നോമ്പ് ആയതിനാൽ രാത്രി - TopicsExpress



          

നോമ്പ് ആയതിനാൽ രാത്രി ഉറക്കം നിന്ന് കളികണ്ടാൽ ഉമ്മ വഴക്ക് പറയുന്നതിനാൽ അർജൻറീനയുടെ സെമി ഞാൻ1-30 ന് അലാറം വെച്ച് എഴുന്നേറ്റ് ടിവിയുടെ volume കുറച്ച് വെച്ച് കാണുകയായിരുന്നു.. പക്ഷേ കളി ജയിച്ച സന്തോഷത്തിൽ അറിയാതെ ഒന്ന് തുള്ളിച്ചാടിയതാണ്.. ഒച്ച കേട്ട് വാപ്പ വന്ന് നോക്കിയപ്പോ പുലർച്ചേ 4 മണിക്ക് ഞാൻ ഹാളിൽ കിടന്ന് തുള്ളുന്നു..വാപ്പാനെ കണ്ടതോടെ ഞാൻ ചമ്മി റൂമിലേക്ക് പോയി.. രാവിലെ ഉമ്മ പറഞ്ഞപ്പോഴാണ് അറിഞ്ഞത് ,രാത്രി ഒരു കുഴപ്പവുമില്ലാതെ ഉറങ്ങാൻ പോയ ഞാൻ പുലർച്ചേ 4 മണിക്ക് നിന്ന് തുള്ളുന്നത് കണ്ടപ്പോ വല്ല ജീന്നും കേറീതാൺന്ന് വാപ്പ വിചാരിച്ചത്രേ.... അതു കാരണം ഇന്ന് വീട്ടിൽ നേരത്തെ പറഞ്ഞ് ബിഗ് സ്ക്രീനിൽ കളി കാണാൻ പുറത്തു പോന്നു......;) #വാമോസ് #അർജൻറീന ......
Posted on: Sun, 13 Jul 2014 18:18:39 +0000

Trending Topics




© 2015