The review of apothecary: - TopicsExpress



          

The review of apothecary: അപ്പോതിക്കിരി - റിവ്യൂ മാത്രമല്ല ചില സത്യങ്ങളും തൃശൂർ - ജോസ് സ്റ്റാറ്റസ് - 75% മെഡിക്കൽ ഫീൽഡിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഒരാൾ എന്ന നിലക്ക് എനിക്കീ സിനിമ ഒരു ഒര്മപെടുതലും കുറ്റപെടുതലും ആണ്.. കള്ളത്തരവും തെണ്ടിതരവും കൈ കൂലിയും നിറഞ്ഞ ഒരു ഫീൽഡിൽ അതിന്റെ ഭാഗമായിട്ടാണ് ഈ പോസ്റ്റ് ഇടുന്ന ഞാനും ജീവിച്ചു പോകുന്നത് എന്ന കുറ്റബോധം.അതോടൊ പ്പം തന്നെ ഇതൊക്കെ തിരിച്ചറിഞ്ഞിട് ടും ജീവിച്ചു പോണം അതിനു പണം വേണം എന്ന കാരണം കൊണ്ടാണ് ഈ ചളി കുഴിയിൽ നിന്നു പോകുന്നത് എന്ന സത്യം കൂടി അംഗീകരിക്കാം ആയെ പറ്റു. അപ്പോതിക്കിരി എന്നാ സിനിമ പച്ചയായ സത്യം ആണ്. എന്ന് വച്ചാൽ സംവിതയകൻ ഒരു കണ്ണാടി എന്ന പോലെ മെഡിക്കൽ രംഗത്തെ കുത്തക വാഴ്ചയും ഡോക്ടര്മാരുടെ രോഗികളോടുള്ള പെരുമാറ്റവും രോഗികളുടെ അനുഭവവും എല്ലാം അതെ പോലെ പ്രതിഫലിപിച ഒരു സിനിമ. മാധവ് രാംദാസ് എന്ന സംവിതായകന്റെ മേൽവിലാസം മലയാളിക്ക് ഇപ്പോൾ ഏറെ പരിചിതം ആണ് . ആ മേൽവിലാസത്തിന് ഒട്ടും കോട്ടം തടാതെ സിനിമ കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസിലേക്ക് ഒരു നൊമ്പരവും പേടിയും ഒരു പാട് ചിന്തകളും ബാക്കി ആക്കി പറഞ്ഞു തീർത്ത മറ്റൊരു സിനിമ ആണ് അപ്പോതിക്കിരി. സമൂഹത്തിൽ ഏതൊരാളും കണ്ടിരിക്കേണ്ട. .അറിഞ്ഞിരിക്കേണ്ട ഒരു കഥ. രോഗം വന്നവന് പൈസ ഇല്ലെങ്ങിൽ ജീവിക്കാൻ അവകാശം ഇല്ല എന്നുള്ള നിയമം ആണ് ഇപ്പൊ ആശുപത്രികളിൽ . എന്തിനും ഏതിനും ആവശ്യത്തിനും അനാവശ്യത്തിനും രോഗിയെ കൊണ്ട് മരുന്നുകളും ടെസ്റ്റുകളും ചെയ്യിച്ചു അവരെ കാശ് പിഴുഞ്ഞു അവരെ ജീവിക്കാൻ അവകാശം ഇല്ലാത്തവർ ആക്കുന്ന 95 % വരുന്ന ഡോക്ടര്മാരും ആശുപത്രികളും നമുക്കീ സിനിമ തുറന്നു കാണിക്കുന്നു. കാശില്ലതവനെ ചാരിറ്റി ചികിത്സ എന്ന പേരില് മരുന്ന് പരീക്ഷണം നടത്തി കൊല്ലുന്ന ചില ആൾ ദൈവങ്ങളുടെ പേരിലുള്ള ആശുപത്രികളിലെ പുറത്തു വരാത്ത അണിയറ കഥകളും സിനിമ വിളിച്ചു