനൊഴികെ ബാകിയെല്ലാവരും നല്ല ത്രില്ലിലാണ് .. mirroriലുടെ റുമീസിന്റെ പട്ടി നക്കിയ മുഖമെനിക്കു കാണാം .. സാദിക്കും അഖിലും വല്ല ദീപാവലി മിട്ടായി കിട്ടിയ കുട്ടികളെ പോലെ വെറുതെ കിടന്ന് ചിരിക്കുന്നുണ്ട് .. ജോണിചായനാനെങ്കിൽ എനിക്ക് ഓടിക്കാൻ അറിയുമോന്നു നോക്കാൻ വേണ്ടി കണ്ണും നട്ട് നിക്കുന്നുണ്ട്.. ഞാൻ വീണ്ടും accelaratoril ചവിട്ടി .. വണ്ടി അനങ്ങുന്നില്ല.. ജോണിച്ചായന്റെ മുഖം കറുത്തു .. റുമീസ് എന്റെ തോളത്തു തട്ടിയിട്ടു ചോദിച്ചു എന്ത് പട്ടിയെടാ ഹമുക്കെ .?? ഞാൻ വെജാരായിക്കൊണ്ട് Accelarator വീണ്ടും വീണ്ടും ചവിട്ടി ഒച്ചയും ബഹളവും ഉണ്ടാക്കുന്നതിനിടയിൽ ജോണിചായൻ windoyilude തല ഉള്ളിലെക്കിട്ടു പറഞ്ഞു. ആ ഹാൻഡ്‌ ബ്രയ്ക് താഴ്തെടാ ചെക്കാ.. അയ്യേ .. എന്തോന്നടെയ് ?? അഖില് പിന്നിൽ നിന്ന് കളിയാക്കി.. അല്ലെങ്കിൽ ഇവനെപ്പോഴും ഇങ്ങിനെയാ ഹാൻഡ്‌ ബ്രയ്ക് താഴ്ത്താൻ മറക്കും. റുമീസ് രക്ഷപെടാൻ വേണ്ടി ഒരു പ്രസ്താവന ഇറക്കി .ഞാൻ പെട്ടെന്ന് തന്നെ ഹാൻഡ്‌ ബ്രയ്ക് താഴ്ത്തി accelerator ചവിട്ടി.. വണ്ടി കുതിര ചാടുന്ന പോലെ ചാടി ഇടവഴിയിലെക്കിറങ്ങിയപ്പോ പേടിച്ചു തലയ്ക്കും കൈ വെച് വായും തുറന്ന് അന്തം വിട്ടു നിക്കുന്ന ജോണിച്ചായനെ mirrorilude എനിക്ക് വ്യക്തമായി കാണാമായിരുന്നു.. !! എങ്ങിനെയോ കഷ്ടപ്പെട്ട് വളവും തിരിവുമൊക്കെ വളച്ചും തിരിച്ചും ഓടിക്കുന്നതിനിടയിൽ പിന്നിൽ നിന്നുള്ള കുരങ്ങന്മാരുടെ ബഹളം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. ഡാ light dim ആക്ക് .. light bright ആക്ക് .. ac off ചെയ്യടാ ..A C ഓണാക്കെട .. പാട്ട് വെക്ക് .. light ഇട് .. ഗിയർ മാറ്റ് .. ഹാൻഡ്‌ ബ്രയ്ക് പിടിക്ക് .. എല്ലാം കൂടെ ഒരു ബഹള മയം., ഒരൊറ്റ എണ്ണത്തിനും ഓടിക്കാൻ അറിയില്ല.. എന്നാ ഡയലോഗിനു വല്ല കുറവുമുണ്ടോ .. മനുഷ്യനിവിടെ തേർഡ് ഗിയർ എങ്ങോട്ടിടും എന്നാ കൻഫ്യുഷനിലാണ് .. അതിനിടയിൽ നല്ല മഴ പെയ്തു .. ഇരുട്ടും പിന്നെ മഴത്തുള്ളികളുടെ ചീട്ടിയടിക്കലും