വീടിന്റെ ഉമ്മറത്ത് 45 - TopicsExpress



          

വീടിന്റെ ഉമ്മറത്ത് 45 വയസ്സിൽ മുകളിലുള്ള ഉമ്മയിരിക്കുന്നു , അവിടെത്തന്നെ ഫേസ് ബുക്കിൽ കളിച്ചുകൊണ്ടിരിക്കുന്ന Youth Icon മകനും ... അങ്ങനെയിരിക്കെ പുറത്തെ മരത്തിൽ ഒരു പറവ വന്നു .. ഉമ്മ മകനോട്‌ ചോതിച്ചു : മോനെ അതെന്താണ് ..? മകൻ : അത് ഒരു കുരുവി ഉമ്മ വീണ്ടും : അതെന്താ മകനെ ..? മകൻ കുറച്ചു ദേഷ്യത്തോടെ : കുരുവി ഉമ്മ വീണ്ടും : അതെന്താണെന്ന് പറ മോനെ ..? മകൻ കുറച്ചൂടെ ദേഷ്യത്തോടെ : കുരുവിയെന്നു ഞാൻ പറഞ്ഞില്ലേ ( FB യിൽ ചാറ്റിങ് നടക്കുന്ന സമയം ) ഉമ്മ വീണ്ടും: അതെന്താണെന്ന് പറയെടാ മോനെ .. മകൻ പൊട്ടി തെറിച്ചു : എന്നോടെന്തിനാ ഇങ്ങനൊക്കെ ചോതിക്കുന്നെ ഞാൻ ചെറിയ കുട്ടിയൊന്നുമല്ല ഇങ്ങനെ വെറുപ്പിക്കല്ലേ ...ഹോ വല്ലാത്തൊരു കഷ്ടം തന്നെ ... ഉമ്മ ഒന്ന് പുഞ്ചിരിച്ചു ,അകത്തുപോയി അലമാരയില്നിന്നും ഒരു ഡയറി എടുത്തു മകനുകൊടുത്തു ...അതിൽ അവന്റെ ജനനം മുതലുള്ള എല്ലാ കുസുര്തികളും ഉണ്ടായിരുന്നു ...അതിൽ ചില വാക്കുകൾ ഇങ്ങനെയായിരുന്നു ..: എന്റെ പൊന്നുമോന് ഇപ്പൊ 2 വയസ്സായിരിക്കുന്നു അവനുമായ് മുറ്റത്തേക്ക് ഇറങ്ങിയപ്പോ ഒരു കുരുവി കരയുന്നത് കെട്ട് അവൻ എന്നോട് ചോതിച്ചു അതെന്താണെന്ന് , ഞാൻ പറഞ്ഞു കുരുവിയെന്നു , അവൻ ചോദ്യം ആവര്ത്തിച്ചു ,ഞാൻ അതെ മറുപടിപറഞ്ഞു . എന്നോട് അവൻ 25 തവണ ചോതിച്ചു എനിക്കതിൽ ഒന്നുപോലും അസ്സ്വസ്തമായ് തോന്നിയില്ല ,പകരം സ്നേഹംകൂടികൊണ്ടിരുന്നു ...ഇതെന്റെ ജീവനാണ് , എന്റെ മാത്രം ... ഇത് വായിച്ചുകഴിഞ്ഞപ്പോൾ മകന്റെ കണ്ണുകൾ നിറഞ്ഞു ,അവൻ ഉമ്മയുടെ മുഖത്തേക്ക് നോക്കി , അരികിലേക്ക് ചെന്ന് ,മടിയിൽ തലവെച്ചു , വിതുമ്പി ..ഉമ്മ അവന്റെ മുടികളിലൂടെ കൈകൾ കൊണ്ടുപോയ് പതുക്കെ പറഞ്ഞു ... മോനെ ഇന്ന് നിന്റെ 25 ആം പിറന്നാളാ ... മകന്റെ കണ്ണുനീർ ഉമ്മയുടെ കാൽപാതത്തിൽ പതിച്ചു ...ഉമ്മയുടെ കണ്ണുനീർ മകന്റെ മുഖത്തും ... അതെ മാതാവിന്റെ കാല്കീഴിലാണ് സ്വര്ഗം ...സ്നേഹിക്കുക ,വാരിയെടുക്കുക ,അവര്ക്ക് താങ്ങാവുക
Posted on: Sun, 24 Aug 2014 06:26:39 +0000

Trending Topics



Recently Viewed Topics




© 2015