പുനര്‍ജന്മത്തിലും - TopicsExpress



          

പുനര്‍ജന്മത്തിലും ആത്മാവിലുമുള്ള സാര്‍വ്വര്‍ത്രിക വിശ്വാസം മനുഷ്യ മസ്തിഷ്കം എന്ന കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന രീതി മൂലമാണ് എന്നാണു ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ ആധുനിക ശാസ്ത്രം പറയുന്നത്. Simulation constraint hypothesis എന്നാണ് ഇത് അറിയപ്പെടുന്നത്. നമ്മുടെ മസ്തിഷ്കത്തിന് സ്വയം ഇല്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാനാകില്ല.We cannot conceive of ourselves as not existing. it seems,the reason afterlife beliefs are so prevalent is that underlying them is our inability to simulate our nonexistence. This inability to simulate our nonexistence may be a software glitch that nature never got around to eliminate, because it was never a serious impediment to survival and hence natural selection was blind to it. ഇല്ലായ്മ സങ്കല്‍പ്പിക്കാനാകാത്തതുകൊണ്ട് മരണമെന്നാല്‍ ആ വ്യക്തി മറ്റെങ്ങോ പോകുന്നതാണ് എന്ന ധാരണയുണ്ടാക്കുന്നു.A sort of one-way ticket to a new place.പലരും പ്രീയപ്പെട്ടവരുടെ മരണത്തെ കുറിച്ച് സാധാരണ പറയാറുള്ള ഒരു കാര്യമണ്,അദേഹം മരിച്ചതായി തോന്നാറില്ല,എവിടെയോ പോയതായാണ് തോന്നുന്നത് എന്ന്. ശരീരമില്ലാതെ തന്നെ നിലനില്‍ക്കുന്ന ആത്മാവ് അഥവാ മരണാനന്തരവും നിലനില്‍ക്കുന്ന ജീവന്‍ എന്ന സങ്കല്‍പ്പം തലച്ചോറിന്റെ സ്വാഭാവികമായ പ്രവര്‍ത്തനമായിരിക്കാമെന്നാണ് നാലു മുതല്‍ പന്ത്രണ്ടു വയസ്സു വരെയുള്ള കുട്ടികളില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്.(ഒരു മുതല ഒരു മുയലിനെ ശാപ്പിടുന്ന ഒരു കഥ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു.മതങ്ങള്‍ നല്‍കുന്ന മരണാനന്തര ജീവിതത്തേക്കുറിച്ചുള്ള ആശയങ്ങള്‍ അറിഞ്ഞുകൂടാത്ത കുട്ടികള്‍ക്ക് പോലും ജൈവീകമായ ശരീരനാശത്തേക്കുറിച്ച് ധാരണയുണ്ടെങ്കിലും മുതലയുടെ വയറ്റില്‍പ്പെട്ട് ചത്തുപോയ മുയലിന്റെ മനസ്സ് തുടര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ടായിരിക്കും എന്ന സങ്കല്‍പ്പമാണുള്ളത്.They had a clear concept of biological death, yet still attributed thoughts and emotions to the mouse as if its mind were still functioning.(Jesse Bering and David Bjorklund) കുട്ടികള്‍ പോലും പരപ്രേരണയില്ലതെത്തന്നെ ആത്മാവ് പോലുള്ള കാര്യങ്ങളില്‍ വിശ്വസിക്കുന്നുണ്ട് എന്നര്‍ത്ഥം.ഭൌതികമായ ശരീരവും, കാണാന്‍ കഴിയാത്ത ഒരു മനസ്സും രണ്ടും നിലനില്‍ക്കുന്നുണ്ട് എന്ന ബോധ്യം ജന്മസിദ്ധമാണ് (we are natural-born dualists) അഥവാ ഈ ദ്വൈതഭാവം മനുഷ്യന് സ്വാഭാവികമാണെന്നാണ് Paul Bloom (Professor, Massachusetts Institute of Technology) അഭിപ്രയപ്പെടുന്നത്. നമ്മുടെ ഭാരതീയ തത്വചിന്ത എന്ന് പറയുന്നത് മിക്കവാറും ഈ സോഫ്റ്റവെയര്‍ ബഗ്ഗിനെ തല്ലിപ്പഴുപ്പിച്ച് ഉണ്ടാക്കിയെടുത്തതാണ്. https://facebook/photo.php?fbid=467382246695063&set=a.369768143123141.1073741828.369732836460005&type=1
Posted on: Fri, 14 Feb 2014 11:16:09 +0000

Trending Topics



Recently Viewed Topics




© 2015