എൻെറ ഒരു എഫ്ബി സുഹൃത്ത് - TopicsExpress



          

എൻെറ ഒരു എഫ്ബി സുഹൃത്ത് ചോദിച്ച ഒരു സംശയമാണ്... hallo rajive bai andy peru ****** njaaan evidy dubayil oru photographer ayi anu work chayyunnathu, ee kazinja divasam andy oru muslim suhruthu matha amrutanadamyi ammyudy oru video valary mosamaya tarathil share chythu athu kanda anikku valary vishamam tonny karanam njaan ammaya athrakku eshtapadunnathu kondakaam, njaaan athinu comment chythu മനസാ...വാചാ..കർമണാ.....ഹിന്ദു...ഒരു സംസ്ക്കാരമായി മാത്രമെടുക്കുക..അതിവിശാലമായ ഭാരത സങ്കല്പങ്ങൾ മനസിലാക്കാൻ ഒരു മനുഷ്യായസുതന്നെ തികയില്ല.നമ്മുടെ ഇടുങ്ങിയ ബുദ്ധിക്കും അതീതമണ് അത്. avan athinu tanna marupadi ethaaa eee photo(ആദ്യ ചിത്രം) andaaa ethu anikku manasilayilla anikku vykthamakki tarumo andaa eee picturil kanunnathu Yesterday at 11:23am · Sent from Chat Rajeev R Nair നോക്കട്ടെ ******* താങ്കളുടെ ഈ സംശയം ഞാൻ പോസ്റ്റ് ആയി ഇടാം താങ്കളീ ചോദിച്ച ഈ ചോദ്യം അടക്കം പ്രിയ സുഹൃത്തേ, വൈവിദ്ധ്യമാർന്ന ഒട്ടനവധി നിഗൂഡതകളുള്ള ഒരു സംസ്കാരമാണ് ഭാരതീയരുടേത്..സനാതനമതത്തിൽ ഒരു കാലത്ത് ശൈവരെന്നും വൈഷ്ണവരെന്നും രണ്ടു വിഭാഗം ഉണ്ടായിരുന്നു..ഭൂരിപക്ഷമായ ശൈവർ വൈഷ്ണവരെ അങ്ങേയറ്റം ഹിംസിച്ചിരുന്നു.സനാധന ധർമ്മത്തിലെ ഈ ചേരി തിരിവും തമ്മിൽ പോരുമാണ് മറ്റു മതങ്ങളുടെ പിറവികൾക്ക് വഴി തെളിച്ചത്..അതിൽ ഇസ്ലാം പാർസി എന്നീ രണ്ടു മതങ്ങൾ ശൈവിസത്തിൻെറ പരിണാമങ്ങളാണെന്ന് അനുമാനിക്കുന്നു.. ശൈവ സിദ്ധാന്തം അനുസരിച്ച് നാഗ രാജാവ് വാസുകിയും പക്ഷി രാജാവ് കഴുകനുമാണ്..എന്നാൽ വൈഷ്ണവ തത്വം അനുസരിച്ച് യഥാക്രമം അനന്തനും ഗരുഢനുമാണ്.. എന്നാൽ ആധുനിക ശാസ്ത്രം അംഗീകരിച്ചത് ശൈവ പക്ഷി ആയ കഴുകനെയാണ്.. ഒരു വീട്ടിൽ ഒരു മരണം നടന്നാൽ മരിച്ച ആളിൻെറ ശരീരത്തെ അഗ്നിയിൽ ദഹിപ്പിക്കലാണ് ഹൈന്ദവരീതി.കത്തുന്ന ചിതയിൽ നിന്നും ഉയർന്ന് പൊങ്ങുന്ന പുകയും കരിയും അന്തരീക്ഷത്തിലെ സൂക്ഷ്മ പ്രാണികൾക്ക് ഭക്ഷണമാകുന്നു.. കത്തിയവശേഷിക്കുന്ന ചാരം സസ്യങ്ങൾക്ക് വളമായി മാറും.. അൽപം അവയിൽ നിന്നും ശേഖരിച്ച് കടലിലോ പുഴയിലോ ഒഴുക്കി ജലജന്തുക്കൾക്കും ഒരു വിഹിതം നൽകുന്നു..