ദീനീയായ കാര്യങ്ങള്‍ - TopicsExpress



          

ദീനീയായ കാര്യങ്ങള്‍ വിശ്വസിക്കാനും സ്വീകരിച്ച് ആചരിക്കാനും വിശുദ്ധ ഖുര്‍ആനും നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ സുന്നത്തും പ്രമാണമായി സ്വീകരിക്കുകയും അവയുടെ ശരിയായ ഗ്രാഹ്യതക്ക് മന്‍ഹജുസ്സലഫ് അവലംബിക്കുകയും ചെയ്യുന്നതിന് പകരം കേവല ബുദ്ധിയുടെയും യുക്തിയുടെയും മൂശയിലിട്ട് വിശ്വാസകാര്യങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ സ്വീകരിക്കുന്ന അപകടകരമായ വഴിയിലൂടെ മുന്നോട്ട് ഗമിക്കുന്ന ചലനാത്മക പ്രസ്ഥാനമായ ഇസ്ലാഹിയ്യത്ത് ബുദ്ധിക്കും യുക്തിക്കും പ്രാമാണികത നല്‍കിയപ്പോള്‍ അഹ്ലുസ്സുന്ന (സലഫികള്‍) നാളിതുവരെ സ്വീകരിച്ചുപോന്ന വിശ്വാസകാര്യങ്ങളിലും മറ്റും അവര്‍ അബദ്ധത്തില്‍ വീഴുകയാണ് ഉണ്ടായത് . ഈ കാര്യം ഉദാഹരണ സഹിതം വ്യക്തമാക്കുന്ന പഠനാര്‍ഹമായ ക്ലാസില്‍ നിന്നുള്ള ഒരു ചെറിയ ഭാഗമാണ് ഇത്. youtube/watch?v=Sv_AfdUKwnU Source : salafipublication.blogspot/ ------ കേരളത്തിൽ, ഇസ്ലാമിനെ ഏറ്റവും സത്യസന്ധമായി പരിചയപ്പെടുത്തുന്നവരും സലഫിയ്യത്തിന്റെ വക്താക്കളുമാണ് തങ്ങള്‍ എന്ന് അവകാശപ്പെടുന്ന ഇസ്ലാഹി പ്രസ്ഥാനത്തിന്റെ സലഫിയ്യത്തുമായുള്ള വിയോജിപ്പുകളെയും അവരുടെ യഥാർത്ഥ ചരിത്രവും ചിത്രവും എന്തെന്ന് വസ്തുനിഷ്ഠമായി വിശദീകരിച്ച്കൊണ്ട് ശൈഖ് അബൂ ത്വാരിഖ് സുബൈര്‍ ഹഫിളഹുള്ള 2008 ജനുവരിയില്‍ ഇസ്ലാഹിയ്യത്തല്ല സലഫിയ്യത്ത് എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്നുള്ളതാണ് ഈ ഭാഗം. ഇസ്ലാഹി പ്രസ്ഥാനം പരിചയപ്പെടുത്തിയ ഇസ്ലാമിന്റെ പരിമിതികളിലേക്ക് വിരൽ ചുണ്ടുകയും, ഇസ്ലാഹി പ്രസ്ഥാനം എന്നാൽ സലഫിയ്യത്ത് എന്ന വികല സമവാക്യം തിരുത്താൻ സഹായകവുമായ ഈ പ്രഭാഷണം മുഴുവനായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: youtube/playlist?list=PLE_TUObx8xLlAEluS2OhPKYrRux1BrfH5
Posted on: Mon, 05 Jan 2015 16:31:31 +0000

Recently Viewed Topics




© 2015