സൗത്-ഈസ്റ്റേണ്‍ - TopicsExpress



          

സൗത്-ഈസ്റ്റേണ്‍ റെയില്‍വേയില്‍ 3136 ഒഴിവുകള്‍ സൗത് ഈസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷനുകളിലെ ഓഫിസുകളിലേക്കും വര്‍ക്ക്ഷോപ്പുകളിലേക്കും വ്യത്യസ്ത തസ്തികകളില്‍ നിയമനത്തിന് റെയില്‍വേ റിക്രൂട്ട്മെന്‍റ് സെല്‍ അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: 1.പോയന്‍റ്സ്മാന്‍ -ബി (ഓപറേറ്റിങ്): 104 ഒഴിവ്. 2. ട്രാക്മാന്‍ (എന്‍ജിനീയറിങ്): 1343 ഒഴിവ് 3. ഹെല്‍പര്‍ -II (എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍,എസ് ആന്‍ഡ് ടി): 540 ഒഴിവ്. 4. ഹെല്‍പര്‍ -II (വര്‍ക്ക്ഷോപ്സ്): 958 ഒഴിവ്. 5.സഫായിവാല (മെഡിക്കല്‍/കമേഴ്സ്യല്‍): 191 ഒഴിവ്. ആകെ 3136 ഒഴിവുകളാണുള്ളത്. എസ്.സി: 471, എസ്.ടി: 236, ഒ.ബി.സി: 860, ജനറല്‍: 1569, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ 94, വിമുക്തഭടന്മാര്‍: 628 എന്നിങ്ങനെ ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുന്നു. അപേക്ഷാര്‍ഥികള്‍ കുറഞ്ഞത് പത്താം ക്ളാസ് അല്ളെങ്കില്‍ ഐ.ടി.ഐ/ തത്തുല്യം വിജയിച്ചിരിക്കണം. യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരും ഈ വര്‍ഷം പരീക്ഷയെഴുതുന്നവരും അപേക്ഷിക്കാന്‍ യോഗ്യരല്ല. 2014 ജനുവരി ഒന്നിന് 18നും 33നും ഇടയിലായിരിക്കണം അപേക്ഷകരുടെ പ്രായം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ട്. എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷാഫീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മറ്റേതെങ്കിലും ദേശസാത്കൃത ബാങ്ക് എന്നിവിടങ്ങളില്‍നിന്നുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റായോ ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ ആയോ ഫീസടക്കണം. FA & CAO, South Eastern Railway, 11 Garden Reach Road, Kolkatta -700 043യുടെ പേരില്‍ കൊല്‍ക്കത്തയില്‍ മാറാവുന്ന രീതിയിലാണ് ഫീസ് അടക്കേണ്ടത്. വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുമുമ്പുള്ള തീയതിയിലുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റോ ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡറോ സ്വീകാര്യമല്ല. വനിതകള്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍, മുസ്ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, സൗരാഷ്ട്രിയന്‍ വിഭാഗങ്ങളില്‍പെട്ടവര്‍, വാര്‍ഷിക കുടുംബവരുമാനം 50,000ല്‍ താഴെയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷിക്കുന്ന വിധം: rrcser.in ല്‍നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇംഗ്ളീഷ് അല്ളെങ്കില്‍ ഹിന്ദിയില്‍ പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷയില്‍ ഫോട്ടോപതിച്ച് ആവശ്യമായ രേഖകള്‍ സഹിതം Assistant Personnel Officer (Recruitment), Railway Recruitment Cell, South Eastern Railway, 11 Garden Reach Road, 1st Floor, Bungalow No. 12A, Kolkatta -700 043 വിലാസത്തില്‍ അയക്കണം.സാധാരണ തപാലില്‍ അയക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. അപേക്ഷയുടെ പുറത്ത് Application for recruitment in Pay Band -1, Rs: 5200-20200 with GP Rs: 1800 South Eastern Railway എന്നെഴുതണം. ബാധകമായ സംവരണ വിഭാഗം (SC/ST/OBC/UR/PWD/PH)/EX-SM) ഏതെന്നും ഉള്‍പ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: നവംബര്‍ 25.
Posted on: Sun, 10 Nov 2013 13:44:03 +0000

Trending Topics



s="sttext" style="margin-left:0px; min-height:30px;"> What are omega-3 fatty acids, and why are they good for your
Kahin Na Laage (Is this love) – Kismat Konnection (2008) Movie :
Labour need to bring back the original clause 4 Clause IV - the

Recently Viewed Topics




© 2015