ചന്ദ്രരശ്മിതന്‍ ചന്ദന - TopicsExpress



          

ചന്ദ്രരശ്മിതന്‍ ചന്ദന നദിയില്‍ സുന്ദരിയാമൊരു മാന്‍പേട പാടിയാടി നീരാടി.. പവിഴതിരകളില്‍ ചാഞ്ചാടി.. പള്ളിനീരാട്ടിനു വന്നൊരു മാനിനെ പട്ടമഹിഷിയായ് വാഴിച്ചു തിങ്കള്‍ പട്ടമഹിഷിയായ് വാഴിച്ചു.. അവളുടെ രൂപം മാറിലമര്‍ന്നു ആദ്യത്തെ മധുവിധുരാവുണര്‍ന്നു.. രാവുണര്‍ന്നു.. എന്നെയൊരല്‍ഭുത സൌന്ദര്യമാക്കി നീ.. നിന്‍ വിരിമാറില്‍ ചാര്‍ത്തുമ്പോള്‍.. രാഗരഞ്ജിനിയായ് ഞാന്‍ മാറുമ്പോള്‍ പ്രണയപൌര്‍ണ്ണമി പൂത്തുലയുന്നു പ്രേമാര്‍ദ്രമാധവം വിടരുന്നു.. ചന്ദ്രരശ്മിതന്‍ ചന്ദന നദിയില്‍ സുന്ദരിയാമൊരു മാന്‍പേട പാടിയാടി നീരാടി.. പവിഴതിരകളില്‍ ചാഞ്ചാടി..!! :( :( Film - Anweshanam (1972) Singer - P.Susheela Lyrics & Music - Sreekuamran Thampi & M K Arjunan.
Posted on: Sat, 06 Dec 2014 14:55:55 +0000

Trending Topics



Recently Viewed Topics




© 2015