കാരണം എനിക്കൊന്നും കാണാൻ പറ്റുന്നില്ല.. എടാ പൊട്ടൻ അരുണേ ആ wiper ഒന്ന് on ചെയ്യ്‌ മണ്ടാ .. പിന്നിൽ നിന്ന് റുമീസിന്റെ കൽപന വന്നു.. ഇവനെ ഞാൻ ഏത് നേരത്താണാവോ കണ്ടു മുട്ടിയത്‌.. എനിക്ക് അത് ഓണാക്കാൻ അറിയത്തില്ല.. ഞാൻ സത്യം തുറന്നു പറഞ്ഞു.. നിന്റെയൊക്കെ ഒരു കാര്യമെന്നും പറഞ്ഞ് റുമീസ് acയുടെ ബട്ടണ്‍ രണ്ടു പ്രാവശ്യം അമർത്തി കളിചിട്ട് പറഞ്ഞു.. മച്ചാ wiper കേടാണ് മച്ചാ.. അന്റെ ഒലക്ക .. ഞാനും സാദിക്കും ഒരുമിചാണ് അത് പറഞ്ഞത്.. നിങ്ങളൊക്കെ ഒന്ന് മാറിയെ . ഇത് ഞാനിപ്പോ ശരിയാക്കി തരാമെന്നും പറഞ്ഞു അഖില് അവന്റെ കൈ ബൂമർ മാനെ പോലെ നീട്ടിയിട്ട്‌ gear പിടിച്ചു വലിച്ചു കളിച്ചു.. ശവങ്ങൾ .. ഒന്നിനും ഒരു കുന്തവും അറിയില്ല. ഇരുപ്പു കണ്ടാ പിന്നൊന്നും വേണ്ട.. ഞങ്ങൾ സ്ടിയറിങ്ങിനോട് ചേർന്ന് മുഴച്ചു നിന്ന എല്ലാ ഭാഗത്തും അമർത്തിയും വലിച്ചും നോക്കി ഒരു രക്ഷയുമില്ല. അവസാനം റുമീസും ഞാനും ഒന്നും രണ്ടും പറഞ്ഞു തല്ലു കൂടുന്നതിനിടയിൽ ഞങ്ങളിൽ ഒരാളുടെ കൈ തട്ടി wiper ഓണായി ..മഹാ ഭാഗ്യം സാദിക്ക് പിന്നിൽ നിന്ന് പറഞ്ഞു..!! അങ്ങിനെ ഞാൻ വണ്ടി വീണ്ടും ഓടിച്ചു തുടങ്ങി .. , കൂടെ വന്ന മാക്രികൾ പിന്നിൽ നിന്ന് വീണ്ടും പാട്ടും ബഹളവും തുടങ്ങി .. പെട്ടെന്നാണ് റുമീസ് അലറിയത് .. !! എന്റെ അള്ളോ .. ടാ അരുണേ .. വണ്ടി നിർതെടാ പുല്ലേ.. എന്തിനാട..?? ഞാൻ ദെഷ്യപെട്ടു ചോദിച്ചു.. വണ്ടി നിർത്താനാണ് ഞാൻ പറഞ്ഞത് റുമീസ് ഒച്ചയിട്ടു..ഞാൻ വണ്ടി മെല്ലെ സൈഡാക്കി .. റുമീസ് വണ്ടിയിൽ നിന്നുമിറങ്ങി ഓടി . പിന്നാലെ ഞങ്ങളും.. !! അപ്പോഴാ ആ കാഴ്ച കണ്ടത് .. റോഡ്‌ സൈഡിൽ പുല്ലുകൾക്കിടയിൽ ഇരുട്ടത്ത്‌ ഒരു ചെറുപ്പക്കാരൻ പയ്യൻ ചോരയിൽ കുളിച് അവസാന ശ്വാസത്തിന് വേണ്ടി കൈയും കാലുമിട്ടടിക്കുന്നു .. എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.. കുറച്ചു മാറി അവന്റെ ബൈക്ക് രണ്ടു കഷ്ണമായി ചിതറി കിടക്കുന്നത് കാണാം .. ഏതോ പാണ്ടി ലോറി ഇടിച്ചിട്ടു പോയതാവും