Film Name : CHUNGKING EXPRESS Director: Wong Kar-wai Language: - TopicsExpress



          

Film Name : CHUNGKING EXPRESS Director: Wong Kar-wai Language: Cantonese, Mandarin, English, Japanese, Hindi. My Rating: ★★★★ 4 out of 5 Stars IMDB Rating: 8/10 REVIEW: വോങ്ങ്കാര്‍വായി ...... ഞാന്‍ ഈ ലോകത്തോട് വിളിച്ചു പറയും ഈ ഭൂമുഖത്ത് വന്നിട്ടുള്ളതില്‍ ഏറ്റവും റൊമാന്റിക്ക് ആയ സംവിധായകന്‍ താങ്കള്‍ ആണെന്ന്.... നിസംശയം.... ഒരായിരം വട്ടം... പുഴുക്കള്‍ നുരയുന്ന ഒരു തൊഴുത്തിന്റെ പുറകിലെ ചാണക കുഴി പോലെ മനുഷ്യനാല്‍ നുരയുന്ന ഒരു ജനനിബിഡ നഗരം...... നാം കണ്ടും കാണാതെയും പോകുന്ന ഒരായിരം മുഖങ്ങള്‍... കഥകള്‍.... ജീവിതങ്ങള്‍.... പ്രണയങ്ങള്‍... ഏകാന്തത എന്ന വാക്കിന് പോലും സ്ഥാനമില്ലെന്നു കരുതുന്ന ഒരു നഗരത്തില്‍ ഓരോ മനുഷ്യനും എത്രത്തോളം ഏകനാണ് എന്നും... അവന്‍ എത്രത്തോളം അവന്‍റെ സ്വയംകൃതമായ കൊച്ചു ലോകത്തില്‍ ഒതുങ്ങി സമാധാനിക്കുന്നു എന്നും... അവന്‍റെ പ്രണയവും പ്രണയ നൈരാശ്യങ്ങളും എത്രത്തോളം അവനില്‍ തന്നെ ഒതുങ്ങുന്നുവെന്നും കാട്ടി തരുന്ന ഒരു മികച്ച ചലച്ചിത്ര ശില്‍പം.... മനുഷ്യ മനസ്സിനെ എപ്പോഴും ചിന്തിപ്പിക്കുന്ന അലെങ്കില്‍ അവന്‍റെ ഭാവനാ ദാഹം അടക്കുന്ന കലാസ്രിഷ്ട്ടികള്‍ എന്ന് നമുക്ക് പറയാവുന്നത് AMBIGUOUS ആയിട്ടുള്ളവയാണ്..... ഈ ചിത്രവും വോങ്ങ്-കാര്‍-വായിയുടെ മറ്റു സൃഷ്ട്ടികളെ പോലെ AMBIGUOUS ആയി നില്‍ക്കുന്നു.... കാണിക്ക് വിട്ടു കൊടുക്കുന്നു കഥയുടെ ബാക്കി..... ഈ ചിത്രത്തില്‍ മനോഹരമായ രണ്ടു പ്രണയ കാവ്യങ്ങള്‍ ആണ് ഉള്ളത്.... പ്രണയ നൈരാശ്യത്തിന്റെ ചൊറി കുത്തി സ്വയം വേദനിചിരിക്കുന്ന രണ്ടു പോലീസ് കഥാപാത്രങ്ങള്‍ ആണ് നായകന്മാര്‍..... അവരുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന പ്രണയം അതാണ്‌ രണ്ടു കഥകളിലെയും സാരം.... പക്ഷെ അതിനൊക്കെ എത്രയോ അപ്പുറമാണ് വോങ്ങ്-കാര്‍-വായി പറയാന്‍ ശ്രമിച്ചതും അതില്‍ വിജയിച്ചതും.... ഓര്‍മ്മകള്‍ ഒരു കന്നാസില്‍ ഇട്ടു വെക്കാമായിരുന്നെങ്കില്‍ അതിനു എക്സ്പൈരി ഡേറ്റ് ഇല്ലായിരുന്നെങ്കില്‍ ..... അത് ഇപ്പോഴും ഒരു വികാര തീവ്രനായ ഒരു ഉറുമാല്‍ ആണ്... എപ്പോളൊക്കെ ഞാന്‍ ഒരു മഴക്കോട്ട് ഇടുന്നുവോ അപ്പോള്‍ എല്ലാം ഞാന്‍ ഒരു സണ്‍ ഗ്ലാസും ധരിക്കും... അറിയാന്‍ പറ്റില്ലല്ലോ എപ്പോഴാണ് മഴ എന്നും എപ്പോഴാണ് വെയില്‍ എന്നും... അങ്ങനെ പോകുന്നു വോങ്ങിന്റെ നാഗരിക കവിത-ആത്മഗധങ്ങള്‍...... സാങ്കേതികമായി പറഞ്ഞാല്‍ തീര്‍ത്തും ഒരു ബൈബിള്‍ തന്നെ ഈ ചിത്രം... ഒരു സിനിമ എങ്ങനെ ഇത്രയും ജന നിബിഡമായ ഒരു നഗരത്തില്‍ അതിന്‍റെ സ്വാഭാവികതയെ ഇളക്കം തട്ടാതെ എടുത്തു എന്നത് ഒരു മാസ്റ്റര്‍ ഫിലിം മെക്കറിനു മാത്രം സാധ്യമായതാണ്.... STOP MOTION ഷോട്ടുക്കളുടെ ദ്രിശ്യവിസ്മയം.... വിയര്‍ത്തു കുളിച്ച നഗര വെപ്രാളം നിറഞ്ഞ ഫാസ്റ്റ് ഫുഡ്‌ ഭക്ഷണത്തിന്റെ എണ്ണയുടെ ഗന്ധത്തിലും കോണ്‍ക്രീറ്റ് ചൂടിലും പ്രണയത്തിലും ഇഴുകി ചേര്‍ന്ന സംഗീതം... എല്ലാം കൂടി ഒരു CLAUSTROPHOBIC ഫീല്‍ നമുക്ക് ഈ ചലച്ചിത്ര നാഴിക കല്ല്‌ നല്‍കുന്നു... ഏതൊരു ചലച്ചിത്ര പ്രേമിയും മിസ്സ്‌ ചെയരുതാത്ത ചിത്രം..... NB: ഞാന്‍ പോസ്റ്റര്‍ തപ്പിയപ്പോള്‍ കഥയോട് ചേര്‍ന്ന് നില്ല്ക്കുന്നതും , ചിത്രത്തിന്‍റെ തീമിനോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ ഒന്ന് രണ്ടു പോസ്റ്ററുകള്‍ കണ്ടു.... ഒപ്പം ചിത്രത്തിലെ പ്രധാന ചില ആത്മഗധങ്ങളുടെ ഒരു പോസ്റ്ററും... ഇതെല്ലാം ചുവടെ ചേര്‍ക്കുന്നു.....
Posted on: Tue, 22 Oct 2013 20:10:54 +0000

Trending Topics



Recently Viewed Topics




© 2015