ലൈംഗിക ബന്ധം - TopicsExpress



          

ലൈംഗിക ബന്ധം എത്രയുമാവാം; പക്ഷേ, വിവാഹം മാത്രം പാടില്ല! "പതിനാറു വയസ്സാകുമ്പോഴേക്ക് പെണ്‍കുട്ടികളെ കെട്ടിച്ചുവിടണമെന്ന ശാഠ്യം മതസംഘടനകള്‍ക്കുണ്ടെന്ന മട്ടിലാണ് പലരും സമുദായത്തിനു നേരെ കുതിര കയറുന്നത്. അനിവാര്യമായ സാഹചര്യങ്ങളില്‍ പതിനാറാം വയസ്സിലും വിവാഹമാകാം എന്നുമാത്രമാണ് സമുദായം ആവശ്യപ്പെട്ടതെന്നത് പലരും ബോധപൂര്‍വം കാണാതെ പോകുന്നു. അതിവിചിത്രമായ മറ്റൊരു വശം കൂടിയുണ്ട് വിവാഹപ്രായ വിവാദത്തിന്; പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവദനീയമായ പ്രായപരിധി ഇന്ത്യന്‍ ഭരണഘടന പ്രകാരം പതിനാറു വയസ്സ്. മാനസിക പക്വത പ്രാപിക്കും മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലെ അപകടങ്ങള്‍ കണക്കിലെടുത്ത് ഈ പ്രായപരിധി വര്‍ധിപ്പിക്കണമെന്ന് ഒരു കോണില്‍ നിന്നും ഇതേവരെ ആവശ്യമുയര്‍ന്നിട്ടില്ല. പതിനാറിനു മുകളില്‍ പ്രായമുള്ളവരെ മുതിര്‍ന്ന പൗരന്മാരായി കാണണമെന്ന കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ ശുപാര്‍ശ കഴിഞ്ഞാഴ്ച പുറത്തുവന്നപ്പോഴും മാനസിക പക്വതയുടെ പേരില്‍ അതിനെയാരും പഴഞ്ചനാക്കിയിരുന്നില്ല. ഇപ്പോള്‍ മനസ്സിലായില്ലേ, വിഷയത്തിന്റെ മര്‍മം: പതിനെട്ട് വയസ്സുവരെ ലൈംഗിക ബന്ധം എത്രയുമായിക്കോളൂ; പക്ഷേ, വിവാഹം മാത്രം പാടില്ല!" -സുഹൈല്‍ ഹിദായ
Posted on: Wed, 25 Sep 2013 18:23:29 +0000

Trending Topics



Recently Viewed Topics




© 2015