ബൊഹീമിയ-3 കാലത്ത് തന്നെ - TopicsExpress



          

ബൊഹീമിയ-3 കാലത്ത് തന്നെ വന്നിരങ്ങിയാൽ ഒരു പ്രശ്നം ഉണ്ട് . ഹോട്ടെലുകളിലെ ചെക്കിൻ സമയം ഉച്ച തിരിഞ്ഞു 2 മണിക്കൊക്കെ ആയിരിക്കും . ഏതാണ്ട് പത്തു മണി ആയിരുന്നു അന്നേരം . സുഹൃത്ത് ഹോട്ടലിൽ വിളിച്ചു നേരത്തെ ചെക്കിൻ ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു . ചെക്കും, ജെർമനും , ഇംഗ്ലീഷും ഒക്കെ പറഞ്ഞു നോക്കി . ഒരു രക്ഷയും ഇല്ല . സാധാരണ ഇത്തരം കേസുകളിൽ ലഗേജൂ കൊണ്ട് ക്ലോക്ക് റൂം ലോകെരിൽ കൊണ്ട് ഇടുക ആണ് പതിവ് . വലിയ ചിലവൊന്നും ഇല്ല . തല്കാലം അവന്റെ വീട്ടില് പോയി ലഗ്ഗേജ് അവിടെ നിക്ഷേപിക്കാൻ തീരുമാനിച്ചു . എന്നിട്ട് 2 മണി വരെ കറങ്ങാൻ പ്ലാൻ . പ്രാഗ് സ്റ്റേഷൻ അത്യാവശ്യം വലിയത് ആണ് . ഈയിടെ പുതുക്കി പണിതിട്ടും ഉണ്ട് . ഇതിനടിയിൽ തന്നെ ഒരു മെട്രോ സ്റ്റേഷൻ ഉണ്ട് . മെട്രോ നെറ്റ്‌വർക്ക് പ്രാഗിൽ അത്ര വലിയതല്ല . ഇവിടെ ട്രാം ആണ് അധികം . 3 ദിവസത്തെ പബ്ലിക്‌ ട്രാന്സ്പോര്ട്ട് പാസ്‌ കിട്ടും , അതൊരെണ്ണം വാങ്ങി . കുറച്ചു നേരം സ്റ്റേഷൻന്റെ പുറത്തു വന്നു നിന്നു . നല്ല ചൂട് & നല്ല സൂര്യ പ്രകാശം . സ്റ്റേഷൻ പുറത്തു ഒരു പാർക്ക്‌ ആണ് . കുറെ അധികം homeless ആളുകള് പുറത്തു ഇരികുനത് കണ്ടു . സ്റ്റേഷൻ പുതുക്കി പണിയുനതിനു മുൻപ് ഇവരെല്ലാം അതിന്റെ അകത്തു ആയിരുന്നു എന്ന് നമ്മുടെ സുഹൃത്ത്‌ പറഞ്ഞു . അവൻ പ്രാഗിൽ വന്ന സമയത്ത് ഒക്കെ . ഈ homeless പ്രശ്നം ഒതുക്കാൻ പ്രാഗ് സിറ്റി കൌണ്‍സിൽ എടുത്ത ഒരു തീരുമാനം ആയിരുന്നു അത്രേ ഈ പുതുക്കി പണിയൽ. സ്റ്റേഷൻ മൊത്തം പൊളിച്ചു , അതോടെ homeless എല്ലാം പുറത്തു പോയി , പിന്നെ പുതുക്കി പണിതു നല്ല സെക്യൂരിറ്റി വെച്ചു . അതോടെ homeless എല്ലാം ഔട്ട്‌ . വീടില്ലത്തവർ ഡെന്മാര്ക്ക് ഇലും കുറച്ചുണ്ട് . എങ്കിലും പ്രശ്നം ഇത്ര രൂക്ഷം അല്ല . ഇവിടെ ആരേലും സിഗരറ്റ് വലികുനത് കണ്ടാൽ അപ്പോൾ ഈ ടീംസ് വന്നു ചോദിക്കും . ഡെന്മാർക്ക്‌ഇൽ വളരെ ആത്മാഭിമാനം ഉള്ള പെരുക്കികൾ ആണ് ഉള്ളത് . ഒൽബൊർഗ് നഗരത്തിൽ കുറച്ചു ഒഫീഷ്യൽ ബിയർ കാൻ പെരുക്കികൾ ഉണ്ട് . എല്ലാ പ്ലാസ്റ്റിക്‌ , ബിയർ കാൻ തുടങ്ങിയ സംഭവങ്ങളിൽ ടെപോസിറ്റ്‌ ഉണ്ട് . ചില കടകളിൽ ഒരു മെഷീൻ വെച്ച് അത് തിരിച്ചു കൊടുക്കാം deposit തിരിച്ചു കിട്ടും . ഇവന്മാര് സിറ്റി മൊത്തം നടന്നു എല്ലാ ട്രാഷ് കാനും തപ്പി ഇതെല്ലം എടുത്തു കൊണ്ട് പോയി deposit വേടിക്കും . ഈയിടെ ഞാൻ ബസ്‌ കാത്തു നിൽകുമ്പോൾ ഇത്തരം ഒരുത്തൻ വന്നു . അയാളെ എല്ലായ്പോഴും കാണുനതാണ് . ബസ്‌ സ്റ്റോപ്പ്‌ ഇന്റെ അറ്റത്ത്‌ താഴെ ഒരു ബിയർ കാൻ ഇരിക്കുന്നു . അങ്ങേരു അത് കണ്ടു , അങ്ങേരു എന്നെയും കണ്ടു . പിന്നെ er det dine ? എന്നൊരു ചോദ്യം . is that yours ? ലതാണ് .. എന്തായാലും കുറച്ചു നേരം കറങ്ങി തിരിഞ്ഞു , ട്രാം പിടിച്ചു സുഹൃത്തിന്റെ വീട്ടില് പോയി . ഈ പറഞ്ഞ പാസ്‌ ആദ്യം ഉപയോഗിക്കുമ്പോൾ ട്രാം ഇൽ ഉള്ള മെഷീൻ ഇൽ ഒരു തവണ പഞ്ച് ചെയണം . പിന്നെ അത് കയ്യില വെച്ചാൽ മതി . ആരെങ്കിലും ചോദിച്ചാൽ മാത്രം കാണിക്കുക . ചോദിക്കൽ ഒക്കെ വളരെ കുറവാണ് . എന്താണ്ട് ഒരു honour system ആണിത് . പ്രാഗ് ഒരു വലിയ നഗരം ആണ് . നമ്പർ ഇട്ടു പല സെക്ഷനുകൾ ആക്കിയിര്കുന്നു . പ്രാഗ് 10 ഇൽ ആണ് പോകേണ്ടത് . 2 ട്രാം മാറി കയറണം .കൂടെ ആൾ ഉണ്ടായിരുനത് കൊണ്ട് ട്രാം നമ്പർ ഒന്നും നോക്കി മേനകെടെണ്ടി വന്നില്ല . കുറച്ചു കഴിഞ്ഞു വീടെത്തി . cobbled streets ആണ് മൊത്തം . ഒരു row അപര്റ്റ്മെന്റ് ഇന്റെ മൂനാമത്തെ നിലയിൽ ആണ് താമസം . അവന്റെ ഭാര്യ ചെക്ക് നാടുകാരി ആണ് . കല്യാണത്തിന് പരിചയപെട്ടിരുനതു കൊണ്ട് വലിയ surpirse ഒന്നും ഉണ്ടായില്ല . ബൊഹീമിയ , മോരെവിയ (Moravia ) ഇത് രണ്ടും ആണ് ചെക്ക് ഇലെ പ്രധാന പ്രവിശ്യകൾ . പ്രാഗ് ബൊഹീമിയ ആണ് . മോരെവിയ കുറെ കുന്നും മലയും ഒക്കെ ഉള്ള സ്ഥലം ആണ് ബര്ണോ (Brno) ആണ് അവിടുത്തെ ഒരു പ്രധാന നഗരം . സുഹൃത്തിന്റെ ഭാര്യ മോരവിയക്കാരി ആണ് . ജോലി സംബന്ധമായി പ്രാഗ് ഇൽ താമസിച്ചു വരുന്നു . കാപ്പി കുടിച്ചു വീട്ടില് നിന്ന് ഇറങ്ങി . ട്രാം പിടിച്ചു പ്രാഗ് castle (Pražský hrad) വരെ പോയി. ഒരു ചെറിയ കുന്നിന്റെ മുകളിൽ ആണ് ഈ സംഭവം . വലിയ ഒരു കൊട്ടാരം , പള്ളി മുതലായവ ആണ് ഉള്ളത് . പള്ളിയിലെ stained glass ജനലുകൾ വളരെ ആകര്ഷകമായിരുന്നു . വളരെ വലിയ പള്ളിയും മറ്റും ആണ് . ഫോട്ടോ എടുതലോന്നും ഒതുങ്ങില്ല .നേരെ കാണുക തന്നെ വേണം . വളരെ ആൾത്തിരക്ക് ഉണ്ടായിരുന്നു . അവിടെ കുറച്ചു കറങ്ങി പുറത്തിറങ്ങി . മുകളില നിന്നുള്ള വ്യൂ കൊള്ളം . ഏതാണ്ട് പ്രാഗ് മൊത്തം കാണാൻ സാധിക്കും . താഴ്തോട്ടു നടന്നിറങ്ങി . കുറെ കടകൾ ഉണ്ട് . ബൊഹീമിയൻ ഗ്ലാസ്‌ കൊണ്ടുള്ള കരകൌശല വസ്തുക്കള വളരെ നല്ലതാണ് . ചില കടകളിൽ കയറി നോക്കി . സംഭവം കൊള്ളാം , വിലയും അതിമനോഹരം . അങ്ങിനെ കുറച്ചു നടന്നു ചാൾസ് പാലം (Charles bridge ) ചെക്കിൽ Karlův most , എത്തി . വ്ലടാവ (Vltava) എന്നാ നദിയുടെ മുകളിലൂടെ ഉള്ള ഒരു പാലം ആണിത് . ഇത്തരം കുറെ പാലങ്ങൾ പ്രാഗിൽ ഉണ്ട് . അത്യാവശ്യം അറിയപെടുന്ന ഒരു ടൂറിസ്റ്റ് സ്ഥലവും ആണ് . പാലത്തിൽ കുറെ പ്രതിമകൾ ഉണ്ടാക്കി വെച്ചിട്ടുണ്ട് . അതിനൊക്കെ എന്തോ പ്രത്യേകത ഉണ്ട് എന്ന് ഒക്കെ ആണ് വെപ്പ് . എല്ലായിടത്തെയും പോലെ കുറെ portrait അര്ടിസ്റ്റ് ഉകളും അവിടെ നിലയുരപിചിട്ടുന്ദ് . പാലം ക്രോസ് ചെയ്തു , പിന്നെയും ഒരു ട്രാം പിടിച്ചു പ്രാഗ് TV tower വരെ പോയി . അത് വേറെ ഒരു കുന്നിന്റെ മുകളില ആണ് . ഒരു ഫുനികുലർ ട്രെയിൻ വഴി മുകളിൽ എത്താം അല്ലെങ്കിൽ നടന്നും കയറാം . നമ്മുടെ പാസ്‌ ഇവിടെയും ഉപയോഗിക്കാം . മുകളിൽ ഒരു പാർക്ക്‌ ഉണ്ടാക്കി വെച്ചിട്ടുണ്ട് . TV tower എത്തിയപ്പോൾ അവിടെ ഒരു പൂരത്തിന്റെ ജനം . അങ്ങിനെ അവിടം വിട്ടു. താഴേക്ക്‌ നടന്നിറങ്ങി . അപ്പ്പോഴേക്കും