‘കുബ്ബൂസി’ല്ലാതെ - TopicsExpress



          

‘കുബ്ബൂസി’ല്ലാതെ ‘കാബൂസി’ന്‍റെ നാട്ടില്‍, ............................................................................. നിങ്ങള്‍ മലകളുടെ സൗന്ദര്യം കണ്ടിട്ടുണ്ടോ..? കടലിന്‍റെ നീലിമയില്‍ പച്ചവര്‍ണ്ണം തളം കെട്ടിയത് കണ്ടിട്ടുണ്ടോ..? ഇല്ലെങ്കില്‍ ഒമാനിലെ ‘കസബ’യിലേക്കൊന്ന് പോവാം. ചുരത്തിനൊരുവശം സമുദ്രവും,മറുവശം ഇപ്പോള്‍ വീഴുമെന്ന് തോന്നിക്കുന്ന കൂറ്റന്‍ മലകള്‍ക്കിടയിലൂടെ നമുക്ക് വളഞ്ഞു,പുളഞ്ഞു പതിയെ സഞ്ചരിക്കാം..‘കാനായി കുഞ്ഞിരാമന്‍റെ’ കരവിരുതില്‍ വിരിഞ്ഞ ശില്‍പ്പഭംഗിയില്‍ അന്തിച്ചവര്‍ക്ക് ‘ദൈവത്തിന്‍റെ കയ്യൊപ്പ്’ പതിഞ്ഞ കൊത്തിവെപ്പുകള്‍ കണ്ട് വിഭ്രംജിച്ചൊരു യാത്രപോകാം.. ‘മുസണ്ടം കേവ്’ നിങ്ങളെ അത്ഭുതപ്പെടുത്തും തീര്‍ച്ച...! ‘ഡോള്‍ഫിനുകള്‍’ ബോട്ടിനൊപ്പം കുതിച്ചു പായുകയും ഉയര്‍ന്ന് പൊങ്ങുകയും ചെയ്യുമ്പോള്‍ നിങ്ങളറിയാതെ വിളിച്ച് കൂവുന്നത് വളരെ ഉച്ചത്തില്‍ കേള്‍ക്കാം...!!! ഒരു മണിക്കൂര്‍ യാത്രക്കൊടുവില്‍ ബോട്ട് മലയിടുക്കില്‍ നങ്കൂരമിടും.പച്ച നിറത്തിലുള്ള കടലില്‍ ചാടിക്കുളിക്കുമ്പോള്‍, നീന്തിത്തുടിക്കുമ്പോള്‍ മനസ്സ് ബാല്യത്തിലേക്ക് ഊളിയിടുന്നത് രാത്രിയിലും പകലുപോലെ കാണാം..!!! പോകുമ്പോള്‍ കയ്യിലൊരു പച്ച ഷര്‍ട്ട്‌ കരുതുക,പിന്നൊരു സൂചിപ്പിന്നും. നീന്തലിനിടയിലൊന്ന് വിശ്രമിക്കാന്‍ കരയില്‍ കയറി നിലത്ത് കാല് കുത്തിയാല്‍ പാറയില്‍ കാണുന്നൊരുതരം കാറമുള്ളിനേക്കാള്‍ ശക്തിയുള്ള എന്തോ ഒന്ന് കാലില്‍ കയറിയാല്‍ പെട്ടെന്ന് ബോട്ടില്‍ കയറി സൂചി കൊണ്ട് അതെടുക്കാനുള്ള തത്രപ്പാടിലാവും നമ്മള്‍, പച്ചിലകളില്ലാത്തതോണ്ട് വേദന മറക്കാന്‍ അതിലേക്ക് നോക്കാനാണ് പച്ച ഷര്‍ട്ട്‌..!!! യാത്രക്കിടയില്‍ നിങ്ങളെ പോലീസ് പിടിച്ചില്ലെങ്കില്‍,അതിര്‍ത്തിയില്‍ വിസക്ക് വേണ്ടി നിങ്ങളുടെ മണിക്കൂറുകള്‍ നഷ്ടപ്പെട്ടില്ലെങ്കില്‍ വളരെ നല്ലൊരു അനുഭവം നിങ്ങള്‍ക്കും പങ്ക് വെക്കാന്‍ സാധിക്കും... സുഹൃത്ത് യൂസഫ് & ഫാമിലി,ഷാഫിക്ക & ഫാമിലി, വലിയപെരുന്നാളിന് ‘കസബ’യില്‍ മനസ്‌ കീഴടക്കിയ ചമ്രവട്ടത്തുകാരന്‍ യൂനുസിനും വേണ്ടി നന്ദിയോടെ കാലിലെ വേദന സഹിച്ച് കൊണ്ട് സ്വന്തം E 5 മൊഫീലിനൊപ്പം ഈ പാവം ഞ്യാന്‍..! Riyadhathani ദുബായ്
Posted on: Tue, 07 Oct 2014 18:51:09 +0000

Trending Topics



Recently Viewed Topics




© 2015