കഴിഞ്ഞ രണ്ടു ദിവസമായി - TopicsExpress



          

കഴിഞ്ഞ രണ്ടു ദിവസമായി അരീക്കോട് സുല്ലുമുസ്സലാം സയന്‍സ് കോളേജില്‍ വച്ച് നടത്തിയ SIPcon’13 (Students Initiative in Palliative Care Conference) പങ്കെടുത്തിരുന്നു.. സഹായങ്ങള്‍ നിരാകരിക്കപ്പെട്ടു പാതി തളര്‍ന്നു കിടക്കുന്ന ആയിരങ്ങള്‍ നമുക്ക് ചുറ്റും ജീവിക്കുന്നുവെന്ന തിരിച്ചറിവ് ഞങ്ങളിലേക്ക് പകര്‍ന്ന ദിനങ്ങള്‍... നമ്മുടെ പുഞ്ചിരിക്കുന്ന ഒരു നോട്ടംകൊണ്ട് ഒരുവന് കാര്‍ന്നു തിന്നുന്ന വേദനയില്‍ നിന്നും മുക്തി നേടാന്‍ കഴിയുമെങ്കില്‍ എന്ത് കൊണ്ട് നമുക്കതിനായി ഇത്തിരി സമയം ചിലവയിച്ചുകൂടാ?? മരണം നമ്മുടെ പിറകെ ഒരു നിഴലായി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍, ഏതു നിമിഷവും നമ്മളും അവരെ പോലെ നാല് ചുവരുകള്‍ക്കുള്ളില്‍ മേല്‍ക്കൂര മാത്രം കണ്ടു കൊണ്ട് വര്‍ഷങ്ങളോളം ഒരു കട്ടിലില്‍ കിടക്കേണ്ടി വരില്ല എന്നാര്‍ക്കെങ്കിലും ഉറപ്പുണ്ടോ?? മറ്റുള്ള ക്യാമ്പുകളെ അപേക്ഷിച്ച് ഒരു സമാഹാരം ഇറക്കാന്‍ മാത്രം കവിതകളവിടെ നിന്നും എഴുതി.. അതിലൊരു കവിത, എനിക്കേറെ ഇഷ്ട്ടമായത്, ക്യാമ്പില്‍ പങ്കെടുത്ത പ്രിയ സുഹൃത്തുക്കള്‍ക്കും ഏറെ ഇഷ്ട്ടമായി എന്ന് പറഞ്ഞത്... കനിവിന്‍റെ കിനാവ്‌ ************************ പാതിതളര്‍ന്നവന്‍റെ ആഗ്രഹമറിയാനോരാഗ്രഹം അടിവെച്ചടിവെച്ച് നാല് ചുവരുകള്‍ക്കുള്ളില്‍ ഞാനുമെത്തി പാതിമുളച്ച കിനാവിന്‍റെ തളിരിലയെനിക്കവന്‍ സമ്മാനിച്ചു ഞാനായില കയ്യിലെടുത്തു, ഇലയിലെ വരികള്‍ക്കിടയില്‍ നിറയെ കീറിമുറിച്ച നോവുകളായിരുന്നു, ഇലയിലൊരു നൂലുകെട്ടിയപ്പോള്‍ പതിയെ പതിയെ ഒരു പട്ടംപോല്‍ പാതിചാഞ്ഞ മേല്‍ക്കൂരയെ വകഞ്ഞുമാറ്റി തലയും മലയും മറി കടന്നു അതുയരങ്ങളിലൂടെ പാറിപറന്നു
Posted on: Mon, 02 Dec 2013 01:45:21 +0000

Trending Topics



Recently Viewed Topics




© 2015