ഒരു വർഷം മുൻപ് എപ്പോഴാ - TopicsExpress



          

ഒരു വർഷം മുൻപ് എപ്പോഴാ ആണ് നാട്ടിലെ സുഹൃത്ത് @Jeen Gadhi യുടെ ഫേസ്ബുക്കിൽ ഒരു ഷോർട്ട് ഫിൽമിന്റെ നിർമാണവുമായി ബന്ധപ്പെട്ട ചില ഫോട്ടോകൾ കണ്ടത് . അന്നത് കാര്യമായി എടുത്തില്ല . പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇതേ ഷോർട്ട് ഫിലിമിനു അവാർഡ് കിട്ടിയ പോസ്റ്റുകളും കണ്ടു . അന്നാണ് ഇതിന്റെ ട്രൈലെർ എടുത്ത് കാണുന്നത്. ഒരു ചിത്രകാരൻ ആയ @Jeen Gadhi യിൽ നിന്നും ഞാൻ ഒരു നിലവാരം പ്രതീക്ഷിച്ചിരുന്നു. പക്ഷെ എന്റെ പ്രതീക്ഷകൾക്കും ഒരു പാട് മുകളിൽ ആയിരുന്ന ശുഭം എന്ന ഈ ഷോർട്ട് ഫിലിം . @Jeen Gadhi യുടെ നമ്പർ തപ്പിയെടുത്ത് വിളിച്ചു . 3 ദിവസം കൊണ്ട് ഫുൾ യൂണിറ്റിനെ വച്ച് ഷൂട്ട് ചെയ്തു തീർത്തു എന്നതായിരുന്നു ഇതിനു പിന്നിലെ ശരിക്കും ഉള്ള അത്ഭുതം . അതിനു വേണ്ടിയെടുത്ത തയ്യാറെടുപ്പുകൾ , റിഹേഴ്സലുകൾ പൂർണമായ ഒരു ഒരു സമർപ്പണം എന്ന് തന്നെ നിസംശയം പറയാം. പിന്നീട് നാട്ടിൽ പോയപ്പോൾ @Jeen Gadhi യുടെ ലാപ് ടോപ്പിൽ തുടർച്ചയായി മൂന്നോ നാലോ തവണ ഞാൻ ഈ ഷോർട്ട് ഫിലിം കണ്ടു. സ്ക്രിപ്ടിംഗ് മുതൽ കളറിംഗ് വരെ സ്വയം ചെയ്തു പരമാവധി നിർമാണച്ചിലവ് കുറച്ചു എന്ന് പറഞ്ഞപ്പോൾ നിലവാരത്തെക്കുറിച്ച് മനസ്സിൽ ഒരു കൊച്ചു സംശയം തോന്നിയിരുന്നു. എന്നാൽ Jeen Gadhiയുടെ പ്രതിഭയും കഠിനപരിശ്രമവും ഇതെല്ലാം പുഷ്പം പോലെ അതിജീവിച്ചു എന്ന് വേണം പറയാൻ . എന്തായാലും പുതുതായി ഷോർട്ട് ഫിലിം എടുക്കുന്നവർക്ക് മുന്നിൽ ഒരു പുതിയ നിലവാരം വച്ചിരിക്കുകയാണ് എളുപ്പം ഒന്നും ആർക്കും മറികടക്കാൻ പറ്റാത്ത ഒരു നിലവാരം . അകാലത്തിൽ Jeen Gadhi യെ വിട്ടുപോയ അച്ഛൻ സയൻ ചേട്ടനാണ് ഈ ഫിലിം സമ ർപ്പിച്ചിരിക്കുന്നത് . കലാകാരനായ ഒരു മകന് അച്ഛന് നൽകാൻ കഴിയുന്ന ഉത്തമമായ ഒരു സമർപ്പണം . എല്ലാവരും ഈ ഷോര്ട്ട് ഫിലിം കാണ്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ ? .. ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യണം ...Please https://youtube/watch?v=DH_xNvQXAAkr
Posted on: Sun, 17 Aug 2014 19:58:13 +0000

Trending Topics



Recently Viewed Topics




© 2015