ഇന്നലെ ഞാനിങ്ങനെ ഒരു - TopicsExpress



          

ഇന്നലെ ഞാനിങ്ങനെ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. My name is BASHEER, I am an Indian and I stand for the basic rights of minorities in Iraq and everywhere in the world. I hate all sort of religious extremism and intolerance. You like or not, this is my DECLARATION. അപ്പോഴേക്കും ഏതാനും ചില പുച്‌ഛികൾ എത്തി. ദേശക്കൂറ് തെളിയിക്കാൻ ഇടയ്ക്കിടെ ഇങ്ങനെ പ്രഖ്യാപിച്ച് മതേതരൻ ആവേണ്ടതുണ്ടോ എന്നായിരുന്നു അവരുടെ പരിഹാസം. അത്തരക്കാരോട് പറയാനുള്ളത് ഇത് മാത്രം. പീഡിതനോട് ഐക്യപ്പെടേണ്ടതും അവന് പിന്തുണ പ്രഖ്യാപിക്കേണ്ടതും മനുഷ്യത്വത്തിന്റെ മാത്രമല്ല, എന്റെ വിശ്വാസത്തിന്റെ കൂടി ഭാഗമാണെന്ന് കരുതുന്ന ഒരാളാണ് ഞാൻ. ഒരു തിന്മയെ കൈകൊണ്ട് തടയുക, അതിനു സാധ്യമല്ലെങ്കിൽ നാവ് കൊണ്ട് എതിർക്കുക, അതിനും സാധിക്കില്ലെങ്കിൽ മനസ്സ് കൊണ്ടെങ്കിലും അതിനെ പ്രതിരോധിക്കുക എന്നാണ് ആ വിശ്വാസം എന്നെ പഠിപ്പിച്ചത്. മതേതരത്വം എന്നത് തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം പുറത്തെടുത്ത് പുഴുങ്ങിത്തിന്നാനുള്ളതാണ് എന്ന് കരുതുന്നവർക്ക് അങ്ങിനെയാവാം. ഞാൻ അത്തരക്കാരിൽ പെടുന്നില്ല. മാനുഷികതക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നത് മരിച്ചു വീഴുന്നവന്റെ ജാതിയും മതവും നോക്കിയിട്ടല്ല എന്ന ബോധം എന്റെ മനസ്സിലുണ്ട്. അതുള്ളിടത്തോളം കാലം ഇങ്ങനെയൊക്കെ പ്രതികരിച്ചു കൊണ്ടിരിക്കും. അതൊക്കെ വായിക്കുവാൻ സഹിഷ്ണുതയുള്ളവർ മാത്രം കൂടെ കൂടിയാൽ മതി. അല്ലാത്തവർക്ക് Unfriend ചെയ്തു പോകാം. വലിയൊരു ഉപകാരമായിരിക്കും എന്നെ സംബന്ധിച്ചിടത്തോളം അത്. കാരണം ആ ഒഴിവിൽ മനുഷ്യത്വം ബാക്കിയുള്ള കുറെ പേരെ എനിക്ക് ചേർക്കാൻ കഴിയും. മറ്റൊന്ന് കൂടി.. ഐസിസിന്റെ ഖിലാഫത്ത് സർക്കാർ മനുഷ്യ വിരുദ്ധവും മത വിരുദ്ധവുമാണ് എന്ന് തുറന്ന് പറയാൻ കേരളത്തിലെ മുസ്‌ലിം മത സംഘടനകളുടെ തലപ്പത്തുള്ള പ്രമുഖർ തയ്യാറായ കാഴ്ച ഒരു ടെലിവിഷൻ പരിപാടിയിൽ (ഗ്ലാസ്നോസ്ത്) കഴിഞ്ഞ ദിവസം കാണുകയുണ്ടായി. വളരെ സന്തോഷം തോന്നിയ ഒരു കാഴ്ചയായിരുന്നു അത്. സുന്നി - മുജാഹിദ് - ജമാഅത്തെ ഇസ്ലാമി എന്നിവയുടെ പ്രമുഖരായ നേതാക്കളും മുസ്ലിം ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും ഒന്നടങ്കം ഇറാഖിലെ ഈ മൃഗീയതകൾക്കെതിരെ ശക്തമായ ശബ്ദമുയർത്തി. അത് മതമല്ല, മദമാണെന്ന് തുറന്നു പറഞ്ഞു. അത്തരം തുറന്നു പറച്ചിലുകൾ ഇനിയുമുണ്ടാകട്ടെ. ചൊറിഞ്ഞു നടക്കുന്ന പുച്‌ഛികളെ നമുക്ക് അവരുടെ പാട്ടിന് വിടാം. Unfriend ചെയ്ത് പ്രൊഫൈലുകൾ ശുദ്ധീകരിക്കാം. പുച്‌ഛികളേ ഒന്ന് സഹകരിക്കൂ..
Posted on: Thu, 14 Aug 2014 05:28:49 +0000

Trending Topics



Recently Viewed Topics




© 2015