കാലങ്ങളോളം പ്രതിരോധം - TopicsExpress



          

കാലങ്ങളോളം പ്രതിരോധം തീര്‍ത്ത, ആത്മാര്‍ഥമായി മനസ്സില്‍ സ്നേഹിച്ച ലീഗിന്‍റെയും സമസ്തയുടെയും മക്കളെ വെറുപ്പിച്ച്, ആരെയും തന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് വലിച്ചെറിയുന്ന ഈ കപടനെ സൂക്ഷിച്ചു കൈകാര്യം ചെയ്‌താല്‍ നന്ന്.. മുടിയന്റെ ഭാണ്ടക്കെട്ടില്‍ പേറെടുക്കുന്നിടത്തെ മണ്ണാത്തിയുടെ തുണിക്കെട്ടിലുള്ള പോലെ പലരുടെയും അടിവസ്ത്രങ്ങള്‍ കാണും..അതില്‍ മാര്‍ക്സിസ്റ്റുകാരന്റെ ചുവപ്പും കോണ്‍ഗ്രസ്സുകാരന്റെ ത്രിവര്‍ണ്ണവും ബി ജെ പി യുടെ കാവിയുമൊക്കെ കാണും..ആ കൂട്ടത്തിലെ ഒരു പഴന്തുണിയായി ലീഗിനെ അടിയറവ് വെക്കുന്നുവെങ്കില്‍ സമുദായം നിങ്ങളെ വെറുതെ വിടില്ല..കുറ്റിപ്പുറമൊന്നും ആവര്‍ത്തിക്കാതിരിക്കട്ടെ.. നിങ്ങള്‍ രണ്ടു ദിവസം മുമ്പ് പങ്കെടുത്ത അതേ വേദിയില്‍ (മുടിപ്പള്ളി എന്ന പേരില്‍ പിരിവു നടത്തി വെറും നോളജ് സിറ്റിയായ ഉത്ഘാടന വേദി) ആദരണീയനായ തങ്ങള്‍ക്കെതിരെയും ലീഗിനെയും പരസ്യമായി താറടിച്ച ആര്യാടന്‍ സക്കാപിയെ ഇബ്രാഹിം കുഞ്ഞിന്‍റെ വലതു ഭാഗത്തായി ഞങ്ങള്‍ സങ്കടത്തോടെ നോക്കിക്കണ്ടു..കാരണം ലീഗിനെ അവഹേളിച്ച് വായ പോലും കഴുകുന്നതിന്‍റെ മുമ്പ് ആര്യാടനെന്ന ചെറ്റ ആ സ്റ്റെജില്‍ വരുമ്പോള്‍..എ പി യുടെ കുഞ്ഞാടുകള്‍ അവനു പരവതാനി വിരിച്ചപ്പോള്‍ നിങ്ങളും യാതൊരു ഉളുപ്പുമില്ലാതെ വെളുക്കെ ചിരിച്ച് ഞങ്ങള്‍ ലീഗുകാരെന്ന ബോധപോലും ഇല്ലാതെ അതില്‍ മതിമറന്നപ്പോള്‍ ഞാനോര്‍ത്തു പോയത്.."അതൊരു സമസ്തയുടെ സദസ്സായിരുന്നുവെങ്കില്‍ അവിടെ ആര്യാടനെ കാലുകുത്താന്‍ഞങ്ങള്‍ സമ്മതിക്കില്ലായിരുന്നു.. കാരണം സമുന്നതരായ പാണക്കാട് കുടുംബവും മുസ്‌ലിം ലീഗും ജീവിക്കുന്നത് ഞങ്ങളുടെ മനസ്സിലാണ്.. അതാണ്‌ മുടിയനായ എ പി യുടെ അണികളും സമസ്തയുടെ മക്കളും തമ്മിലുള്ള അന്തരം|
Posted on: Thu, 04 Jul 2013 09:33:56 +0000

Trending Topics



Recently Viewed Topics




© 2015