എം ബി രാജേഷ്‌ എന്ത് - TopicsExpress



          

എം ബി രാജേഷ്‌ എന്ത് കൊണ്ട് അട്ടപ്പാടിയെ കേന്ദ്ര സര്‍ക്കാരിന്റെ സന്‍സദ്‌ ആദര്‍ശ് ഗ്രാമ യോജനയ്ക്ക് കീഴില്‍ ദത്തെടുക്കുന്നില്ല എന്ന ചോദ്യം തൊടുത്തു വിട്ടത് ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സാര്‍ അവര്‍കള്‍ ആണ്. വിനയം കൊണ്ടാകണം ആ ചോദ്യത്തിന്‍റെ ക്രെഡിറ്റ്‌ അദ്ദേഹം സ്വയം എടുക്കുന്നില്ല. മറിച്ച് ഫേസ്ബുക്ക്‌ സോഷ്യല്‍ മീഡിയ സമൂഹങ്ങള്‍ ഒന്നടങ്കം ആ ചോദ്യം ചോദിച്ചതായി ആണ് അദ്ദേഹം തന്‍റെ ന്യൂസ്‌ വെബ്‌സൈറ്റില്‍ പറയുന്നത്. അതെന്തായാലും ഗംഭീരം ആയി. അട്ടപ്പാടി എന്നാല്‍ അഗളി, ഷോളയൂര്‍, പുതൂര്‍ എന്നിങ്ങനെ മൂന്നു ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍കൊള്ളുന്ന ഒരു വികസന ബ്ലോക്ക്‌ ആണ്. വലിപ്പത്തില്‍ ആലപ്പുഴ ജില്ലയുടെ അത്ര വരും. അങ്ങനെ ഒരു ബ്ലോക്ക്‌ ഒന്നടങ്കം ദത്തെടുക്കാന്‍ രാജേഷിനെ മോഡി സാറും അരുണ്‍ ജെറ്റ്ലി സാറും അനുവദിക്കുമോ? ഗ്രാമം ദത്തെടുക്കാന്‍ ആണ് കല്പന. ഗ്രാമങ്ങള്‍ അല്ല. അത് പ്രകാരം ഏറ്റവും പിന്നോക്കം ഉള്ള പുതൂര്‍ ദത്തെടുക്കാന്‍ തയ്യാര്‍ ആണെന്നു കാണിച്ച് രാജേഷ്‌ കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിജയന്‍ സാര്‍ പത്രം വായിക്കാത്തത് ആണ് പ്രശ്നം. വിജയന്‍ സാര്‍ മാത്രം അല്ല, അദ്ധേഹത്തിന്റെ സംഘപരിവാര്‍ ഫാനുകളും. മനുഷ്യര്‍ അറിയുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ പോരെ. പ്രണയ നൈരാശ്യത്തിന്റെ പൊട്ട പാട്ടുകള്‍ ആരെക്കൊണ്ട് എങ്കിലും എഴുതിച്ചു, വേറെ ആളെകൊണ്ട് സംഗീതം കൊടുപ്പിച്ചു, മറ്റൊരാളെ കൊണ്ട് പാടിച്ച് അത് കാസറ്റില്‍ ആക്കി വിറ്റാല്‍ പോരെ. കവറില്‍ സ്വന്തം ചിത്രവും അടിക്കാം. thehindu/todays-paper/tp-national/tp-kerala/pudur-panchayat-mooted-for-adoption-scheme-mp/article6585448.ece
Posted on: Wed, 12 Nov 2014 12:42:55 +0000

Trending Topics



Recently Viewed Topics




© 2015