സ്റ്റേഡിയത്തില്‍ - TopicsExpress



          

സ്റ്റേഡിയത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കൊണ്ട് നില്‍ക്കുമ്പോള്‍ ഒരു കൂട്ടം പിള്ളേര്‍ വന്നു....മുംബൈയിലെ ഏതോ ജേര്‍ണലിസം ഇന്‍സ്റ്റിട്യൂട്ടിലെ പിള്ളേരാണ്....അത്ലറ്റിക് മീറ്റ് അസൈന്‍മെന്‍റ്....എന്‍റെ കൈയിലെ മൈക്കും,ക്യാമറയുമൊക്കെ കണ്ട് രണ്ട് പെണ്‍കുട്ടികള്‍ അവിടേക്ക് വന്നു...പണി പാളിയെന്ന് തന്നെ കരുതി....ഹിന്ദിയില്‍ ഞാന്‍ ഭയങ്കര സംഭവമാണല്ലോ...രക്ഷപെടാന്‍ വഴി നോക്കി നില്‍ക്കുമ്പോ കൂട്ടത്തില്‍ ഒരു കുട്ടി....ഏഷ്യാനെറ്റ് ന്യൂസാണല്ലേ..?...ഭാഗ്യം പകുതി രക്ഷപെട്ടു....തിരുവനന്തപുരം കുമാരപുരംകാരി....അടുത്തയാള്‍ മലയാളം പറയുന്നത് കേട്ട് വിട് എവിടെയാണെന്ന് ചോദിച്ചു...ഉത്തരം കേട്ട് ഞാനൊന്ന് ഞെട്ടി...ഒറീസ...എന്‍റെ ഞെട്ടല്‍ കണ്ടിട്ടാവണം ആ കുട്ടി കഥ പറഞ്ഞു...അച്ഛനും അമ്മയും 17 വര്‍ഷം ജോലി ചെയ്തത് തിരുവനന്തപുരത്ത്...കുട്ടി പഠിച്ചത് ക്രൈസ്റ്റ് നഗറില്‍...മണി മണി പോലുള്ള മലയാളം...തിരുവനന്തപുരം റ്റിറുവനറ്റപുറം എന്ന് പറയുന്ന ഇവിടുത്തെ മങ്കികളെപ്പോലെയല്ല...സ്കൂളിനെക്കുറിച്ചും..കേരളത്തെക്കുറിച്ചുമെല്ലാം ആ കുട്ടി വാതോരാതെ സംസാരിച്ചു....കേരളത്തില്‍ നിന്ന് തിരികെപ്പോന്നതോടെ സംസാരിക്കാന്‍ ആളില്ലാതെ തന്‍റെ മലയാളവും മലയാളിത്തവും നഷ്ടമാകുന്നു എന്ന് ആ കുട്ടി പറഞ്ഞപ്പോള്‍ സങ്കടം തോന്നി...ഒപ്പം നമ്മുടെ മലയാളത്തോട് വല്ലാത്ത സ്നേഹവും...മലയാളം മധുരം തന്നെ...
Posted on: Wed, 03 Jul 2013 09:20:16 +0000

Trending Topics



Recently Viewed Topics




© 2015