ദരിദ്ര ജനവിഭാഗങ്ങളുടെ - TopicsExpress



          

ദരിദ്ര ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹി:ദരിദ്ര ജനവിഭാഗങ്ങളുടെ പുരോഗതിയാണ് ലക്ഷ്യമെന്നും ഇതിലൂടെ മാത്രമേ രാഷ്ട്ര പുരോഗതി കൈവരിക്കാന്‍ കഴിയുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.ഭാരതത്തിന്‍റെ അറുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് അടിയന്തിര സഹായമായി ഒരുലക്ഷം രൂപ,എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്‌,മാതൃകാ ഗ്രാമം പദ്ധതി,ആസൂത്രണ ബോര്‍ഡ് ഉടച്ചുവാര്‍ക്കും തുടങ്ങിയ പ്രഖ്യാപനങ്ങളോടെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം.മുന്‍ പ്രധാനമന്ത്രിമാരുടെ സ്വാതന്ത്ര്യ ദിന പ്രസംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി എഴുതി തയ്യാറാക്കാത്ത ദീര്‍ഘമായ പ്രസംഗമായിരുന്നു നരേന്ദ്രമോദിയുടേത്. ഒരു ദരിദ്ര ബാലന്‍ ചെങ്കോട്ടയില്‍ നില്‍ക്കുന്നത് ഭാരതത്തിലെ ജനാധിപത്യത്തിന്‍റെ കരുത്താണ്.പ്രധാനമന്ത്രിയായല്ല ജനസേവകനായാണ് നിങ്ങളെ അഭിസംബോധന ചെയ്യുന്നതെന്ന് നരേന്ദ്രമോദി ഭാരതത്തിലെ ജനങ്ങളോട് പറഞ്ഞു.വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്നും,മാവോയിസ്റ്റുകളുടെയും.വിഘടന വാദികളുടേയും പ്രവര്‍ത്തനം ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Posted on: Fri, 15 Aug 2014 05:13:51 +0000

Trending Topics



Recently Viewed Topics




© 2015