വെള്ളക്കാരിൽ നിന്ന് - TopicsExpress



          

വെള്ളക്കാരിൽ നിന്ന് നേടിയ സ്വാതന്ത്ര്യം കൊള്ളക്കാരിൽ നിന്ന് തിരിച്ചു പിടിക്കാൻ ആം ആദ്മി പാർടിയിൽ അണി ചേരുക. ആം ആദ്മി പാർട്ടി ജനങ്ങളോടുള്ള പ്രതിബദ്ധത ഏറ്റെടുത്തു കൊണ്ട് അതിന്റെ പ്രകടന പത്രികക്ക് രൂപം കൊടുക്കുന്നു. ഡല്ഹി നഗരം ഫ്രീ വൈ ഫൈ നഗരമാക്കും. 5 വർഷം കൊണ്ട് ഡൽഹിയിൽ 20 കോളേജുകൾ, നിലവിലുള്ള കോളേജ് സീറ്റുകൾ ഇരട്ടിയാക്കുന്നു, ഡിഗ്രി നേടുന്നതതോടൊപ്പം ഒരു തൊഴിൽ പഠിപ്പിച്ചു കൊണ്ട് വിദ്യാർഥികളെ പുറത്തിറക്കുന്നു. സ്പോര്ട്സ് സൗകര്യം ഏർപ്പെടുത്തുമ്പോൾ തന്നെ , കാമ്പസുകൾ ലഹരി മുക്തമാക്കുന്നു, ആം ആദ്മി പാർട്ടിയുടെ പിറവി ദിനം സ്ത്രീ സുരക്ഷാ ദിനമാക്കുന്നു. ഇത്തരം ജനകീയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു കൊണ്ട് ആം ആദ്മി ജനങ്ങൾക്കിടയിലേക്കു ഇറങ്ങി ചെല്ലുമ്പോൾ കുത്തക മുതലാളിമാരുടെ പണം കൊണ്ടും, ജാതി മത വര്ഗീയ സ്പര്ദ്ധയുണ്ടാക്കി കൊണ്ടുമാണ് ബി ജെപി അതിനെ നേരിടുന്നതെങ്കിൽ രാഷ്ട്രത്തിനു ബി ജെ പി നല്കുന്ന ഒരു സന്ദേശമുണ്ട്. കോണ്‍ഗ്രസിന്റെ അഴിമതി വ്യക്തമാകിയത് പോലെ തന്നെ ബി ജെ പി യുടെ തനിനിറവും ഇവിടെ തുറന്നു കാണിക്കപ്പെടും. അല്ലാതെ കേജ്രിവാളിനു മുഖ്യമന്ത്രിയാകനമെങ്കിൽ അംബാനിയുമായി കൈകോർത്താൽ അതെത്ര എളുപ്പം. ആം ആദ്മി പാർട്ടി മറ്റു പാർട്ടികളിൽ നിന്ന് വ്യതിരക്തമാകുന്നത് അവിടെയാണ്. മേരാ ഭാരത്‌ മഹാൻ.
Posted on: Sun, 16 Nov 2014 13:39:07 +0000

Trending Topics



Recently Viewed Topics




© 2015