കമ്യുണിസ്റ്റ് ഐക്യം - TopicsExpress



          

കമ്യുണിസ്റ്റ് ഐക്യം അറുപത്തി നാലിൽ സി പി ഐ പിളരാതിരുന്നെങ്കിൽ ,ഇന്ന് എന്താകുമായിരുന്നു എന്ന് നെടുവീർപ്പിടുന്നവർ ,സ്വത്ത് വിഭജനം ,നേതൃ സ്ഥാനങ്ങൾ വിഭജിക്കൽ ഒക്കെ ആണ് ,പുനരേകീകരണംപ്രയാസം ആക്കുന്നത് എന്ന് പറയുന്നവർ,ഇന്ന് ഇന്ത്യയിൽ കമ്യുണിസ്റ്റ് പാർട്ടികളുടെ ബാഹുല്യം കണ്ടു വിഷമിക്കുന്നവർ ,എല്ലാം ചേർന്ന് ഒറ്റ പാർട്ടി ആയെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഇവരാണ് ഇടതു പക്ഷത്തിന്റെ ഒരു ക്രോസ് സെക്ഷൻ എടുത്താൽ കൂടുതൽ ! ഇന്ന് ഒന്നുമില്ലെങ്കിലും ഉള്ളത് പാർട്ടികൾ ആണ് ,ഏറ്റവും കുറഞ്ഞത്‌ അതിലെ അംഗങ്ങൾ തമ്മിലെങ്കിലും ഒരു പൊതു യോജിപ്പ് ഉണ്ടാകുമല്ലോ ?(ഗ്രൂപ്പിസം ,നേതൃത്വ പൂതി തുടങ്ങിയ കാര്യങ്ങൾ എടുക്കുന്നില്ല ) ! (നമുക്ക് എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഏതു രേഖയും ,വായിക്കാത്തത് കൊണ്ടാണോ എന്നറിയില്ല പാസാക്കാൻ എളുപ്പം !) ഒന്നാം ഇന്റർ നാഷണൽ ചേർന്നപ്പോൾ ഉള്ള സ്ഥിതി നോക്ക്‌ ! വന്നവരിൽ ഇരുപതു പേർ ഉണ്ടെങ്കിൽ മുപ്പതു അഭിപ്രായങ്ങൾ !ഇതായിരുന്നു പൊതു നയം രൂപീകരിക്കുന്നതിനുള്ള യഥാർത്ഥ തടസ്സങ്ങൾ When the International was formed in September 1864 “ ---------- The meeting was jammed with a large number of assorted radicals. There were English Owenties and Chartists, French Proudhonists and Blanquists, Irish nationalists, Polish patriots, Italian Mazzinists, and German Socialists. It was an assortment united not by a commonly shared ideology or even by genuine internationalism, but by an accumulated burden of variated grievances crying for an outlet. The English were against special privilege, the French against Bonapartism , the Irish against the British, the Poles against Russia [Poland was occupied by Russia in 1795], the Italians against Austria, and the Germans against capitalism. There was no necessary or integral interconnection among them എന്തൊക്കെ വിവരക്കേട് ഉണ്ടെങ്കിലും ഒക്കെ കമ്യുണിസ്റ്റ്‌ പാർട്ടികൾ ആണ്എന്ന് പറയു ന്നതിൽ എങ്കിലും ഒരു യോജിപ്പ് ഇവിടെ ഉണ്ടല്ലോ ?യോജിപ്പ് ആലോചിക്കുമ്പോൾ നമ്മുടെ സ്ഥിതി ഒത്തിരി ഭേദം അല്ലെ ?
Posted on: Wed, 30 Jul 2014 02:01:39 +0000

Trending Topics




© 2015