ആന്‍ഡ്രോയിഡ് ഫോണിന്‍റെ - TopicsExpress



          

ആന്‍ഡ്രോയിഡ് ഫോണിന്‍റെ വേഗത വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പലപ്പോഴും അനുഭവപ്പെടുന്ന പ്രയാസമാണ് ഫോണിന്റെ വേഗത കുറയുന്നുവെന്നത്. കുറച്ചു കാലം ഫോണ്‍ ഉപയോഗിച്ച് കഴിയുമ്പോള്‍ അതിലെ ആപ്ലിക്കേഷനുകള്‍ തുറക്കാനും പഴയ മെനുവിലേക്കു പോകാനുമെല്ലാം വേഗത കുറവായിരിക്കും. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണിന്‍റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. അതാണ്‌ ചുവടെ കൊടുത്തിട്ടുള്ളത്. ടെമ്പററി ഡാറ്റകള്‍ ഫോണിലെ സിസ്റ്റം കാഷെ പാര്‍ട്ടീഷന്‍ ആയിരിക്കും സ്റ്റോര്‍ ചെയ്ത് വെയ്ക്കുക. അതുകൊണ്ടാണ് ഫോണിലെ ആപ്പുകള്‍ വേഗതയോടെ റണ്‍ ചെയ്യാന്‍ നമുക്ക് സാധിക്കുന്നത്. എന്നാല്‍ ഇങ്ങനെ സ്റ്റോര്‍ ചെയ്ത് വെയ്ക്കുന്ന പല ഡാറ്റകളും പഴയതായിരിക്കും. അതിനാല്‍ ഇടയ്ക്കിടെ കാഷെ ക്ലിയര്‍ ചെയ്യേണ്ടതാണ്. ഓരോ തവണ സിസ്റ്റം അപ്ഡേറ്റ് ചെയ്ത് കഴിയുമ്പോഴും കാഷെ ക്ലിയറിംഗ് ചെയ്യാന്‍ പലരും പറയാറുണ്ട്. എന്നാല്‍ ഇത് ആരും ചെയ്യാറില്ല. ഓരോ ആപ്പും സ്റ്റോര്‍ ചെയ്യുന്ന കാഷെ ക്ലിയര്‍ ചെയ്യുന്നതിന് പകരം മറ്റൊരു തരത്തില്‍ നമ്മുടെ പേര്‍സണല്‍ ഡാറ്റകളും സെറ്റിംഗ്സും നഷ്ടപ്പെടാതെ തന്നെ ഒറ്റ ക്ലിക്കില്‍ കാഷെ ക്ലിയര്‍ ചെയ്യാനുള്ള ഒരു വഴിയുണ്ട്. അതാണ്‌ ചുവടെയുള്ള വീഡിയോയിലുള്ളത്. https://youtube/watch?v=Gj7ZZdrEEwc
Posted on: Sat, 03 Jan 2015 03:36:39 +0000

Trending Topics



Recently Viewed Topics




© 2015