സാദിക്ക് തലക്ക് കൈയും വെച്ച് സംശയം പറഞ്ഞു.. നിങ്ങളൊക്കെ എന്ത് മന്നാങ്കട്ടയാണെട ഈ നോക്കി നിക്കുന്നത് നായിന്റെ മക്കളെ ?? ഒന്ന് പിടിക്ക് ഇവനെ നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോവാം .. റുമീസ് മുഖം ചുവപ്പിച് ചൂടായി .. ഒരു സംശയത്തോടെ നിന്ന ഞാനും സാദിക്കും അഖിലും രുമീസിനോട് പറഞ്ഞു.. രുമീസെ വെറുതെ വേണ്ടാത്ത പണിക്കു പോകാൻ നില്ക്കണ്ട .. ഇടിച്ച വണ്ടി നിർത്താതെ പോയ സ്ഥിധിക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന നമ്മള് പ്രതിയാവും പറഞ്ഞേക്കാം.. റുമീസിനു ദേഷ്യം കൂടി .. ഈ മഴയിലും ഇരുട്ടിലും പല പ്രശ്നങ്ങളുണ്ടായിട്ടും .. വണ്ടി മര്യാദക്ക് ഓടിക്കാനറിയാത്ത നിന്റെ കൂടെ വന്ന ഞാനിവനെ കണ്ടെങ്കിൽ അത് ദൈവം അയച്ചത് തന്നെയാ .!! അത് കണ്ടില്ലെന്ന് വെക്കാൻ റുമീസിനു പറ്റുല അരുണേ .. നീ വണ്ടിയെടുക്ക് അരുണേ..,റുമീസ് എന്നെ നോക്കി പറഞ്ഞു .. സോറി രുമീസെ ഇങ്ങിനൊരു റിസ്ക്‌ ഏറ്റെടുക്കാൻ എന്നെക്കൊണ്ട് പറ്റില്ല .. നീ വേണമെങ്കില ഒറ്റക്ക് കൊണ്ട് പൊയ്ക്കോ.. ഞാൻ ഉള്ള കാര്യം തുറന്ന് പറഞ്ഞു .. ചെറിയ മഴ കൊണ്ട് ഞങ്ങളൊക്കെ നനഞ്ഞിരുന്നു.. റുമീസ് ഞങ്ങളെയൊക്കെ തുറിച്ചു നോക്കിയിട്ട് ജീവന് വേണ്ടി പിടഞ്ഞു കളിക്കുന്ന ആ ചെറുപ്പക്കാരനെ കൈ കൊണ്ട് വാരിയെടുത്ത് വണ്ടിയിൽ കയറ്റി കിടത്തി .. എന്നിട്ട് തലയും താഴ്ത്തി വണ്ടിയിൽ കയറാൻ മടിച്ചു നിന്ന ഞങ്ങളോട് അവൻ കേണു പറഞ്ഞു.. അരുണേ ഞാൻ നിന്റെ കാലു പിടിക്കാം .. നിങ്ങളാരും ഹോസ്പിറ്റലിൽ കയറെണ്ട .. ഞാൻ ഒറ്റയ്ക്ക് കൊണ്ട് പോവാം ഹോസ്പിറ്റലിൽ.. എല്ലാ റിസ്ക്കും ഞാൻ ഏറ്റെടുക്കാം .. ഇനി എന്തെങ്കിലും ഉണ്ടായാൽ തന്നെ നിങ്ങളുടെ പേരൊന്നും ഞാൻ ഒരാളോടും പറയില്ല.. ഈ വണ്ടിയിൽ കിടക്കുന്നവന് അവന്റെ ജീവൻ എനിക്ക് തിരിച്ചു കൊടുക്കാൻ പട്ടിയിട്ടില്ലെങ്കിൽ അരുണേ പിന്നെ ഞാൻ മരിച്ചാൽ പോലും എന്റടുത്ത്‌ വന്നിരിക്കരുത് .. പെട്ടെന്നൊരു ഇടി വെട്ടിയ പോലെ എനിക്ക് തോന്നി .. കുറച്ചു നേരം ആലോചിച്ചു