2006 -ന്റെ തുടക്കം മുതൽ - TopicsExpress



          

2006 -ന്റെ തുടക്കം മുതൽ ‘ഓർക്കുട്ടിൽ കൂടിയാണ് ഞാൻ ആദ്യമായി സോഷ്യൽ മീഡിയ നെറ്റ് വർക്കുകളിൽ പണി പഠിക്കുവാൻ തുടങ്ങിയത്... പിന്നീട് അജയ് എനിക്ക് ‘വരമൊഴി’ കീമാൻ ഡെസ്ക്ടോപ്പിലേക്ക് ആക്കി തന്നെങ്കിലും മലയാളം അടിച്ച് അഭിപ്രായമൊന്നും കാച്ചാൻ കഴിഞ്ഞീല്ലെങ്കിലും ,ഓർക്കൂട്ട് മുഖാന്തിരം ഒന്നിൽ നിന്നും ഒന്നൊന്നായി അന്നത്തെ പല ബൂലോഗ പുലിമടകളിൽ കയറിയിറങ്ങിപ്പോൾ ഞാൻ അവരിൽ ചിലരുടെ ‘ഫാൻ‘ ആയി മാറി..! ഇവരെയെല്ലാം നന്നായി ഊറ്റികുടിച്ച ശേഷം പിന്നീട് രണ്ടരകൊല്ലം കഴിഞ്ഞിട്ടാണ് 2008 അവസാനമാണ് ഞാൻ ബൂലോഗ പ്രവേശം നടത്തിയത്..എന്നിട്ടും അവരുടെയൊന്നും കഴിവുകളുടെ ഏഴയലക്കത്ത് പോലും എനിക്കെത്താൻ സാധിച്ചിട്ടില്ല ...! കഴിഞ്ഞ മാസം ആയതിൽ പലരുമായി നേരിട്ട് നാട്ടിൽ വെച്ച് ഇടപഴകുവാൻ സാധിച്ചു. ഞാൻ അന്നേ നമിച്ചിരിന്ന ‘നമത്’ ആയിട്ടും, ‘കാളിയംബി’ യായിട്ടും ഇന്ന് പകൽ മുഴുവൻ ഒരുമിച്ചിരുന്ന് സല്ലപിക്കുവാനും സാധിച്ചു...! ഇവരെയെല്ലാം എന്നിലേക്കടുപ്പിച്ച എന്റെ പ്രിയപ്പെട്ട ‘ഓർക്കുട്ടി’ ന് നന്ദി.... ഒപ്പം വിട..! Good Bye ... Orkut... Bye ..Bye ..! bilattipattanam.blogspot.co.uk/2014/09/orkut-ini-orkkuka-vallappozhum-ormmayil.html
Posted on: Thu, 02 Oct 2014 16:02:18 +0000

Trending Topics



Recently Viewed Topics




© 2015