നട്ടെല്ലും തുറന്നു - TopicsExpress



          

നട്ടെല്ലും തുറന്നു പറയാൻ തന്റേടവും ഇല്ലാത്തവാൻ പ്രണയിക്കാൻ പോകരുത്..കാരണം അവന്റെ പ്രണയം അവനോടു കൂടി മണ്ണടിഞ്ഞു ഇല്ലാതാകും... കണ്ണിനു വെള്ളിച്ചമില്ലാത്ത ഒരാളുടെ മുന്നില് ലോകം എത്ര സുന്ദരമായിരുന്നിട്ടും ഒരു കാര്യവുമില്ലല്ലോ അവനു കാഴ്ച കിട്ടുന്നത് വരെ....ഈ കാര്യത്തിൽ ഞാനും ഒരു ഒരു കണ്ണ് പൊട്ടൻ ആണ്..കഥ അറിഞ്ഞിട്ടും കഥ അറിയാത്തവനെ പോലെ ആട്ടം ആടുന്നു.. എനിക്കവളെ ഇഷ്ടമാണ്...അവളോട്‌ മിണ്ടാനും സംസാരിക്കാനും ഒക്കെ ഇഷ്ടമാണ് ..ഒരു പ്രത്യേക രസമുണ്ട് അവളോടൊത് സമയം ചിലവഴിക്കാൻ.. അത്മാര്തതയുള്ള നിഷ്കളങ്കമായ അവളുടെ മറുപടികൾ എന്നെ വല്ലാതെ അവളിലേക്ക്‌ അടുപിച്ചു കളഞ്ഞു . എന്റെ ഇഷ്ടം അവളോട്‌ ഒന്ന് പറയണം എന്നുണ്ട്. കുറെ കാലമായിട്ടു മനസ്സിൽ ഉള്ള വിചാരമാണ്..പക്ഷെ അതിനു മാത്രമുള്ള ചങ്കൂറ്റം എനികുണ്ടോ എന്ന് സംശയം ആണ് എന്നെ പിറകോട്ടു വലിക്കുന്നത്.... പറഞ്ഞു കഴിയുമ്പോൾ ഞാൻ "ശശി" ആകുമോ... ശരിയല്ലേ ...?.. ... യഥാർത്തത്തിൽ പ്രണയം പറയാൻ മറന്നു പോകുന്നതാണോ അതയോ പറയാതിരിക്കുന്നത് ആണോ ...? പറഞ്ഞെങ്കിൽ അല്ലെ അത് അറിയേണ്ട ആൾ അറിയൂ..ഇനി ചിലപ്പോൾ അവളും ഇങ്ങനെ ഞാൻ അവളോട്‌ പറയുന്നതും കാത്തു ഇരികുക ആണോ ..? അതെന്തായാലും ആയിരിക്കില്ല . എന്നാലും.....????? ഈ പോസ്റ്റ്‌ കണ്ടിട്ടെങ്കിലും അവൾ എന്റെ സ്നേഹം തിരിച്ചറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. കാറ്റത്തു ദിശ തെറ്റിയലയുന്ന ഒരു പായി വഞ്ചി ഞാൻ .. ഈ പ്രണയ കടലിൽ അമരത്ത് ആരുമില്ലാതെ.. അലയടികളിൽ ഓളം വെട്ടി തെന്നി മാറുന്നു .. അങ്ങകലെ എഴാം കടലിലും അപ്പുറം ഉയരുന്നു ഒരു നേർത്ത സംഗീതം പാടി തുരുമ്പിച്ച വീണ കമ്പികൾ തൻ ആര്ദ്ര സംഗീതം തിരിച്ചറിയൂ പ്രിയേ..അതത്രയും നിന്നെ കുറിച്ചായിരുന്നു.. നിന്നോടുള്ള സ്നേഹം മാത്രം ആയിരുന്നു.. പറയാൻ അറിയില്ല പാടാൻ അറിയില്ല ഹൃദയം ഹൃദയത്തോട് മന്ത്രിക്കുന്നതോ എനിക്കറിയില്ല...... വിങ്ങി പോട്ടുന്നൊരു ഹൃദയത്തിൻ നൊമ്പരം എങ്ങനെ പറഞ്ഞെറിയിക്കും നിന്നെ ഞാൻ.. സ്നേഹിക്കുന്നു നിന്നെ ഞാൻ എൻ ജീവനിലും അപ്പുറം എന്നിലും ഏറെ.... നീ .....നീ .... മാത്രം.....
Posted on: Sun, 04 Aug 2013 14:07:01 +0000

Trending Topics



of
Novelty Land Line Hamburger Telephone with Cord q3z727jp, y6446a
Bodymind Workout And Exercise Journal

Recently Viewed Topics




© 2015