ചിറ്റാർ തോട്ടസ്കൂളിൽ - TopicsExpress



          

ചിറ്റാർ തോട്ടസ്കൂളിൽ പവിത്രൻസാർ എച്ച്.എം ആയി വന്ന കാലം.ഞങ്ങൾ അന്നു രണ്ടിലോ,മൂന്നിലോ പഠിക്കുകയായിരുന്നു എന്നാണ് ഓർമ.ചിരിച്ചുകൊണ്ട് സാർ കടന്നു വന്നതെല്ലാം,ചരിത്രത്തിന്റെ ഓരോ താളുകളും കൊണ്ടാണ്.മറ്റു അധ്യാപകർ ഇല്ലാത്ത അവസരങ്ങളിലും,സാറിന്റെ ക്ലാസുകൾ പുണ്യം പോലെ പകർന്നു കിട്ടി.പുസ്തകങ്ങളും,ബ്ലാക്ക് ബോർഡുമൊക്കെ മൗനം പാലിച്ച ആ ക്ലാസുകളിൽ ഇന്ത്യൻ സ്വതന്ത്രസമരത്തിന്റെ ചരിത്രം ഞങ്ങൾക്ക് മുന്നിൽ,ആവേശത്തോടെ സാറു തുറന്നു വച്ചു.ജാലിയൻവാലബാഗും,വാഗണ്‍ ട്രാജഡിയും,ഭഗത്സിങ്ങും ഒക്കെ ഞങ്ങളുടെ നിറഞ്ഞു തുളുമ്പിയ കണ്ണിന്നു മുന്നിൽ,പുനലവതരിച്ചു.അണപൊട്ടിയ ആവേശം ഹൃദയത്തിൽ വാങ്ങിയും,ഇടയിയ ചുണ്ടുകളിൽ കരച്ചിലോളിപ്പിച്ചും ഞങ്ങൾ അങ്ങനെയാണ് ഈ നാടിന്റെ പഠിച്ചു തുടങ്ങിയത്.പിന്നിട്,ഓരോ ആഗസ്റ്റ്‌ 15 നും,ചോറ് പശയിൽ കൂട്ടി ഒട്ടിച്ച ഒരു ത്രിവർണ്ണ പതാകയുമായി സ്കുളിൽ എത്തും.അന്നു നല്കിയ സലൂട്ടും,വിളിച്ച ജയ് ഹിന്ദും,കുടിച്ച മധുര പായസവും ഇന്നും,ഈ നാടിന്റെ അതിജീവനത്തിന്റെ ബാക്കിപത്രമായി ഓർമയിൽ,ബാക്കിയുണ്ട്.. നാളെ ഒരു ആഗസ്റ്റ്‌ 15,ആണ്..ഏതെങ്കിലും,ഒരു പാവം പ്യുണിന്റെ കയ്യാൽ ഉയരാൻ,നിറം മഞ്ഞിയ പതാകകൾ കാത്തിരിപ്പുണ്ട്‌.. ഒരു സലൂട്ട്‌ പോലും,വിധിച്ചിട്ടില്ലാത്ത ആ പാതകയാണ്,ഇന്ന് നമ്മുടെ മനസ്സിൽ നിറയേണ്ടത്‌,ഉയരേണ്ടത്.. പവിത്രൻ സാറുന്മാരുടെ ചരിത്ര ക്ലാസുകൾ,കേൾക്കാൻ വിധിയില്ലാത്ത തലമുറയുടെ കൈയിലാണല്ലോ നാളത്തെ നമ്മുടെ നാടിന്റെ ഭാവി..! സ്വതന്ത്രദിനാശംസകൾ. ജെയ് ഹിന്ദ്‌.
Posted on: Wed, 14 Aug 2013 18:16:40 +0000

Trending Topics



Recently Viewed Topics




© 2015