സോളാര്‍ തട്ടിപ്പുമായി - TopicsExpress



          

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായി ബന്ധമുണ്ടെന്ന് വ്യക്തമായ നടി ശാലുമേനോനെ കേസില്‍ ഉള്‍പ്പെടുത്തരുതെന്ന് മുകളില്‍ നിന്ന് നിര്‍ദ്ദേശം വന്നതായി റിപ്പോര്‍ട്ട്. കേസുമായി ശാലുവിനെ ഒരു തരത്തിലും വിഷമിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ അടുത്ത സുഹൃത്താണ് ശാലുമേനോന്‍. സോളാര്‍ പാനല്‍ തട്ടിപ്പിന് ഇരയായ പലരേയും ശാലുമേനോനെ ഉപയോഗിച്ച് ബിജു സ്വാധീനിച്ചതായി പരാതിയുണ്ടായിരുന്നു. ശാലു ലക്ഷങ്ങള്‍ തട്ടിച്ചെന്ന പരാതിയും പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വട്ടം മൊഴിയെടുത്തശേഷം ശാലുമേനോനെ വിട്ടത് ഉന്നത സ്വാധീനം മൂലമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശാലുമേനോന്റെ ഗൃഹപ്രവേശത്തിന് ആഭ്യന്തരമന്ത്രി അടക്കം പങ്കെടുത്തിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. ഭരണ രംഗത്തുനിന്ന് ശാലുവിന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍ ശാലുവിനെ ഉള്‍പ്പെടുത്തിയത് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും പ്രമുഖ കോണ്‍ഗ്രസ് നേതാവും ചേര്‍ന്നാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ശാലുമേനോനു വേണ്ടി മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞദിവസം പ്രത്യേക യോഗം ചേര്‍ന്നു. ശാലുവിനെ ഒരു തരത്തിലും കേസില്‍ പെടുത്തരുതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Posted on: Tue, 25 Jun 2013 08:35:05 +0000

Trending Topics



Recently Viewed Topics




© 2015