ഇക്കൊല്ലത്തെ - TopicsExpress



          

ഇക്കൊല്ലത്തെ ദേശീയോദ്ഗ്രഥന അവാർഡ് (national integrity) അവാർഡ് കേജ്രിവാലിനു തന്നെ കൊടുക്കണം. പാക്കിസ്ഥാൻ ആക്ക്രമിച്ചപ്പോളൊക്കെയല്ലാതെ, സുനാമി പോലുള്ള ദുരന്തങ്ങൾ വന്നപ്പോളല്ലാതെ ഇതുപോലെയൊരു ഐക്യം രാഷ്ട്രീയ പാർട്ടികളിൽ കണ്ടിട്ടില്ല. പ്രത്യേകിച്ചും തിരഞ്ഞെടുപ്പടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ. നേരിൽ കണ്ടാൽ അവയവങ്ങൾ വെട്ടിയെടുത്ത് കളിച്ചിരുന്ന ഇവർ രാഷ്ട്രീയ വൈര്യം മറന്ന് ഒറ്റകെട്ടായി നിലനിൽപ്പിനായി വെപ്രാളപെടുന്നത് കാണുമ്പോൾ നല്ല കൌതുകം. സി പി എം നേതാവ് ആപ്പിനെതിരെ, അതിനെ പിന്തുണക്കുന്നവർക്കെതിരെ എല്ലാ ജാനാധിപത്യ മര്യാദകളും ലംഘിച്ച് പ്രതിപക്ഷ ബഹുമാനം ലവലേശം ഇല്ലാതെ ആഭാസം കലർന്ന ഭാക്ഷയിൽ പോസ്റ്റിടുന്നു , കോണ്ഗ്രസ് നേതാവ് ലൈക്‌ ചെയ്യുന്നു. നിവൃത്തികേടു കൊണ്ട് മാത്രം ജാനാധിപത്യത്തെ അംഗീകരിക്കേണ്ടി വന്ന കമ്യൂണിസ്റ്റ് ചിന്താഗതിക്കാരെ മനസ്സിലാക്കാം, പക്ഷേ ജനാധിപത്യത്തിന്റെ വക്താക്കളായ കോണ്ഗ്രസ്ക്കാർ എന്ത് കാരണത്താലാണ് ഈ ജനാധിപത്യ വിരുദ്ധ പ്രവണതക്ക് കൂട്ട് നിൽക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഞാൻ ഉൾപ്പെടെ ആപ്പിനെ പിന്തുണയ്ക്കുന്ന പലരും ഒരു ആപ്പ് പ്രവർത്തകൻ അല്ലെന്ന് നിങ്ങൾ ഓർക്കണം , ആപ്പ് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് ഒന്നുമല്ലെന്ന് എനിക്കറിയാം പക്ഷേ ആപ്പിനെ പിന്തുണയ്ക്കുന്നതിലൂടെ പരമ്പരാഗത പാർടികളെ ചിലതറിയിക്കാനാകും എന്നെനിക്കറിയാം അത്ര മാത്രം. ജനങ്ങളുടെ പ്രതീക്ഷക്കും ആഗ്രഹത്തിനും ഒപ്പം എന്ന് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ എത്തുന്നുവോ അല്ലെങ്കിൽ എന്ന് ആപ്പ് പരമ്പരാഗത പാർട്ടികളുടെ ഇന്നത്തെ നിലവാരത്തിലേക്ക് കൂപ്പ് കുത്തുന്നുവോ എന്റെ ആപ്പിനുള്ള പിന്തുണ,അന്നവസാനിക്കും.
Posted on: Wed, 22 Jan 2014 04:19:23 +0000

Recently Viewed Topics




© 2015