വിദേശ ഹ്രസ്വ ചിത്ര - TopicsExpress



          

വിദേശ ഹ്രസ്വ ചിത്ര മേളകളിൽ നേട്ടങ്ങളുമായി ദി ഡാർക്ക് റൂം കേരളത്തിൽ നിന്നും ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്ടിവലുകളിൽ ശ്രദ്ധേയമായ നേട്ടങ്ങളുമായി ഒരു ഷോർട്ട് ഫിലിം ! സൂരജ് എന്ന യുവ സംവിധായകന്റെ ദി ഡാർക്ക് റൂം എന്ന ഷോർട്ട് ഫിലിം ആണ് വിദേശ ചലച്ചിത്ര മേളകളിൽ ചർച്ചചെയ്യപ്പെടുന്നത് ! ഇതിനോടകം തന്നെ 3 വിദേശ ഹ്രസ്വ ചലച്ചിത്ര മേളകളിൽ ഈ ഹ്രസ്വ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. കൊൽക്കത്ത ഇന്റർനാഷണൽ ഷൊർറ്റ്ഫില്മ് ഫെസ്റിവൽ 2014 , Tuzla ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് , കിസകെസ് ഷൊർറ്റ്ഫില്മ് ഫെസ്റ്റ് ഇസ്താംബുൾ തുടങ്ങിയവയിലാണ് പ്രേക്ഷക ശ്രദ്ധ നേടിയത് ! കൂടാതെ നാഷണൽ ഹെൽത്ത് ഡിപാർറ്റ്മെന്റ് വേൾഡ് നോ ടോബാകോ ഡേ ഷൊർറ്റ്ഫില്മ് സ്പെഷ്യൽ ജൂറി അവാർഡും ഈ ഹ്രസ്വ ചിത്രം നേടിക്കഴിഞ്ഞു . അവതരണ മികവുകൊണ്ടും സംവിധാന മികവുകൊണ്ടും വേറിട്ട അനുഭവമാകുകയാണ് ഈ ഹ്രസ്വചിത്രം. പുകവലിക്കുന്നവരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന ഈ ചിത്രം സൂരജിന്റെ നാലാമത്തെ ഹ്രസ്വ ചിത്രമാണ്. ഇതിനു മുന്പ് once again,echo തുടങ്ങിയ ഹോം സിനിമ കളും പരസ്യങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തന്റെ പുതിയ ഹ്രസ്വ ചിത്രമായ റൈൻ ട്രീ യുടെ പണിപ്പുരയിലാണ് ഇപ്പോൾ സംവിധായകൻ.
Posted on: Sun, 14 Dec 2014 14:18:15 +0000

Trending Topics



Recently Viewed Topics




© 2015