സ്വാതന്ത്ര്യത്തിന്റെ - TopicsExpress



          

സ്വാതന്ത്ര്യത്തിന്റെ സന്ദേശം A few points from PA Mathew to be meditated on Theophilus A J Angelose ഇന്ന്, 22 ഡിസംബർ 2014ൽ, ഫെയ്സ് ബുക്കിൽ ഇട്ട ഈ വരികൾ വായിച്ച് അവയെക്കുറിച്ച് സഹൃദയർ അല്പം ചിന്തിക്കുമെന്ന് ആഗ്രഹിക്കുകയാണ്. അതിനു ശേഷം, പൊതുവഴിയിൽ കൂടെ സയറനും മുഴക്കി പോലീസ് അകമ്പടിയോടെ ചീറിപ്പായുന്ന ഈ നാട്ടിലെ മന്തിമാരെയും എമ്മെല്ലേമാരെയും പറ്റി പോൾ സക്കറിയായ്ക്ക്‌ പറയാനുള്ളത് നന്നായി ശ്രദ്ധിക്കുക. (ലിങ്ക് താഴെ കൊടുക്കുന്നു.) എമ്മെല്ലെ എന്നതിനു പകരം സീറോമലബാർ തിരുമേനിമാർ എന്ന് മനസ്സിൽ തിരുത്തിക്കൊണ്ട്‌, അദ്ദേഹത്തിന്റെ വാക്കുകൾ ഒന്നുകൂടെ കേൾക്കുക. അദ്ദേഹം പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ എന്തുകൊണ്ട് ഭൂരിഭാഗം മനുഷ്യരും അവയൊക്കെ മറന്നിട്ട് അടിമകളെപ്പോലെ ജീവിക്കുന്നു എന്ന് മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ. അതിനൊരൊറ്റ ഉത്തരമേയുള്ളൂ - നട്ടെല്ലിന്റെ തകരാറ്‌. When will the Catholics in Kerala understand and admit that priesthood is nothing but another paid profession as is the case elsewhere in the world? When will they learn and know that the priests have no spiritual or unnatural powers showered on them just because they studied theology, which is not a science? When will they wake up to the fact that the priests are supposed to service our spiritual requirements which they are paid for from our money, and therefore they are not our masters but servants? Will they ever have the courage to admit that any amount of shouting, dancing or clapping of hands cannot and will not heal a patient? Can they ever acquire the basic wisdom that a blessing by a priest or a bishop cannot get them to the heaven just as a curse by them will not lead them to the hell? Why dont they understand that the clergy depends on the laity, and not the other way? And finally, why is the arrogant and dictatorial clergy not willing to note the change that is taking place in the mindset of the laity and learn to behave themselves? പാലായിൽ ഒരാഴ്ചത്തെ ബൈബിൾ കണ്‍വെൻഷൻ നടന്നുകൊണ്ടിരിക്കുകയാണ്. നാളെയാണ് കലാശക്കൊട്ട്. അവിടെ നടക്കുന്ന വിശുദ്ധ മിമിക്രികളുടെ ഫോട്ടോകൾ പാലാ രൂപതയുടെ വകയായി ആരോ ഫെയ്സ്ബുക്കിൽ തുടരെ ഇട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ അവിടെ വചനം വ്യാഖ്യാനിക്കുന്നവരുടെ വായിൽ നിന്ന് വരുന്ന അസംബന്ധങ്ങൾ ആരും പ്രസിദ്ധീകരിച്ചു കാണുന്നില്ല. അതൊക്കെ എപ്പോഴുമെന്നപോലെ അവിടെ തടിച്ചു കൂടുന്നവർക്ക് കേട്ടിട്ട് മറക്കാനുള്ളതാണെന്ന് സാരം. കഥകളിക്കാരുടെ വേഷങ്ങൾക്ക് സമാനമായ നിറപ്പകിട്ടാർന്ന അങ്കികൾ ചുറ്റി മെത്രാന്മാരും നല്ല വായാടിത്തമുള്ള പുരോഹിതരുമൊക്കെ മാറിമാറി വന്ന് അവരുടെ ഭാഗം കളിക്കുന്നു. കഥയറിയാതെ ആട്ടം കാണാൻ ആയിരങ്ങൾ തടിച്ചുകൂടുന്നു. ഈ മാമാങ്കങ്ങൾ ഇങ്ങനെ ആണ്ടുതോറും ആവർത്തിക്കപ്പെടുന്നു. ഇതുകൊണ്ടൊക്കെ ആർക്കെങ്കിലും എന്തെങ്കിലും ആദ്ധ്യാത്മിക വളർച്ച ഉണ്ടാകുന്നുണ്ടോ? ഒരുമിച്ച് കുറെ അലറിക്കൂകിയിട്ട് ആട്ടക്കാരും കാണികളും തിരിച്ചുചെന്ന് പഴയ കള്ളത്തരങ്ങളും ചതിയും പാരപണിയലും തുടരുന്നു എന്നതല്ലേ നാം കാണുന്നത്? പക്ഷേ ഒന്നുണ്ട്, പാലാ രൂപതയുടെ സമ്പാദ്യം ഇരട്ടിക്കുന്നു. അതാണ്‌ ഇതിന്റെയൊക്കെ ഒരേയൊരു ലക്ഷ്യം. പിന്നെ മെത്രാന്മാർക്ക് തങ്ങളുടെ കോമാളിവേഷങ്ങൾ ധരിച്ചുനിന്ന് സ്വയം പ്രദർശനത്തിന് ഒരവസരവും. ഈ നാടിൻറെ ഒരു പാരമ്പര്യത്തിലും ഉള്പ്പെടുത്താനാവാത്ത ഇവരുടെ വേഷങ്ങൾ ഒന്ന് പരിഷ്ക്കരിച്ചുകൂടേ? ഇംഗ്ളണ്ട്കാർ ഇട്ടിട്ടുപോയ ഒരു തമാശ ഇവിടുത്തെ സ്വദേശി ജഡ്ജിമാർ തുടർന്നിരുന്നു. ജഡ്ജിമാർ കോർട്ടിലേയ്ക്കു പോകുമ്പോൾ മുന്നിൽ കുന്തവുമായി ഒരു ശിപായി നടക്കും. ഈ രാജ്യത്ത് ഒരൊറ്റ ജഡ്ജിയാണ് അത് വേണ്ടെന്നു വച്ചത്. അത് മഹാനായ ജസ്റ്റിസ് കൃഷ്ണയ്യർ ആയിരുന്നു. ഞാൻ സാധാരണക്കാരുടെ കൂടെ നടക്കുന്നവനാണ്, എനിക്ക് മുമ്പേ ഒരു ശിപായി കുന്തവുമായി നടക്കേണ്ടതില്ല, അത് കോമാളിത്തരമാണ് എന്നാണദ്ദേഹം പറഞ്ഞത്. സാധാരണക്കാരുമായുള്ള ബന്ധം വെറുക്കുന്ന നമ്മുടെ മെത്രാന്മാർക്ക് കോൻസ്റ്റന്റയിന്റൈ കാലത്തെ ആര്ഭാടവും അംശവടിയുമായുള്ള ഈ കോലംകെട്ട് നിറുത്താറായില്ലേ? ministers (സേവകർ) princes ഉം kings ഉം ആയി വേഷമിട്ട് തലയിൽ ചവിട്ടുമ്പോൾ കുനിഞ്ഞു കൊടുക്കുന്ന ജനം അംഗീകരിക്കുന്നത് തങ്ങൾ അടിമകാളാണെന്നാണ്‌. ആരും ആരുടേയും അടിമയല്ല എന്ന സന്ദേശം തരുവാനാണ് യേശു ജീവിച്ചതും മരിച്ചതും. ഈ സന്ദേശം ഇന്നും മനസ്സിലാക്കാത്തത് ക്രിസ്ത്യാനികൾ മാത്രമാണ്. ദയവായി ഈ വീഡിയോ കാണാതിരിക്കരുത്! https://facebook/video.php?v=1501103496787372&set=vb.100006632080507&type=2&theater
Posted on: Mon, 22 Dec 2014 09:38:31 +0000

Trending Topics



Recently Viewed Topics




© 2015