വര - TopicsExpress



          

വര വേണോ, പള്ളിക്കമ്മിറ്റീൽ നിർത്തണോ എന്ന് ചോദിച്ചാൽ വര മതി എന്നുതന്നെയാവും മറുപടി. ആ നിലപാടിൽ നിന്നുകൊണ്ടു തന്നെ പറയാം. പള്ളിക്കമ്മറ്റിയെ ധിക്കരിച്ച് കലാകാരനോ, കലാകാരിയോ ആകാനിറങ്ങുമ്പോ Art First എന്നത് തന്നെയാകണം നിലപാട്. മരിച്ചാലും ആ നിലപാട് മാറ്റാനും പാടില്ല. അതുകൊണ്ടു തന്നെ, നിലപാടുകൾ നേരുള്ളതാകണം. എന്ന് വച്ചാൽ, ജീവിച്ചിരിക്കുമ്പോൾ പള്ളിയും കമ്മറ്റിയും വേണ്ട, മരിച്ചുപോയാൽ പള്ളിപ്പറമ്പിൽ തന്നെ ഖബറടങ്ങുകയും വേണമെന്നു നിർബന്ധം പിടിക്കാൻ പാടില്ല എന്ന്. :) അവയവദാനത്തിന്റെ സമ്മതപത്രം ഒപ്പിട്ടുകൊടുക്കുമ്പോൾ, മതനിയമങ്ങളെപ്പറ്റി ഒന്നും അറിയില്ലായിരുന്നു; അറിയേണ്ടതുമില്ലായിരുന്നു. ഇപ്പോഴും അറിയില്ല. പക്ഷേ, നിലപാടുകൾ മനസ്സാക്ഷിയോടാലോചിച്ച് എടുത്തതാണ്; അഭിപ്രായവും അതെ. :) .................................... Label: കലയുടെ വിഷയത്തിൽ, കലാകാരികളോടും ഖബറടക്ക് വിഷയത്തിൽ, മഹല്ല് കമ്മിറ്റിയോടും മതം മാനദണ്ഡമാക്കാതെ ഐക്യപ്പെടുന്നു.
Posted on: Tue, 20 Jan 2015 09:25:48 +0000

Trending Topics



Recently Viewed Topics




© 2015