ലുക്ക് ആണോ ജീവിതം ആണോ - TopicsExpress



          

ലുക്ക് ആണോ ജീവിതം ആണോ വലുത് എന്ന് ഇന്ത്യക്കാര്‍ ഇതേവരെ ആലോചിച്ചിട്ടില്ല എന്ന് തോന്നുന്നു.. പ്രവര്‍ത്തന മികവിനെക്കാള്‍, സുരക്ഷയെക്കാള്‍, ജീവനേക്കാള്‍ മൂല്യം നല്‍കുന്നത് നമ്മള്‍ മറ്റെന്തിനോ ഒക്കെ ആണെന്ന് കാര്‍ കംബനിക്കാര്‍ക്കും മനസ്സിലായി.. ഇന്ത്യക്കാരന്റെ ജീവന്‍ സുരക്ഷയില്‍ ആഗോള കമ്പനികള്‍ക്കുള്ള പ്രത്യേക സ്നേഹവും വാത്സല്യവും വീണ്ടും വീണ്ടും വ്യക്തമായി. .. ഏറ്റവും ഒടുവില്‍ നടന്ന ക്രാഷ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്രിയപ്പെട്ട മാരുതി സ്വിഫ്റ്റ്, ഡാറ്റ്‌സണ്‍ ഗോ എന്നിവ ഏറ്റവും പുറകില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി.. ഇന്ത്യന്‍ വിപണിക്ക് പ്രിയപ്പെട്ട പ്രീമിയം ഹാച്ബാക്ക് ആയ വോക്സ് വാഗണ്‍ പോളോ , വെന്റോ എനിവക്ക് ഇതിനു മുന്പ് ക്രാഷ് ടെസ്റ്റ്‌ല്‍ ദയനീയ പരാജയം എറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോള്‍ നിസാന്റെ കോംപാക്ട് ഹാച്ച് ബാക്ക് ഡാറ്റ്‌സണ്‍ ഗോ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ അന്താരാഷ്ട്ര കാര്‍ സുരക്ഷാ ഏജന്‍സി. ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ച ക്രാഷ് ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് എന്‍ ക്യാപ്പിന്റെ നിര്‍ദേശം. കഴിഞ്ഞ വര്‍ഷമാണ് ഡാറ്റ്‌സണ്‍ നിസാനുമായി ചേര്‍ന്ന് ഡാറ്റ്‌സണ്‍ ഗോ എന്ന ഹാച്ച് ബാക്ക് അവതരിപ്പിച്ചത്. എല്ലാ പ്രാദേശിക ഭാഷകളിലും തര്‍ജ്ജമ ചെയ്ത ജനകീയ പരസ്യത്തിലൂടെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്റെയും കാര്‍ വിപണിയില്‍ സുരക്ഷിതമായി പ്രവേശിച്ച കാറായിരുന്നു ഡാറ്റ്‌സണ്‍ ഗോ. ഡാറ്റ്‌സണ്‍ ഗോ ഉപയോഗിക്കുന്നവരെ മാത്രം പുതിയ തലമുറക്കാരായി അവതരിപ്പിക്കുന്നതായിരുന്നു ഈ മ്യൂസിക്കല്‍ ഡ്രാമ പരസ്യം. എന്നാല്‍ സുരക്ഷിതമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ വിപണിയില്‍ പ്രവേശിപ്പിച്ച ഗോ പക്ഷെ സുരക്ഷിതമായി ഇന്ത്യന്‍ നിരത്തുകളില്‍ ഓടില്ലെന്നാണ് ലോക കാര്‍ സുരക്ഷാ വിഭാഗം പറയുന്നത്. സബ് സ്റ്റാന്‍ഡാര്‍ഡ് എന്ന പദമാണ് ഡാറ്റ്‌സണ്‍ ഗോയെ വിശേഷിപ്പിക്കാന്‍ എന്‍ക്യാപ്പ് ഉപയോഗിച്ചത്. നിര്‍ണായക സുരക്ഷാ പരിശോധനയില്‍ കാര്‍ തകര്‍ന്നടിയുന്ന ദൃശ്യങ്ങളും എന്‍ക്യാപ്പ് പുറത്തുവിട്ടു.കാറിന്റെ അടിസ്ഥാന രൂപം പോലും ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നു പോയി. സുരക്ഷാ വിഭാഗത്തില്‍ സീറാ സ്റ്റാറാണ് ഗോക്ക് ലഭിച്ചത്.എയര്‍ബാഗില്ലാത്ത ഗോ അപകടത്തില്‍ പെട്ടാല്‍ ഡ്രൈവറുടെ തല സ്റ്റിയറിംഗിലോ ഡാഷ് ബോര്‍ഡിലോ ഇടിക്കും. മാരുതി സുസുക്കിയുടെ സിഫ്റ്റ് ഡിസയറും ഗോയും കഴിഞ്ഞ ദിവസം നടത്തിയ ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഗോ പിന്‍ലവിക്കാനുള്ള നിര്‍ദേശം മാത്രമാണ് വന്നത്. https://youtube/watch?v=sRzh8uLA1tM
Posted on: Sat, 08 Nov 2014 02:42:11 +0000

Trending Topics



Recently Viewed Topics




© 2015