“ഒരു ചെടിയെ, മരത്തെ, - TopicsExpress



          

“ഒരു ചെടിയെ, മരത്തെ, പഴത്തെ പരിചയപ്പെടാം” നമ്മുടെ പറമ്പിലെ/ അതിരിലെ ഇന്നത്തെ ചെടി: അപ്പ (കമ്മ്യൂണിസ്റ്റ് പച്ച) കൃഷിത്തോട്ടങ്ങളിൽ സമൃദ്ധമായി വളരുന്ന ഒരു വാർഷിക ഔഷധി (Annual herb). നായ്ത്തുളസി എന്നും പേരുണ്ട്. കമ്മ്യൂണിസ്റ്റ് പച്ച എന്ന പേരിലും അറിയപ്പെടും, നാമിതിനെ ഒരു പാഴ്ച്ചെടിയായാണ് വിലയിരുത്തുന്നത് എന്നാല്‍ ഈ ചെടിക്ക് ഔഷധഗുണമുണ്ട്, കമ്പോസിറ്റേ (Compositae) സസ്യകുലത്തിലെ അംഗമാണ്. ശാസ്ത്രീയ നാമം അജിറേറ്റം കോനിസോയിഡസ് (Ageratum Conyzoides). ലോമാവൃതമായ കാണ്ഡം നിവർന്നു വളരുന്നു. മൂലവ്യൂഹം (root system) ഭൂമിക്കടിയിലേക്ക് ആഴത്തിലിറങ്ങുന്നില്ല. ഇല ലോമാവൃതമാണ്; പൂക്കൾ ഒരേ വലുപ്പമുള്ളവയും ദ്വിലിംഗികളുമാണ്. അപ്പയുടെ നീര് വാതരോഗശമനത്തിനുള്ള എണ്ണ കാച്ചാൻ ഉപയോഗിക്കുന്നു. ഇല പിഴിഞ്ഞെടുത്ത ചാറ് മുറിവുണക്കാനും ഉപയോഗിക്കുന്നു.
Posted on: Thu, 31 Jul 2014 09:33:56 +0000

Trending Topics



Recently Viewed Topics




© 2015