പ്രിയപെട്ടവരേ , ഞാനും - TopicsExpress



          

പ്രിയപെട്ടവരേ , ഞാനും എന്റെ ഭാര്യയും ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി പുറപ്പെടാന്‍ ‍ ഒരുങ്ങുകയാണ്. ഇന്‍ശാ - അല്ലാഹ് ഒക്ടോബര്‍ ‍ മാസം 8 ന് രാവിലെ 9.30 ന് വീട്ടില്‍ നിന്ന് പുറപ്പെടാനാണ്‍ ഉദേശിക്കുന്നത്. ഇ.അ. കഴിഞ്ഞ 4 പതിറ്റാണ്ടായി പൊതു രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരാളാണല്ലൊ വിനീതനായ ഞാന്‍. ഞാന്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിന്റെ നിലപാടുകളോടൊപ്പം ഉറച്ച് നില്‍ക്കാനും ആയതിന്റെ പ്രചാരകനാവാനും എന്നും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ആദര്‍ശങ്ങളും, നിലപാടുകളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഞാന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന്റെയും നിലപാടുകളുടെയും പ്രചരണത്തിനും വിജയത്തിനും ആത്മാര്‍തഥമായി ഞാന്‍ എടുക്കുന്ന കടുത്ത സമീപനങ്ങള്‍ ഞാനുമായി ബന്ധപ്പെട്ട സഹോദരങ്ങള്‍ക്ക് വല്ല പ്രയാസങ്ങളും വിഷമങ്ങളും ഉണ്ടായിട്ടുന്ടെകില്‍ എന്റെതല്ലാത്ത കാരണങ്ങലാണെങ്കില്‍ പോലും അത്തരം കാര്യങ്ങളില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. മേല്‍ പറഞ്ഞ നിലപാടുകളുടെ ഭാഗമല്ലാതെ വ്യക്തിപരമായി ആരുമായും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എങ്കിലും ഞാനുമായുള്ള എന്റെ സുഹ്രത്തുകളുടെയും സഹോദരങ്ങളുടെയും ഇടപെടലുകളില്‍ എന്റെ സ്വഭാവത്തിന്റെയോ ശയിലിയുടേയോ പ്രത്യേകത മൂലമോ എന്തെങ്കിലും തെറ്റുകളും വീഴ്ചകളും അവിവേകങ്ങളും വാക്കിലോ പ്രവര്‍ത്തിയിലോ അറിഞ്ഞോ അറിയാതെയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ ഒരു വിനീതനായ സഹോദരന്‍ എന്ന നിലയില്‍ പൊരുത്തപെട്ട് തരണമെന്ന് അപേക്ഷിക്കുന്നു. എന്റെയുടേയും ഭാര്യയുടേയും ഹജ്ജും, ഉംറയും, സിയാറത്തും, അതിനോടനുബന്ധിച്ചുള്ള കര്‍മ്മങ്ങളും, പ്രാര്‍തഥനകളും സര്‍വ്വ ശക്തനായ നാഥന്‍ സ്വീകരിക്കുന്നതിനും യാത്ര എളുപ്പവും സുഖകരവും ആവുന്നതിനും പ്രത്യേകം പ്രാര്‍തഥിക്കണമെന്ന് സവിനയം അപേക്ഷിക്കുന്നു .
Posted on: Fri, 04 Oct 2013 11:28:20 +0000

Trending Topics



Recently Viewed Topics




© 2015