ഒട്ടും കൊമേർശ്ശ്യൽ - TopicsExpress



          

ഒട്ടും കൊമേർശ്ശ്യൽ അല്ലാത്ത ഒരു ചിത്രത്തിൽ മമ്മൂട്ടിയെ പൊലൊരാൾ അഭിനയിക്കണമെങ്കിൽ വ്യക്തിലാഭം മുൻ നിർത്തി തന്നെയാകണം ആ തീരുമാനം. ഇറങ്ങുന്ന 90 ശതമാനം സിനിമകളും അട്ടം കേറി പൊടി കയറിയതിനാലുള്ള തിരിച്ചറിവ്‌ മമ്മൂട്ടിയെ ബാധിച്ചിരിക്കണം. അസാധരണത്വം നിറഞ്ഞ ഒരു കഥ, ഇത്രയും മനോഹരമായി വേണു എന്ന സംവിധയകനിലെ കലാ സൃഷ്ടാവ്‌ ഫ്രേമിൽ എത്തിച്ചതിൽ അതിൽ അണിനിരന്ന ഒരോ കഥാപാത്രങ്ങളും കടപെട്ടിട്ടുണ്ടാകും. ഒരു സാധാപ്രേക്ഷകനുള്ള ഒരു മുന്നറിയിപ്പ്‌ തന്നെയാണു ഈ സിനിമ. സിനിമ ഇങ്ങനെയാവണം എന്നുള്ളൊരു മുന്നറിയിപ്പ്‌. നെടുനീളൻ ഡയലോഗുകളൊ, പേരിനു ഒരു സ്ത്രീ കഥാപാത്രത്തെ തിരുകി കയറ്റി, പത്ത്‌ പേരെ ഒറ്റയടിക്ക്‌ മലയർത്തിയടിക്കുന്ന നായക സങ്കൽപത്തിനു അറുതിയായ ഒരു സിനിമാ കാലഘട്ടത്തിലൂടെയാണു ഇന്ന് മലയാള സിനിമ കടന്ന് പോകുന്നത്‌. നല്ല തിരകഥയും, കഥാ പശ്ചാത്തലവുമുള്ള സിനിമകളിലൂടെ മലയാളികളുടെ സിനിമ സംസ്കാരം തന്നെ ആകെ മാറ്റിമറിച്ചിരിക്കുന്നു. ഒരു ചിന്ത, ആകാംക്ഷ, ഉത്കണ്ട നിറഞ്ഞ പശ്ചാത്തലത്തിലൂടെ കഥ മുന്നേറുമ്പോൾ അതിനോടൊപ്പം തന്നെ പ്രേക്ഷകരും സഞ്ചരിക്കുന്നു എന്നു തന്നെയാണു ഈ സിനിമയുടെ വിജയം. പ്രേക്ഷകനെ ചിന്താ കുഴപ്പത്തിലാക്കുന്ന സ്വതന്ത്ര്യത്തിനു നൽകുന്ന നിർവ്വചനവും രാഘവൻ എന്ന കഥാപാത്രത്തിലൂടെ മനസ്സിലാക്കി തരുന്നുണ്ട്‌. താനെങ്ങനെ ജയിലറകുള്ളിൽ എത്താനുള്ള കാരണം തേടി വന്ന ജേർണ്ണലിസ്റ്റിന്റെ ചോദ്യത്തിനുള്ള മറുപടിയും, ജയിലിലേക്കെത്തുന്നതിനു മുമ്പുള്ള സാഹചര്യങ്ങൾ അയാൾ സ്വയം പുനർ സ്രുഷ്ടിച്ച്‌, തിരിച്ച്‌ വീണ്ടും കെട്ടുപാടുകളൊ, മറ്റു പ്രതിബന്ധങ്ങളൊ ഇല്ലാത്ത, സ്വൈര ജീവിതത്ത്തിനു ഭംഗം വരുത്താത്ത ജയിലറകുള്ളിലേക്ക്‌ തിരിച്ച്‌ പോകുന്നതിലൂടെ അവസാനിക്കുകയാണു ഈ സിനിമ. സത്യത്തിൽ ഇതിൽ മമ്മൂട്ടി ചെയ്ത രാഘവനേക്കാൾ പ്രാധാന്യം അപർണ്ണ ഗോപിനാഥ്‌ ചെയ്ത ജേർണ്ണലിസ്റ്റ്‌ എന്ന കഥാപാത്രത്തിനുണ്ട്‌. കാസ്റ്റിംഗ്‌ മിക്കതും മുൻ നിര തരങ്ങളായതും സിനിമയുടെ മാറ്റ്‌ കൂട്ടുന്നു. പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു നല്ല എന്റർടൈനർ! . Rating : 7/10
Posted on: Sun, 24 Aug 2014 12:26:12 +0000

Trending Topics



Recently Viewed Topics




© 2015