നിന്ന് പിന്നെ വരുന്നത് വരട്ടെയെന്നും കരുതി ഞാൻ വണ്ടിയിൽ കയറി കൂടെ അഖിലും സാദിക്കും.. ഞാൻ തൊട്ടടുത്തുള്ള മിംസ് ഹൊസ്പിറ്റലിലെക്ക് വണ്ടിയോടിച്ചു.. റുമീസ് ആ ചെറുപ്പക്കാരന്റെ ഫോണിൽ നിന്ന് അവന്റെ വീട്ടിലേക്ക് വിളിച് വിവരം പറഞ്ഞു ..!! പുലര്ച്ചയാവുമ്പോഴേക്ക് അവന്റെ വീട്ടുകാർ ഹൊസ്പിറ്റലിലെതി .. അവന്റെ അച്ഛനും അമ്മയും അനിയതിയുമാണ്‌ വന്നിരിക്കുന്നത് .ആളൊരു പാവപ്പെട്ട കുടുംബത്തിലേതാണെന്ന് തോന്നുന്നു .. ഏതാണ്ട് ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോ ഡോക്ടര് വന്നു പുറത്തു പേടിച്ചു കാത്തു നിന്ന എല്ലാരോടും കൂടെ പറഞ്ഞു .. ആര്ക്കെങ്കിലും കാണണമെങ്കിൽ പോയി കാണാം അയാള്ക്കിപ്പോ കുഴപ്പമൊന്നുമില്ല .. പേടിക്കാൻ ഇനി ഒന്നുമില്ല.. critical stage ഒക്കെ കഴിഞ്ഞു.. അത് കേട്ടപ്പോ അവന്റെ അമ്മ കരഞ്ഞോണ്ട് ഓടി പോയി ഡോക്ടറോട് നന്ദി പറഞ്ഞു.. ഡോക്ടര് ഞങ്ങളെ ചൂണ്ടിയിട്ട് അവന്റെ അമ്മയോട് പറഞ്ഞു.. നന്ദി അവരോടാണ് പറയേണ്ടത് .. സമയത്ത് ഇവിടെ എതിചിട്ടില്ലായിരുന്നുവെങ്കിൽ എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ലായിരുന്നു.. പ്രത്യേകിച്ച് ആ വണ്ടി ഓടിച്ചവനോട് .. അവന്റെയമ്മ കൈ കൂപ്പി എന്റടുത് വന്ന് കരഞ്ഞ് പറഞ്ഞു.. ഞങ്ങൾ മൂന്ന് ആത്മാക്കളുടെ ആകെ കൂടെയുള്ള ആശ്രയമാണ് മോനെ അകത്ത് കിടക്കുന്നത് .അച്ഛനുള്ള മരുന്ന് വാങ്ങാൻ മറന്ന് വീട്ടിൽ വന്ന് കയറിയപ്പോ.. ഞാനിതാ അമ്മച്ചി വാങ്ങിയേച്ചും വരാമെന്നും പറഞ്ഞ് വിളമ്പി വെച്ച ചോറ് പോലും കഴിക്കാതെ വീട്ടിന്നും ഇറങ്ങിയതാ മോനെ എന്റെ മോൻ.. നീ ദൈവമാണ് മോനെ.. അല്ലെങ്കിൽ ആ സമയത്ത് അതിലുടെ പോയ ഒരു വാഹനത്തിനുള്ള ആളുകൾക്കും തോന്നാത്ത ദയ കുട്ടിക്ക് തൊന്നുമോ ?? കണ്ണ് തുടച് ആ അമ്മ എന്റെ കാല് പിടിച് നന്ദി പറയാൻ താഴ്ന്നപ്പോ ഞാൻ അമ്മയുടെ തോളിൽ പിടിച്ച് എഴുന്നെല്പ്പിചിട്ട് കുറച്ച് കുറ്റ ബോധതോട് കൂടി പറഞ്ഞു .. അമ്മയുടെ മോനെ രക്ഷിച്ച ദൈവം ഞാൻ അല്ല അമ്മെ .. ദേഹത്താകെ ചോരയുമായി