A trip to hell Part III അങ്ങനെ ആ - TopicsExpress



          

A trip to hell Part III അങ്ങനെ ആ ഗേറ്റ് അവര്‍ക്കായി മലര്‍ക്കെ തുറന്നു അവര്‍ അകത്തേക്ക് പ്രവേശിച്ചു. പ്രകൃതി രമണീയമായ സ്ഥലങ്ങളും ഉല്ലാസനൗകകളും beer/wine പാന്‍ലറുകളും ബാറുകളും അവര്‍ കണ്ടില്ല ഇടുങ്ങിയ വഴിക്കിരുപുറവും ഓരോരുത്തരെ കെട്ടിയിട്ട് ചാട്ടവാറിനടിക്കുന്നതും മറ്റും കാണാം അപ്പോള്‍ ഒരു കറുത്ത ഷര്‍ട്ട് ധരിച്ചയാള്‍ അവര്‍ക്കരികിലേക്ക് വന്നിട്ട് ചോദിച്ചു പുതിയ admission കുട്ടപ്പനും രാജപ്പനുമല്ലേ ? അതേ കഴിഞ്ഞയാഴ്ച ഇവിടെ കറങ്ങാന്‍ വന്നിരുന്നു,സ്വര്‍ഗത്തീന്ന് ശരി ശരി പക്ഷേ അന്നുകണ്ട ചിയര്‍ ഗേള്‍സും cruise boat ഉം ഭംഗിയുള്ള സ്ഥലങ്ങളും ഒന്നും ഇപ്പോള്‍ കാണുന്നില്ലല്ലോ ഓ ചിയര്‍ ഗേള്‍സിനെ കാണാന്‍ വന്നിരിക്കുന്നു, എന്റെ പൊന്നളിയന്‍മാരെ അന്ന് നിങ്ങള്‍ ടൂറിസ്റ്റുകളായി വന്നതല്ലേ, tourism ഞങ്ങടെ മുഖ്യവരുമാന മാര്‍ഗ്ഗമാ, ഇന്ന് നിങ്ങള്‍ സ്ഥിരതാമസത്തിന് വന്നു Tourism വേറെ സഥിരവാസം വേറെ ഒരുകാര്യംകൂടി പറയാന്‍ മറന്നു,ഇന്നിവിടെ friday യാ കേട്ടോ കുട്ടപ്പന്‍ - എന്നു വെച്ചാല്‍? നിങ്ങടെ വലതുകൈപ്പത്തി എണ്ണയിലിട്ട് fry ചെയ്യുന്ന ദിവസം,രണ്ടുപേരും എന്റൊപ്പം പോരെ രാജപ്പന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പടുകൂറ്റന്‍ ഇരുമ്പ്ഗേറ്റ് പ്രതീക്ഷകള്‍ക്കുമേല്‍ വലിയ കരിമ്പടം വീഴുന്നതുപോലെവന്ന് ചേര്‍ന്നടയുന്നത് കണ്ടു....
Posted on: Sat, 27 Dec 2014 01:54:35 +0000

Trending Topics



Recently Viewed Topics




© 2015