ആ കുരുവി കുഞ്ഞു അമ്മ - TopicsExpress



          

ആ കുരുവി കുഞ്ഞു അമ്മ കുരുവിയോടൊപ്പം അന്ന് അധ്യമായ് തന്റെ ചെറിയ കൂട്ടില്‍ നിന്നും വലിയ ലോകത്തിന്റെ ആകാശ പരപ്പിലോട്ട് ചിറകടിച്ചു പറന്നുയര്‍ന്നു..ആ യാത്രയില്‍ അമ്മ കുരുവി ഭൂമിയിലെ ഓരോ ജീവ ചാലകങ്ങലേ കുറിച്ചും കുഞ്ഞു കുരുവിക്ക് പറഞ്ഞു കൊടുത്തു...അവസാനം അവര്‍ ഒരു മര കൊമ്പില്‍ വന്നിരുന്നു അപ്പോള്‍ താഴെ കൂടെ നടന്നു പോകുന്ന ഒരു ജീവിയെ ചൂണ്ടി കുഞ്ഞു കുരുവി ചോദിച്ചു..അതെത് ജീവിയാണമ്മേ?..ആ അമ്മ കുരുവി പറഞ്ഞു..അതാണ്‌ ഭൂമിയില്‍ നാം ഏറ്റവും അധികം പെടികേണ്ട ജീവി..വിശപ്പില്ലേല്‍ പോലും മറ്റു ജീവികളെ തീരെ മനസ്സലിവില്ലാതെ കൊന്നുടുകുന്ന ജീവിയാണത്...പണത്തിനും പ്രശസ്തിക്കും അധികാരത്തിനും വേണ്ടി ദൈവത്തെ പോലും വിറ്റു കാശാകുന്ന ജീവി....ലഹരി പദാര്‍ത്ഥങ്ങള്‍ കഴിച്ചു അമ്മയെയും പെങ്ങളേയും മനസ്സിലാകാതെ നശിപ്പിക്കുന്ന ജീവി..വനങ്ങളെല്ലാം വെട്ടി നശിപ്പിച്ചു ഭൂമിയുടെ അടിവേര്‍ പിഴുത് കൊണ്ടിരിക്കുന്ന ഭൂമിയിലെ ഏറ്റവും ക്രൂരനായ ജീവി...ഈ ജീവിയുടെ പേരാണ് മനുഷ്യന്‍..ഇതു പറഞ്ഞു കഴിഞതും ഒരു അമ്പു വന്നു ആ അമ്മ കുരുവിയുടെ തലയിലൂടെ തുളച്ചു കയറിയതും ഒരുമിച്ചായിരുന്നു..തന്റെ കുഞ്ഞിനെ അവസാനമായ് ഒന്ന് നോക്കി രക്ഷപെടു എന്ന് പറഞ്ഞു കൊണ്ട് ആ അമ്മ കുരുവി കണ്ണുകളടച്ചു...നിശ്ചലമായ ആ അമ്മ കുരുവിയുടെ ശരീരം ആ മര കൊമ്പില്‍ നിന്നും താഴോട്ട് വീണു..മുന്പ് കണ്ട ആ മനുഷ്യന്‍ തന്റെ അമ്മയുടെ അടുതോട്ട് ഓടി വരുന്നതും കണ്ടു ആ കുഞ്ഞു കുരുവി അവിടെ നിന്നും പറന്നുയര്‍ന്നു കണ്ണില്‍ നിന്നും ഇറ്റിറ്റ് വീഴുന്ന കണ്ണുനീരുമായ്..........
Posted on: Sun, 08 Sep 2013 16:34:38 +0000

Trending Topics



Recently Viewed Topics




© 2015