Elamaram kareem...... Thattippil Sarithayude MooTHACHAN - TopicsExpress



          

Elamaram kareem...... Thattippil Sarithayude MooTHACHAN ... കോഴിക്കോട് : ക്രഷര്‍ യൂണിറ്റ് തുടങ്ങാനെന്ന പേരില്‍ കോഴിക്കോട് മലയോര മേഖല കേന്ദ്രീകരിച്ച് 100 കോടിയോളം രൂപയുടെ ഭൂമി തട്ടിപ്പ്. മുന്‍മന്ത്രി എളമരം കരീമിന്റെ പേരുപറഞ്ഞ് മുക്കം സ്വദേശി നൗഷാദ് 56ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്നാണ് പരാതി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ നൗഷാദ് ഒളിവിലാണ്. കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. മുക്കം സ്വദേശിയായ നൌഷാദ് മുന് വ്യവസായ മന്ത്രി എളമരം കരീമിന്റെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി ക്വാറി ഉടമകളെ സമീപിച്ച് ഭൂമി കൈക്കലാക്കുകയായിരുന്നു. തന്റെ കൂടി പങ്കാളിത്തത്തോടെ ക്രഷര്‍ യൂണിറ്റ് തുടങ്ങാമെന്ന് പറഞ്ഞ് വിവിധയാളുകളില്‍ നിന്ന് അമ്പത്തിയാറ് ഏക്കര്‍ ഭൂമി നൗഷാദ് കൈവശപ്പെടുത്തിയെന്ന് പരാതിക്കാര്‍ പറയുന്നു. 2010-11 വര്‍ഷങ്ങളിലാണ് തട്ടിപ്പ് നടന്നത്. മന്ത്രി എളമരം കരീമിന്റെ അറിവോടുകൂടിയാണ് ഭൂമി ഇടപാടുകള്‍ നടന്നതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ഭൂമി നഷ്ടപ്പെട്ടവരില്‍ സി.പി.ഐ.എം അംഗങ്ങളും അനുഭാവികളുമുണ്ട്. വന്‍ ഭൂമി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇവര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ നൗഷാദ് ഒളിവിലാണ്. കേസ് ഇപ്പോള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്.
Posted on: Sun, 18 Aug 2013 11:09:13 +0000

Trending Topics



FREE VIDEO: Puritan Literature Revived by Martyn Lloyd-Jones &
Deep Waters TODAYS SCRIPTURE “The purposes of a man’s heart

Recently Viewed Topics




© 2015