നിങ്ങക്ക് നിങ്ങടെ - TopicsExpress



          

നിങ്ങക്ക് നിങ്ങടെ കൂട്ടുകാരാണോ അതോ ഞാനാണോ വലുത്..??എനിക്കിപ്പൊ അറിയണം എന്ന് നിങ്ങളുടെ ഭാര്യ എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ..?? നീയിങ്ങനെ കൂട്ടുകാരുടെ കൂടെ നടന്നോ.. നിന്റെ കൂട്ടുകാരെ വിടാതെ നീ നന്നാകും എന്ന് ഞങ്ങള്‍ക്കൊരു പ്രതീക്ഷയും ഇല്ല.. എന്നാരുടെയെങ്കിലും അച്ചനോ അമ്മയോ പറഞ്ഞിട്ടുണ്ടോ..? അമ്മേ ഞാന്‍ അനീഷിന്റെ വീട്ടിലേക്ക് പോണൂട്ടാ. എക്സാം അടുക്കാറായി.. കമ്പയിന്‍ സ്റ്റഡി ഉണ്ട്.. എന്നു പറഞ്ഞ് നിങ്ങളെത്ര പേര്‍ അടുത്തുള്ള തിയേറ്ററിലേക്ക് സൈക്കിള്‍ ആഞ്ഞു ചവിട്ടിയിട്ടുണ്ട്..? ഡീ.. ഞാനിന്നു വൈകും കേട്ടോ.. ഫ്രെന്റിനെ ഭാര്യ പെറ്റു.. അതിന്റെ ചെറിയ പാര്‍ട്ടിയുണ്ട്.. അളിയാ.. അവളെങ്ങാനും വിളിച്ചാല്‍ ഞാന്‍ അവിടെ ഉണ്ടെന്നു പറയണംട്ടാ.. നിന്റെ ഭാര്യ പെറ്റതിന്റെ പാര്‍ട്ടി ആണെന്നു പറഞ്ഞിട്ടുണ്ട്.. എന്നെ ചോദിച്ചാല്‍ എന്തെങ്കിലും പറഞ്ഞ് അഡ്ജസ്റ്റ് ചെയ്തോണം.. ഒരു ചെറ്യേ പരിപാടിയുണ്ട്.. ഇവന്റെ ഒടുക്കത്തെ കുറേ കൂട്ടുകെട്ടാണു ചെക്കനെ ഇങ്ങനെ വഷളാക്കിയത്.. എന്നു പറയാന്‍ നാട്ടുകാരു കാണും മുന്‍പന്തിയില്‍ ഏറ്റവും നല്ല ഒരു കൂട്ടുകാരനു അവന്റെ അടുത്ത കൂട്ടുകാരുടെ വീട്ടുകാരില്‍ നിന്നും കിട്ടുന്നതിതൊക്കെ ആയിരിക്കും.. നമ്മളു ചെയ്യുന്ന ഒട്ടുമിക്ക കുരുത്തക്കേടുകളുടെയും വിഴുപ്പു ചുമക്കാനായിട്ടൊരു ജന്മം.. എന്നാല്‍ എന്തെങ്കിലും നല്ല കാര്യം ചെയ്താല്‍ എന്റെ മിടുക്കാണെന്നും പറഞ്ഞ് നെഞ്ചും വിരിച്ച് നടക്കാന്‍ നമ്മളും.. എത്ര സ്വന്തക്കാരും ബന്ധക്കാരും ഉണ്ടെങ്കിലും മനസ്സു തുറക്കാനും എന്തെങ്കിലുമത്യാവശ്യം വന്നാലും ഊരിപ്പോരാന്‍ പറ്റാത്ത കുടുക്കില്‍ വല്ലതും പെട്ടാലും നമ്മള്‍ ആദ്യം വിളിക്കുന്നതും ഈ കൂട്ടുകാരെ തന്നെ ആയിരിക്കും.. ഏതു പാതിരാത്രിക്കു പോയി മുട്ടിയാലും തുറക്കപ്പെടുന്ന വാതിലും അവരുടെ വീടിന്റെ വാതില്‍ തന്നെ ആയിരിക്കും.. നീ ധൈര്യമായിട്ടു നിക്കെടാ.. ബാക്കി നമുക്ക് വരുന്നോടത്ത് വെച്ച് കാണാം.. ഞാനുണ്ട് നിന്റെ കൂടെ എന്നു ആദ്യം പറയുന്നതും നമ്മുടെ കൂട്ടുകാരു തന്നെ ആയിരിക്കും. ഇത്തിരി വൈകിയാണെങ്കിലും എല്ലാവര്‍ക്കും ഇരിക്കട്ടെ എന്റെ വകയും ഒരു HaPpY FriEnDShiP DaY
Posted on: Sun, 03 Aug 2014 17:24:11 +0000

Trending Topics



Recently Viewed Topics




© 2015