പറയുന്നു. ഒരു മാസം ഞങ്ങളുടെ കമ്പനി പോലും ലക്ഷ കണക്കിന് അല്ലെങ്ങിൽ കോടി കണക്കിന് രൂപയാണ് കേരളത്തിലെ ഓരോ ഡോക്ടര്ക്കും കൈ കൂലി ആയി നല്കുന്നത്. അതൊക്കെ എന്റെ കയ്യിലൂടെ ആണ് എന്റെ ജില്ലയിൽ അവർ മേടിക്കുന്നത് എന്നത് ആണ് ഞാൻ നേരത്തെ പറഞ്ഞ കുറ്റ ബോധം അലട്ടുന്നതും .. ഓരോ കമ്പനിയുടെ മരുന്നെഴുതാനും മറ്റും ആയി ഒരു ഡോക്ടർ ചോദിച്ചു വാങ്ങുന്ന സമ്മാന പണം. എന്റെ കമ്പനി 1000 ഇൽ ഒരെണ്ണം മാത്രം ബാക്കി 999 എണ്ണം വേറെ ഉണ്ട് എന്ന് ഓര്ക്കുക..അവരൊക്കെ ഇത് പോലെ ചെയ്യുന്നു. വാങ്ങിച്ച പണത്തിന്റെ 6 ഇരട്ടിയോളം അവർ മരുന്നായി എഴുതുന്നു. ആവശ്യത്തിനും അനാവശ്യത്തിനും. അത് കൊണ്ട് തന്നെ ഈ സിനിമ ഓരോ സീനും അത്രയും കുറ്റ ബോധം ഉണ്ടാകി എന്നിൽ. ഒരു കാര്യത്തിൽ എനിക്ക് സമാധാനം ഉണ്ട്. എന്റെ വീട്ടില് ആരും തന്നെ കഴിഞ്ഞ 5 വര്ഷം ആയിട്ട് ഇംഗ്ലീഷ് മരുന്ന് കഴികാറില്ല. വലിയൊരു അപകടം എന്റെ വീട്ടിലോരൾക്കു വന്നപ്പോൾ മാത്രമാണ് ഈ കാലയളവിൽ ഇംഗ്ലീഷ് വൈദ്യം ഞങ്ങൾ സ്വീകരിച്ചത്. അത്യാവശ്യം കുറച്ചു പൈസ കെട്ടിയാൽ ഒരു mbbs മെഡിക്കൽ സീറ്റ് കിട്ടാനുള്ള റാങ്ക് എന്റെ ഭാര്യക്ക് ഉണ്ടായിട്ടും അവൾ അത് വേണ്ടാന്ന് പറഞ്ഞതും ആയുര്വേദം സ്വീകരിച്ചതും ഇതേ കാരണം കൊണ്ട് ആയിരുന്നു . അവളിപ്പോ ആയുർവേദം മൂനാം വര്ഷം പഠിക്കുന്നു. മറ്റുള്ളവരെ പറ്റിച്ച കാഷിൽ നമുക്ക് സന്തോഷികണ്ട എന്ന് ഈ സിനിമയൊക്കെ വരുന്നതിനു 2 വര്ഷം മുൻപേ അവൾ പറഞ്ഞത് ഞാൻ ഓര്ക്കുന്നു . അപ്പോളും ഞാൻ പറഞ്ഞിട്ടുണ്ട് അതെ കാശിലാണ് നമ്മളൊക്കെ അടിച്ചു പൊളിച്ചു ജീവിക്കുന്നത് എന്നും. അതിനാരും മറുപടിയും പറയാറില്ല . ഇതിലെ സുരേഷ് ഗോപിയുടെ കഥ പത്രം പോലുള്ളവർ ഇല്ല എന്നല്ല കാരണം സ്വയം ചീത്ത ആവാൻ ആഗ്രഹം ഇല്ല എങ്കിൽ തന്നെയും മറ്റുള്ളവരുടെ നിർബന്ധം കൊണ്ട് അങ്ങനെ ആയ 5 % ആളുകളും ഉണ്ട് ഡോക്ടർമാരിൽ. അതും ഇല്ല എന്ന് പറയുന്നില്ല. എന്നിരുന്നാലും 100 ഇൽ 5 ഡോക്റെര്മാർ നല്ലതും ബാക്കി 95 പേരും വട്ടി പലിശകാരെക്കൾ മോശം ആണ് എന്നും എവിടെ വേണേലും എഴുതി ഒപ്പിടാൻ ആവുന്ന വിധം നശിച്ചു പോയ ഒരു സേവന രംഗം ആയി ഇപ്പൊ ഇത് . സിനിമയെ കുറിച്ച് പറഞ്ഞാൽ എന്റെ മാർക്ക് 5 / 5* ആണ് ..