റാബിയസാക്ഷരത - TopicsExpress



          

റാബിയസാക്ഷരത പ്രവർത്തനത്തിലൂന്നി സാമൂഹ്യ പ്രവർത്തന രംഗത്ത് പ്രശംസനീയ സേവനം കാഴ്ച വെച്ച റാബിയ എന്ന മഹതിയെ സമൂഹം വേണ്ടത്ര ആദരിച്ചിട്ടുണ്ട് അവർ അർഹിക്കുന്ന നിരവധിസമ്മാനങ്ങളും പാരി ദൊഷികങ്ങളൂം നല്കി ആദരിച്ചിട്ടുണ്ട് അവർ സഹിക്കുന്ന അസുഖങ്ങളും ,അവരുടെ ദയനീയ സാമ്പത്തിക ,സാമൂഹ്യ സാമുദായിക സാഹചര്യങ്ങളും കൂടി മനസിലാക്കുബോൾ മാത്രമേ അവരുടെ മഹത്വം മനസിലാകൂ ഒരു മലാല യൂസുഫ് എന്ന നോബൽ സമ്മാന നേടിയ മുസ്ലിം വനിതയെക്കാൾ അത്തരം ആദരങ്ങൾക്കു ഇവർ അർഹരല്ലെ എന്ന് പോലും ചിന്തിച്ചു പോകും ഇവരുടെ സാഹചര്യവും അവരുടെ ചുറ്റുപാടും താരതമ്യം ചെയ്യുമ്പോൾ മലാല ഭാഗ്യവതിയാണ് അവരെ എല്ലാ പ്രോത്സാഹനവും നല്കുന്ന കുടുംബം ,മാധ്യമങ്ങൾ സാമ്പത്തിക സാംസ്കാരിക സംഘടനകളുടെ അകമഴിഞ്ഞ സഹകരണം ,എന്നിവ ലോക നായകരിൽ നിന്ന് കിട്ടിയ സഹകരണം അവരുടെ ആധുനിക വിവര സാങ്കേതിക സഹായം എന്നിവ വളരെയധികം സഹായിച്ചതായി കാണാം രണ്ടു പേരും മുസ്ലിം സ്ത്രീ ശാക്തീകരണം വിദ്യാഭ്യാസം എന്നീ മേഖലയിൽ മുന്നേറ്റം ലാക്കാക്കി പ്രവർത്തിച്ചു മലാല സമ്പന്ന സൈനിക വിഭാഗങ്ങളുടെ ഇടയിൽ ,കടുത്ത മത തീവ്രവാദ സമൂഹത്തിൽ രാഷ്ട്രീയ സാമൂഹ്യ സഹകരണത്തൊടെ വീറോടെ പോരാടി വിധിയോ ,ഭാഗ്യമോ അവരെ അപകടങ്ങളിൽ നിന്ന് രക്ഷപെടാനും ബഹു രാഷ്ട്ര സഹായത്തോടെ അവരുടെ ഹിതാനുസരണം പഠനവും പ്രചരണവും നടത്താനും കാരണമായി എന്നാൽ റാബിയ മത മൗലിക വാദികളുടെ ഇടയിൽ ജീവിച്ചാലും ചുറ്റും മത നിരപേക്ഷ സമൂഹവും താഴെകിടയിലെ നിരക്ഷര കുക്ഷികളെ അല്പമെങ്കിലും അക്ഷരം പഠിപ്പിച്ചു അവരെ ജീവിക്കാൻ പ്രാപ്തരക്കാൻ ,അവരുടെ അവകാശങ്ങളെ ബോധവല്ക്കരിക്കാൻ തന്റെ ശാരീരിക സാമൂഹിക സാബത്തിക അവശതകളെ സഹിച്ചു കൊണ്ടു ക്ഷമയോടെ അധികം ആലവാരങ്ങളില്ലാതെ പ്രവർത്തിച്ചു അവർ തുടങ്ങി വെച്ച ചലനം എന്ന ഭിന്ന ശെഷിയുല്ലവർക്കും ,മന്ദ ബുദ്ധികൾക്കുമുള്ള പഠന പുനരധിവാസ കേന്ദ്രം വേണ്ടും വിധം വളർന്നില്ല വികസിച്ചില്ല എന്ത് കൊണ്ടു ഈ നാട്ടിന്റെ ആവശ്യമായ ഇത്തരം ഒരു സംരംഭം വിജയിക്കുന്നില്ല എന്ന കാര്യം അന്വേഷിക്കണം ഈ സ്വപ്ന സ്ഥാപനം വളർത്തിയെടുക്കെണ്ടതു നാടിന്റെ ആവശ്യമാണു ശ്രീമതി റാ ബിയയുടെ വ്യക്തികത ആദർശ നിഷ്ഠ ഈ സംരഭത്തിന്റെ വികസനത്തിനു തടസമല്ലെന്നാണു എന്റെ അനുമാനം അവർ ഒരു ഭാര്യുള്ള മുസ്ലിം പുരുഷനെ ഇസ്ലാം അനുവദിച്ച പോലെ ,ഭാരതീയ നിയമാനുസരണം വിവാഹം കഴിച്ചതിൽ അപാകത ദർശിക്കുന്നത് മനുഷ്യത്വത്തിന്നു നിരക്കുന്നതാണോ? പ്രത്യേകിച്ചും അവർ നിരന്തര ശ്രമത്തിലൂടെ അവരുടെ ഭര്ത്താവിന്റെ ഒന്നാം ഭാര്യുടെ ,കുഡുബാദികളുടെ സ്നേഹത്തോടെ ഒന്നിച്ചു കഴിയുബോൾ അഴിക്കോട് മാഷ്‌ പറഞ്ഞ പോലെ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചില്ലെങ്കിലും ,അവർ തുടക്കം കുറിച്ച സ്ഥാപനം നാടിന്റെ ആവശ്യമാണെന്നു കണ്ട് അകമഴിഞ്ഞ് സഹായിച്ചു അപാകതകൾ ഒഴിവാക്കി നല്ല നിലയിൽ നടത്തേണ്ടതു എല്ലാവരുടെയും കടമയാണ് അവരെ ആദ്യം മുതൽക്കേ സഹായിച്ച എല്ലാ നല്ലവരും കൂടാതെ സർക്കാരും സാമൂഹ്യ പ്രവർത്തകരും കക്ഷി ഭേദമന്യേ സഹകരിച്ചു അവരുടെ സ്വപ്ന സ്ഥാപനം സംസ്ഥാനത്തിനു മുതൽ കൂട്ടാക്കണം അത് അവശരെ അശരണരെ രക്ഷിക്കും പുണ്യമാണു സാമൂഹ്യ ധർമമാണു ബാധ്യതയാണ്
Posted on: Fri, 23 Jan 2015 07:08:57 +0000

Trending Topics



Recently Viewed Topics




© 2015