സ്വാതന്ത്ര്യം ഒരു - TopicsExpress



          

സ്വാതന്ത്ര്യം ഒരു ഉത്തരവാദിത്തമാണെന്ന ചിന്തയിലേക്ക് ഉണർന്ന നോൺ വർക്കികളാണു ഇവരെല്ലാം എന്ന് തോന്നുന്നു. ഇവരെ സംബന്ധിച്ച് സർക്കാറും ഒരു കമ്മോഡിറ്റിയാണു. അത് പട്ടാളമാണെങ്കിൽ ബഹുകേമം. കോർപ്പററ്റോക്രസിയുടെ സേവനം വില കൊടുത്തു വാങ്ങുന്ന ഉപഭോക്താവും സൈനികദേശീയതയുടെ ആരാധകനും ഒന്നിക്കുന്നതിന്റെ ഏറ്റവും മഹത്തായ ഉദാഹരണം. കോർപററ്റോക്രസിയുടെയും തീവ്രദേശീയ ഹൈന്ദവതയുടെയും സമഞ്ജസസമ്മേളനമായ ബിജെപി സർക്കാറിൽ നിന്ന് നേരിട്ട് പകരുന്നതല്ലാതെ മറ്റൊന്നല്ല ഇത്. സൈക്ക് മാറുന്ന രീതി കണ്ടോ? ഫാസിസം സൈക്കിനെ മാറ്റി മറിക്കുന്നു, യന്ത്രസമാനമാക്കുന്നു എന്ന് പറഞ്ഞാൽ കാര്യമായിട്ടെടുക്കാത്ത, പാരനോയിയ ആണെന്ന് ആക്ഷേപിക്കുന്ന, ഹൈന്ദവവർഗ്ഗീയത ഒരുവലിയ പ്രശനമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞാൽ ഹേയ് അത്രയ്ക്കൊന്നുമില്ല, ഇതൊക്കെ അഞ്ച് വർഷത്തേക്ക് എന്ന് നിസാരവൽക്കരിച്ച് സൈദ്ധാന്തിക്കുന്ന എന്റെ സൂർത്തുക്കളായ പൊട്ടബുദ്ധിജീബികൾക്ക് സമർപ്പണം. ഹമ്പോ രസകരം
Posted on: Fri, 23 Jan 2015 09:03:34 +0000

Trending Topics



Recently Viewed Topics




© 2015