വിഷയം: ജൈവോത്പനങ്ങളുടെ - TopicsExpress



          

വിഷയം: ജൈവോത്പനങ്ങളുടെ വാണിജ്യ മത്സരശേഷി [Commercial Competence of Organic Agricultural Products for human consumption] ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും കൃഷി വകുപ്പ് മന്ത്രിയും അറിയാൻ, ജൈവ കൃഷി നടത്തുന്ന കർഷകരിൽ നിന്നും Certification fees ഈടാക്കുന്നത് നിർത്തലാക്കുന്നതിനു വേണ്ടിയാണു ഈ നിവേദനം കത്തിന്റെ രൂപത്തിൽ സമർപ്പിക്കുന്നത്. Fees ഇളവു നൽകുന്നതിലൂടെ ജൈവകർഷകർക്ക് പൊതു വിപണിയും ആയി മത്സരിക്കാൻ അവസരം നൽകണം. It should not simply be demand driven. സാധാരണക്കാരന്റെ വേദനകളും പ്രശ്നങ്ങളും മനസ്സിൽ ആക്കി പ്രവർത്തിക്കുന്ന ഒരു സർക്കാർ കേരളത്തിൽ ഇല്ല എന്ന് അറിയാം. ഉണ്ടായിരുന്നെങ്കിൽ ഞാൻ നേരത്തെ സമർപ്പിച്ച നിവേദനങ്ങളിൽ എന്തെങ്കിലും നടപടി ഉണ്ടാവുമായിരുന്നല്ലോ. എങ്കിലും ശ്രമിച്ചിരുന്നെങ്കിൽ പറ്റുമായിരുന്നു എന്ന തോന്നൽ ഉണ്ടാവാതിരിക്കാൻ ഈ കത്ത് എഴുതുന്നു. ജൈവ-വളം തൂകി, പരമ്പരാഗത കൃഷി രീതികൾ പിന്തുടർന്നു, മഴ ദൈവങ്ങളെ വിശ്വസിച്ചും, മണ്ണും പെണ്ണും ചതിക്കില്ല എന്ന ഉത്തമ ബോധ്യത്തോടും കൂടി മണ്ണിൽ വിത്ത് വിതച്ചവർ ആണ് ഭാരതീയ കർഷകൻ. കാലം മാറി. വ്യാവസായിക വിപ്ലവം ഇന്ത്യയിൽ വന്നില്ലെങ്കിലും നമ്മുടെ നാട്ടിൽ കൃഷി വ്യവസായവത്കരിക്കപ്പെട്ടു. വിളകളുടെ ഉത്പാദന-സംഭരണ-വിതരണ chain കച്ചവട താത്പര്യങ്ങൾക്ക് വിധേയം ആയി. വിഷ-വീര്യം കൂടിയ രാസ വസ്തുക്കൾ -നമ്മുടെ പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിങ്ങനെ തീൻ മേശയിലെ എല്ലാ വിഭവങ്ങളിലും കടന്നു കൂടി. ഈ അവസരത്തിൽ ജൈവോത്പനങ്ങൾ ജനങ്ങൾക് വലിയ ആശ്വാസം ആവുകയാണ്. ജൈവോത്പനങ്ങൾക്ക് വില കൂടുതലാണെന്ന് അറിവുള്ളതാണല്ലോ. എന്നാൽ കൃഷി പൂർണ്ണമായും ജൈവ രീതിയിലൂടെയാണ് ചെയ്തത് എന്ന് ഉറപ്പു വരുത്താൻ Certification പോലെയുള്ള നടപടികൾ അനിവാര്യം ആണല്ലോ. ആയതിനാൽ ഇക്കാര്യത്തിൽ Certification നടപടികൾക്കുള്ള ചെലവ് സർക്കാർ പൂർണമായും വഹിച്ചു കൊണ്ട് വിപണി വിളകളുടെ അതെ വിലയിലോ അതിനേക്കാൾ കുറച്ചോ ഉപഭോക്താവിന് ജൈവോത്പനങ്ങൾ വാങ്ങാവുന്ന രീതിയിൽ ജൈവോത്പനങ്ങളുടെ വാണിജ്യലഭ്യത ഉറപ്പാക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. കത്ത് email ആയി അയയ്ക്കുന്നതിനു പുറമേ ഒപ്പിട്ട കടലാസ്സു പകർപ്പും സമർപ്പിക്കുന്നതാണ്. ജയ് കിസാൻ അരവിന്ദ് ഗംഗാധരൻ
Posted on: Sun, 11 May 2014 07:16:44 +0000

Trending Topics



>
Taylor Precision Products 33284104 280-Lb. Capacity Industrial
Yonas Admasu Kebede will learn to fly while in the UK [IG] The
Fast Accept Loan Lenders Edge Get 000 Cash Advance Now. Click
Meal Planner Software | The Venus
Unsung heroes! … this STINGS HARD! When we fail to give due

Recently Viewed Topics




© 2015