അപ്പോൾ തന്നെ സിനിമയെ കുറിച്ചുള്ള അഭിപ്രായം വ്യക്തമാണല്ലോ.. അത് കൊണ്ട് കൂടുതൽ പറയുന്നില്ല. ജയസൂര്യയും സുരേഷ് ഗോപിയും ഇന്ദ്രന്സും തങ്ങളുടെ അഭിനയം കൊണ്ട് ജീവിച്ചു നമ്മളെ അമ്പരപ്പിക്കുന് നു. കുറച്ചു സമയമേ ഉള്ളു എങ്കിലും ഒരു പ്രധാന കഥാപാത്രം തന്നെ ആണ് ആസിഫി അലിയും . ഉള്ള റോൾ നന്നാക്കി അസിഫ്. കഥയും സംവിതനവും അവതരണ രീതിയും വലിയൊരു അംഗീകാരം അർഹിക്കുന്നു. ഒരു ഡോക്ടറുടെ കുറ്റ ബോധവും ഒരു പാട് രോഗികളുടെ പ്രാർഥനയും ഒരുപാട് രോഗികളുടെ ശാപവും ചേർന്ന 3 കഥാപാത്രങ്ങൾ കൂടി ഇവിടെ സംവിതയകാൻ പറഞ്ഞു പോകുന്നു. യാഥാർത്ഥ്യത്തോട ് ഒപ്പം ഫാന്റസിയും ചേര്ത ഒരു അവതരണ ശൈലി. അതിവിടെ പ്രേക്ഷകനിലേക്ക് ശെരിയായ രീതിയിൽ എത്തുന്നുണ്ട്. ക്ലൈമക്സൊക്കെ അതിനു നല്ല ഉദാഹരണം ആണ്. പശ്ചാത്തല സംഗീതം ഇടയ്ക്കു കാതിനെ തുളക്കുന്നത് ഒഴിച്ച് നിർത്തിയാൽ വലിയ തെറ്റൊന്നും ഇല്ല സിനിമയിൽ. പിന്നെ ഈ സിനിമയെ സീരിയലെന്നും ഇഴചിലെന്നുമൊക്ക െ കുറച്ചു പേര് പറഞ്ഞെ കേട്ട്..അവരോടോന ്നെ പറയാനുള്ളൂ .. യഥാര്ത ജീവിതത്തിനു ഇത്രയ്ക്കു സ്പീടെ ഉള്ളു സുഹ്ര്തുക്കളെ.. അതിനെ പോലും മനസിലാക്കാത്തവർ ഇത്തരം നല്ല സിനിമകളെ കുറ്റം പറയാതിരിക്കുക ഇങ്ങനെ ഒരു സിനിമ ഡീ വീ ഡീ , ടോര്രന്റ്റ് പോലുള്ള ശവ കല്ലറകളിൽ നിന്നും പുറത്തെടുത്തു വാഴ്ത്താതെ സിനിമ തിയേറ്ററിൽ തന്നെ പോയി കണ്ടു വിജയിപ്പിക്കാൻ നമ്മലോരോരുതര്ക്കും ഒരു കടമ ഉണ്ട് എന്നോര്പിച്ചു കൊണ്ട് നിര്ത്തുന്നു. ഉടൻ പുറത്തു വരുന്ന ഒരു മസാല തമിൾ സിനിമക്ക് വേണ്ടി ഈ സിനിമ തിയേറ്ററുകൾ നഷ്ടപ്പെട്ട് പുറത്തു പോവാനുള്ള സാധ്യത ഉള്ളത് കൊണ്ട് എത്രയും വേഗം കാണുക . verdict - very good ഞാനും ഈ സിനിമയിൽ പറഞ്ഞ കുറ്റത്തിന്റെ ഒക്കെ ഒരു ഭാഗമാണ് ..അതെത്ര ഇല്ലാന്ന് ന്യായീകരിച്ചാലും 5/ 5*
Posted on: Mon, 11 Aug 2014 09:02:45 +0000

Trending Topics



Recently Viewed Topics




© 2015