ഗാന്ധി ജയന്തി - TopicsExpress



          

ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് രാജ്യം വൃത്തിയാക്കുവാന്‍ ശ്രീ. അരവിന്ദ് കേജ്രിവാളിന്റെ ആഹ്വാനം. ----------------------------------------------------------------------------------- കേന്ദ്ര സര്‍ക്കാന്‍ ഒക്ടോബര്‍ 2നു ശുചിത്വ ഭാരതം പദ്ധതി ആരംഭിക്കുകയാണല്ലൊ. ഈ പദ്ധതിക്ക് ആം ആദ്മി പാര്‍ട്ടിയുടെ സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ വെങ്കയ്യ നായിഡു , ആം ആദ്മി പാര്‍ട്ടി നേതാവ് ശ്രീ. അരവിന്ദ് കേജ്രിവാളിന് കത്തയക്കുകയുണ്ടായി. ഗാന്ധി ജയന്തി ദിനത്തില്‍ ശ്രമദാനത്തിലേര്‍പ്പെടാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുമെന്ന് അദ്ദെഹം ഈ കത്തിനു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ ഒക്ടോബര്‍ 2നു മാത്രം പ്രതീകാത്മകമായി നടത്തുന്ന ശുചീകരണപ്രവര്‍ത്തനങ്ങളില്‍ വിശ്വാസമില്ലെന്നും മറിച്ച് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് ആം ആദ്മി പാര്‍ട്ടി നടത്താനുദ്ദേശിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുകയുണ്ടായി.ക്ടോബര്‍ 2നു ശേഷവും സമയാസമയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു കൂടാതെ രാജ്യത്തെ ശുചീകരണത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവയ്ക്കു പരിഹാരം കാണാനും , ശുചീകരണത്തിനായി ചിലവാക്കുന്ന സര്‍ക്കാര്‍ ഫണ്ടുകള്‍ ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. കത്തിന്റെ പൂര്‍ണ്ണരൂപം കാണാന്‍ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക. https://facebook/media/set/?set=a.577854308981000.1073741991.290805814352519&type=1
Posted on: Thu, 02 Oct 2014 04:08:43 +0000

Trending Topics



Recently Viewed Topics




© 2015