ബദരി നാഥിൽ കുടുങ്ങി - TopicsExpress



          

ബദരി നാഥിൽ കുടുങ്ങി കിടന്നത് ബിഷപ്പുമാരായിരുന്നെങ്കിൽ രക്ഷിക്കില്ലായിരുന്നോ എന്ന് ശിവഗിരി സന്യാസി, സ്വാമി ഗുരുപ്രസാദ്. സ്വാമിജിയുടെ ഓർമ കുറച്ചു re-wind ചെയ്തിരുന്നു എങ്കിൽ ഈ ചോദ്യം ചോദിക്കില്ലായിരുന്നു. // പണ്ട് (1998) ശിവഗിരി മഠത്തിലെ പ്രകാശാനന്ദ സ്വാമി ഒരു നിരാഹാര സത്യാഗ്രഹം നടത്തി. നിരാഹാര സത്യാഗ്രഹം നീണ്ടു പോയപ്പോൾ അന്നത്തെ മുഖ്യമന്ത്രി EK നായനാർ സ്വാമിയുടെ നിരാഹാരത്തെ ആക്ഷേപിക്കുകയാനുണ്ടായത്. അതിന് പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചതുമില്ല. അവസാനം ഒരു മാസം സെക്രട്ടേറിയറ്റ് നടയിൽ നിരാഹാരം കിടന്ന സ്വാമിക്ക് ഹൈക്കോടതി നിർദ്ദേശ പ്രകാരം നിരാഹാരം സ്വാമി വിശുദ്ധാനന്ദയെ ഏല്പ്പിച്ചു പിന്മാറേണ്ടി വന്നു. എന്നാൽ അത് കഴിഞ്ഞു കുറച്ചു നാളുകൾ കഴിഞ്ഞ് ഏതാനും പാതിരിമാർ പള്ളി പ്രശ്നത്തിൽ നിരാഹാരം കിടന്നപ്പോൾ ഇതേ മുഖ്യമന്ത്രി തന്നെ പ്രശ്ന പരിഹാരത്തിനായി ആളുകളെ പറഞ്ഞു വിടുകയും പാതിരിമാരോട് നിരാഹാരം നിർത്തി വക്കണമെന്ന് അഭ്യര്ത്തിക്കുകയും ചെയ്തു. അപ്പോൾ ജാതിയും മതവും നോക്കി പ്രതികരിക്കുന്നത് വലിയ പുതുമയൊന്നുമല്ല, കേരളത്തിൽ. ദോഷം പറയരുതല്ലോ, അതിന്റെ അഹങ്കാരം ഒന്നും ശിവഗിരി ഭക്തർക്കോ ഈഴവർക്കൊ ഇല്ലാതിരുന്നത് കൊണ്ട്, കമ്യൂണിസ്റ്റ് പാർട്ടിക്ക് അണികൾ ഒട്ടും കുറഞ്ഞില്ല.. / ഈഴവരായ അണികൾ ഏറ്റവും കൂടുതൽ ഉള്ള സിപിഎം അങ്ങനെ ചെയ്തു എങ്കിൽ, കോണ്ഗ്രസിന്റെ കാര്യം പറയണോ?
Posted on: Tue, 25 Jun 2013 17:30:12 +0000

Trending Topics



Recently Viewed Topics




© 2015