ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ - TopicsExpress



          

ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ അല്‍ഖാഇദ ശാഖ സ്ഥാപിക്കുമെന്ന അയ്മന്‍ സവാഹിരിയുടെ വീഡിയോ സന്ദേശം ബുധനാഴ്ച പുറത്തു വിട്ടത് ഇസ്രായേല്‍ ചാരസംഘടനയായ മൊസ്സാദിന്‍െറ ഉപ വിഭാഗമെന്ന് സംശയിക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള എസ്.ഐ.ടി.ഇ ആണ്. ഭീകരവാദി സംഘടനകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന സ്ഥാപനമെന്നാണ് എസ്.ഐ.ടി.ഇ സ്വയം വിശേഷിപ്പിക്കുന്നത്. സവാഹിരിയുടെ വീഡിയോക്ക് പുറമെ ഇറാഖില്‍ രണ്ടാമത് കൊല്ലപ്പെട്ട അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സൊറ്റോള്‍ഫിന്‍െറ തലയറുക്കുന്ന വീഡിയോയും ആദ്യം പുറത്തുവിട്ടത് ഇവരാണ്. അതിനുശേഷമാണ് സാക്ഷാല്‍ ഐ.എസ് പോലും ആ വീഡിയോ പുറത്തുവിട്ടതെന്ന് വിക്കിപീഡിയ പറയുന്നു. സവാഹിരിയുടെ വീഡിയോ മാത്രം അവര്‍ക്ക് കിട്ടുകയും സവാഹിരിയെ കിട്ടാതിരിക്കുകയും ചെയ്യുന്നു എന്നതില്‍ നമുക്ക് അസ്വാഭാവികത തോന്നേണ്ട കാര്യമില്ല. veteranstoday/2011/09/11/cia-funded-israeli-group-tied-to-al-qaeda-in-german-trial/ ent.siteintelgroup/Corporate/about-site.html en.wikipedia.org/wiki/SITE_Institute en.wikipedia.org/wiki/SITE_Intelligence_Group
Posted on: Fri, 05 Sep 2014 07:02:29 +0000

Trending Topics



Recently Viewed Topics




© 2015