ഉറങ്ങാതെ ക്ഷീണിച്ച കണ്ണുകളുമായി ടെന്ഷനടിച്ച് ഹോസ്പിറ്റലിലെ ഇരുമ്പ് കസേരയിൽ രണ്ടു കൈയും തലയിൽ വെച്ച് താഴോട്ടും നോക്കിയിരിക്കുന്ന റുമീസിനെ അമ്മക്ക് കാണിച്ച് കൊടുത്ത് ഞാൻ പറഞ്ഞു .. ആരുമല്ലാത്ത ഒരാള്ക്ക് വേണ്ടി എല്ലാ റിസ്കും സ്വയം ഏറ്റെടുത്ത് ഒന്ന് സംശയിച് നിന്ന ഞങ്ങളെയൊക്കെ വഴക്ക് പറഞ്ഞ് ഇവിടെ എത്തിച്ച ആ ഇരിക്കുന്നവനാണ് അമ്മ പറഞ്ഞ ദൈവം .. റുമീസിന്റെ കൈ പിടിച്ചു ആ അമ്മ കരഞ്ഞു തുടങ്ങിയപ്പോ ഞങ്ങളിൽ നിന്നൊക്കെ മാറി റുമീസ് കണ്ണ് തുടച്ച് വണ്ടിയിൽ കയറിയിരുന്നു.. അന്ന് ആ ഹോസ്പിറ്റലിൽ നിന്നിറങ്ങിയപ്പോ തൊട്ട് റുമീസ് ഞങ്ങളോടാരോടും ഒന്നും മിണ്ടിയില്ല.. വണ്ടി തിരിച്ചു കൊടുത്ത് വീട്ടിലെതിയപ്പോ എല്ലാര്ക്കും രുമീസിന്റെ ഒരു message വന്നു !! കുറച്ച് മനുഷ്യ പറ്റുള്ളവർ മതി എനിക്ക് ഫ്രണ്ട്സായിട്ട് . സ്വന്തം കാര്യം മാത്രം നോക്കി നടക്കാനാണെങ്കിൽ എന്തിനാ കുറെ ഫ്രണ്ട്സ് ..?? പരസ്പരം തെറി വിളിക്കാനോ ? ഒരുമിചിരുന്ന് സിനിമ കാണാനോ ?? കണ്ട പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാനോ ? അല്ലെങ്കിൽ കിട്ടുന്ന ഞായറാഴ്ചകളിൽ ഇടുണ്ണ്‍ വെള്ളമടിക്കാനോ ?? ഇത് വരെ തന്ന ഒർമകൾക്കൊക്കെ നന്ദി . എന്നെ വിളിക്കാതിരിക്കാൻ ശ്രമിക്കണം എന്റടുത്ത് വരാതിരിക്കാനും .. എനിക്കിത്തിരി സമയം വേണം നിങ്ങളെയൊക്കെ ഒന്ന് ഉൾക്കൊള്ളാൻ !! പട്ടി നക്കിയ പോലെ മുഖമുള്ള .. എന്തിനും ആവശ്യത്തിൽ കൂടുതൽ ധൃതി കാണിക്കുന്ന .. വെറുതെ എല്ലായിടത്തും ആളായി സംസാരിക്കുന്ന ..റുമീസിന്റെ മനസ്സ് പത്തര മാറ്റുള്ള പൊന്നായിരുന്നുവെന്ന് തിരിച്ചറിയാൻ ഈ പത്തിരുപത് കൊല്ലത്തിനിടയിൽ ഒരുമിച്ചൊരു യാത്ര വേണ്ടി വന്നു എന്നാലോജിച്ചപ്പോ ഞങ്ങൾക്കെല്ലാവർക്കും ദേഷ്യവും സങ്കടവും വന്നു ..! എല്ലാവരെയും തിരുത്താനും തിരിച്ചറിവ് നൽകാനും നമുക്കിടയിൽ ഇനിയും നല്ല മനസ്സുകൾ ജനിക്കട്ടെ !! ishtttaaai...goood message
Posted on: Mon, 25 Nov 2013 10:21:30 +0000

Trending Topics




© 2015