നമ്മൾ പ്രവാസികൾ - TopicsExpress



          

നമ്മൾ പ്രവാസികൾ നന്ദികെട്ടവരാകരുത്. {നിതാഖാത്ത് എന്ന തൊഴിൽ നിയമത്തിൽ പെട്ട് ആശങ്കയിൽ കഴിയുന്ന 6 ഭൂഖണ്ഡങ്ങളിലെ 86 -ൽ പരം രാജ്യങ്ങളിൽ നിന്നുള്ള പൌരന്മാർ സൗദി അറേബ്യയിൽ ഉണ്ടെന്നിരിക്കെ,ഈ വിഷയത്തിൽ തങ്ങളുടെ പൌരന്മാർക്ക് അനുകൂലമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന ആശങ്കയുമായി സൗദി മന്ത്രാലയത്തെ നേരിട്ട് സമീപിച്ച ഏക രാജ്യമാണ് ഇന്ത്യ എന്നതിൽ സൌദിയിൽ താമസിക്കുന്ന ഓരോ ഇന്ത്യക്കാരനും അഭിമാനിക്കേണ്ടതുണ്ട്.അതിൽ തന്നെ മലയാളികളോട് ഒപ്പം ജനസംഖ്യ ഉള്ള ആന്ധ്ര പ്രദേശ്‌ തങ്കളുടെ ജനതയെ തിരിഞ്ഞു നോക്കുന്നില്ല.പ്രവാസി മലയാളികൾക്ക് സ്വന്തമായി ഒരു വകുപ്പും അതിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കി വരുമ്പോൾ,വായ്പ മുതലായ കാര്യങ്ങളിൽ കാലതാമസം നേരിടുക സ്വാഭാവികം. നാളിതുവരെ നിരവധി ക്ഷേമ പ്രവർത്തങ്ങൾ നൽകിയത് മനസ്സിലാക്കി കേരള സർക്കാരിനെയുംവകുപ്പു മന്ത്രിയെയും അഭിനന്ദിച്ചില്ലെങ്കിലും,പ്രവാസികാര്യ മന്ത്രിയെ അഭിനവ നീറോ എന്ന് വിളിച്ച് ആക്ഷേപിക്കരുത്.വന്ദിച്ചില്ലെങ്കിലും ദയവായി നിന്ദിക്കരുത്.}
Posted on: Sat, 09 Nov 2013 08:03:15 +0000

Trending Topics



Recently Viewed Topics




© 2015