മരണത്തോട് - TopicsExpress



          

മരണത്തോട് ------------------ നിന്നിലേക്കെത്താന്‍ ഇനിയെത്ര ദൂരം താണ്ടണം . നിന്നെ ഞാനിഷ്ട്ടപ്പെട്ടു പോവുന്നു ചുറ്റുമുള്ള ഇരുണ്ട കാഴചകള്‍ നിന്നിലേക്കുള്ള ദൂരം കുറച്ചുകൊണ്ടിരിക്കുന്നു . എന്‍റെ സ്വപ്നങ്ങള്‍ക്കവ ശവകുടീരമൊരുക്കുന്നു..... അധികാര കേന്ദ്രങ്ങളില്‍ അഴിമതി രാജന്‍റെ സിംഹാസനം നീതിയുടെ ത്രാസ്സില്‍ നോട്ടു കെട്ടുകളുടെ കാണിക്കപ്പെട്ടി . പുതിയ പുലരിക്കു വേണ്ടി രക്തസാക്ഷികള്‍ ജീവന്‍ കൊടുത്ത പ്രത്യയശാസ്ത്രങ്ങളുടെ സമരസപ്പെടല്‍, അപമാനിതയായ കന്യകയുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍..... എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നതെന്തേ എന്‍റെ കൈ കാലുകള്‍ക്ക് ചലന ശേഷി നഷ്ട്ടപ്പെടുന്ന്തിനു മുന്‍പ്, ഞാനെന്‍റെ ജഡാവസ്ഥ പൂകും മുന്‍പ് നിന്‍റെ സാമീപ്യം ഞാന്‍ കൊതിക്കുന്നു നീയെന്നെ കൊണ്ടു പോയ്കൊള്ളൂക നിന്നിലലിയാന്‍ നേരമായ് .
Posted on: Tue, 26 Nov 2013 08:59:59 +0000

Trending Topics



Recently Viewed Topics




© 2015