മരിച്ച ആളിൻെറ ആ ഭൗതിക ശരീരം കൊണ്ട് സമസ്ത മേഘലയിലുള്ള ജീവജാലങ്ങൾക്കും പ്രയോചനമുണ്ടാകുക വഴി ജീവാത്മാവ് ആ ഭൗതിക ശരീരത്താൽ ചെയ്ത പാപ കർമ്മങ്ങളുടെ കാഠിന്യം കുറയും എന്നതാണ് ഇതിനു പിന്നിലെ വിശ്വാസം..നാം മരിച്ച ശേഷം നമ്മുടെ ഭൗതിക ശരീരം കൊണ്ട് ആർക്കെങ്കിലും ഉപയോഗ മുണ്ടാകുമെങ്കിൽ എത്രയോ നല്ല കാര്യമാണ് അത്..ചിലർ തങ്ങളുടെ മരണശേഷം അവയവങ്ങൾ ദാനം ചെയ്യുന്നു.. എന്നാൽ മറ്റു ചിലർ ഭയം കൊണ്ട് പിൻമാറുന്നു..കണ്ണുകൾ ദാനം ചെയ്താൽ വരും ജന്മത്തിൽ കണ്ണില്ലാതെ ജനിക്കുമെന്നൊക്കെ അന്ധമായി വിശ്വസിക്കുന്നു.ഇതെല്ലാം തീർത്തും തെറ്റിദ്ധാരണകൾ മാത്രമാണ്.ജീവാത്മാവിന് ഭൗതിക ശരീരവുമായി യാതൊരു ബന്ധവും ഇല്ല.. ഗീതയിൽ ഇപ്രകാരം പറയുന്നു.. വാസാംസി ജീർണ്ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോപരാണി തഥാ ശരീരാണി വിഹായ ജീർണ്ണാ ന്യന്യാനി സംയാതി നവാനി ദേഹി പഴയ ഉടുപ്പുകൾ മാറ്റി പുതിയവ എടുത്തണിയുന്നതു പോലെ,ജീർണ്ണിച്ച് ഉപയോഗിക്കാൻ പറ്റാത്തതായ ഭൗതീക ശരീരങ്ങൾ ഉപേക്ഷിച്ച് ദേഹി പുതുദേഹങ്ങൾ തേടുന്നു.. പഴയ ശരീരവുമായി പുതിയതിന് യാതൊരു ബന്ധവും ഇല്ല.. ആ ചിത്രത്തിൽ കാണുന്നത് പാഴ്സികളുടെ ഒരു മതാചാരമാണ് മരിച്ച ആളിൻെറ ഭൗതിക ശരീരം കഴുകന് ഭുജിക്കാൻ കൊടുക്കുകയാണ് പാർസികളുടെ രീതി..പണ്ട് ശൈവരിലും ഇങ്ങനെ ഒരു വിഭാഗം നിലനിന്നിരുന്നു..ശിവനുമായി ബന്ധമുള്ള അസുരപക്ഷി ആയതിനാൽ അതിനു ഭുജിക്കാൻ ശരീരത്തെ നൽകുക വഴി പ്രസ്തുത ശരീരം ഉപയോഗിച്ചിരുന്ന ദേഹി മോക്ഷം പ്രാപിക്കുമത്രേ.. ഇന്ന് ഇത്തരം ആചാരം പാഴ്സികളുടെ ഇടയിൽ മാത്രമാണ് ഉള്ളത്. ആ ശവശരീരം കൊണ്ട് ഒരു പ്രാണിക്ക് വിശപ്പടക്കാനായാൽ അത് ഒരു പുണ്യകർമ്മം തന്നെയല്ലേ.... മുംബൈയിലെ പാഴ്സി ശ്മശാനമായ സൈലൻസ് ടവറാണ് രണ്ടാമത്തെ ചിത്രത്തിൽ കാണുന്നത്.. ഇത്തരം ഫോട്ടോകളുമായി വരുന്ന ഒന്നുമറിയാത്ത വേതാള ജൻമങ്ങളോട് തർക്കിക്കാതിരിക്കുന്നതാണ് ഏറ്റം ഉത്തമം... സുപ്രഭാതം...ശുഭദിനം.... ജയ് സച്ചിതാനന്ദ....
Posted on: Sat, 16 Aug 2014 03:38:05 +0000

Trending Topics



Recently Viewed Topics




© 2015