ലഞ്ച് ടൈം ആയി . traditional czech സംഭവങ്ങൾ കഴിക്കാം എന്നൊരു ഇതിൽ അവിടെ ഒരു restaurantil കയറി . മധ്യ കിഴക്ക് യൂറോപ്പിൽ പ്രിയമുള്ള ഒരു തരാം സൂപ് ആണ് ഗുലാഷ് (Goulash ). Hungary ആണ് ഇതിന്റെ ഉത്ഭവം എന്നാണ് കേൾവി . ബീഫ് കുറെ പച്ചകറികൾ , കുറച്ചു spicy ആണ് . ഇത് ഓഫീസിലെ കാന്റീൻ ഇൽ നിന്ന് കഴിച്ചിട്ടുണ്ട് . പക്ഷെ അത് വെറും സൂപ് ആയാണ് തരാര് . Goulash with potato dumplings എന്ന ഒരു മെയിൻ course ഓർഡർ ചെയ്തു . ചെക്ക് ബിയർ അത്യാവശ്യം വേൾഡ് ഫേമസ് ആണ് . ഈ Pilsner എന്ന് പറയുന്ന സംഭവം തന്നെ ചെക്ക് speciality ആകുന്നു . ബോഹീമിയയിലെ Plzeň എന്നാ നഗരത്തിൽ നിന്നാണ് Pilsner ഇന്റെ ഉത്ഭവം . പറഞ്ഞു വന്നാൽ ഇതു ബിയറും പോലെ നല്ല കയ്പ്പ് തന്നെ. ബെല്ജിയം നിന്നുള്ള ചില ഫ്രൂട്ട് ബീര്സ് കൊള്ളവുനതാണ് എന്ന് തോന്നിയിട്ടുണ്ട് . പക്ഷെ അതൊന്നും ബീര്സ് അല്ല എന്നാണ് കയ്പ്പൻ ബിയർ അനുകൂലികളുടെ ഭാഷ്യം . എന്തായാലും ലഞ്ച് എന്നും പറഞ്ഞു കുറെ സമയം അവിടെ ഇരുന്നു . അതിനു കഴിഞ്ഞു ട്രാം പിടിച്ചു അവന്റെ വീട്ടിൽ ചെന്ന് ബാഗ്‌ എടുത്തു. പിന്നെയും ട്രാം പിടിച്ചു ഹോട്ടൽ എത്തി . Hotel Ostruvek , Na ostrůvku 345/2, 14000 Praha . ഇതാണ് സ്ഥലം . ചെക്കിൻ ചെയ്യാൻ കുറച്ചു ടൈം എടുത്തു . എന്തോ കൌണ്ടർ ഇൽ ഉള്ള പെണ്ണുമ്പിള്ള റിസർവേഷൻ കാണുനില്ല എനൊക്കെ പറഞ്ഞു എന്തോ കലിപ്പ് . നേരത്തെ വിളിച്ചതിന്റെ കലിപ്പ് തീര്തതയിരിക്കണം . എന്തായാലും ചെക്കിൻ ചെയ്തു . ഡബിൾ ബെഡ് ഉള്ള മുറി . ബാത്ത് ടബ് തുടങ്ങിയ മാരക സംഭവങ്ങൾ. AC ഇല്ല . പക്ഷെ കഴുത്തൊടിഞ്ഞ ഒരു ടേബിൾ ഫാൻ ഉണ്ട്.. രാത്രി പ്രാഗ് old ടൌണ്‍ (Staré Město) കാണാം എന്ന് പറഞ്ഞു സുഹൃത്ത്‌ സ്ഥലം വിട്ടു. നല്ല ക്ഷീണം , പെട്ടന്ന് തന്നെ കുളിച്ചു കിടന്നുറങ്ങി. തുടരും ...
Posted on: Sat, 26 Jul 2014 10:58:47 +0000

Trending Topics



Recently Viewed Topics




© 2015