കോട്ടയത്ത് നിന്നും - TopicsExpress



          

കോട്ടയത്ത് നിന്നും പമ്പയിലേക്ക് ഇടതടവില്ലാതെ കെ എസ് ആർ ടി സി സർവ്വീസുകൾ തുടങ്ങിയിട്ട് അധികം വർഷങ്ങൾ ആയിട്ടില്ല, അതിനു മുൻപ് എരുമേലിക്കുള്ള സ്വകാര്യ ബസ്സുകളായിരുന്നു ധാരാളം അയ്യപ്പന്മാരുടെയും മുഖ്യആശ്രയം. ഇന്നത്തേതു പോലെ വിശാലമായി ഇരുന്നു പോകാനുള്ള ബസ്സുകൾ അന്നില്ലാതിരുന്നതു കൊണ്ട് ബസ്സിന്റെ പ്ലാറ്റ് ഫോമിൽ വരെ ഇരുന്നാണ് അവരിൽ പലരും അന്ന് സന്നിധാനത്തേയ്ക്ക് പോയിരുന്നത്. ഈ ബസ്സുകളിൽ പുറകിൽ കുറച്ചു സീറ്റുകൾ ഒഴികെ ബാക്കിയുള്ളതെല്ലാം റൂട്ടിലെ സ്ഥിരം യാത്രക്കാർ തന്നെയായിരുന്നു. ആണുങ്ങളും പെണ്ണുങ്ങളും എല്ലാം ഉണ്ടാവും, മിക്കപ്പോഴും ഫുട്ബോഡിൽ വരെ ആളുണ്ടാവും മിക്കതിലും. അന്നൊന്നും ഒരു തരത്തിലുമുള്ള അസഹിഷ്ണുത അയ്യപ്പ ഭക്തരോ, ജീവനക്കാരോ കാണിച്ചതായി അറിയില്ല. എല്ലാവരും ഒരേപോലെ തന്നെ സമാധാനമായി യാത്ര ചെയ്തു. ശരണം വിളികളും ഭക്തിഗാനങ്ങളും ഒക്കെയായി അവരുടെ കൂടെ പലപ്പോഴും യാത്ര ചെയ്തിട്ടുള്ളത് എന്റെ നല്ല ഓർമ്മകളിൽ ചിലതാണ്. പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ, അന്നൊന്നുമില്ലാതിരുന്ന പ്രശ്നം ഇന്ന് ഒരു കെ എസ് ആർ ടി സി കണ്ടക്ടർക്ക് എങ്ങനെയുണ്ടായി എന്ന് എനിക്ക് നിശ്ചയമില്ല. അയാളുടെ പെരുമാറ്റത്തിലൂടെ ഒരു വിഭാഗത്തെ മുഴുവൻ പരിഹാസ്യരാക്കാൻ കഴിഞ്ഞു എന്നത് ദൌർഭാഗ്യകരമാണ്. അയാളുടെ മനോഭാവമാണ് എല്ലാ അയ്യപ്പഭക്തർക്കും എന്ന് വിധിയെഴുതുന്നതിലും അബദ്ധമുണ്ട്, കാരണം മുകളിൽ പറഞ്ഞ സംഭവം തന്നെ. സ്റ്റെറ്റിന്റെ ഉത്തരവാദിത്വം ആണ് ഒരു പൌരന്റെ സുരക്ഷയെന്നത് പലപ്പോഴും ചില മുട്ടാപ്പോക്ക് ന്യായത്തിന്റെ പേരില് മറക്കുന്നു എങ്കിൽ അത് ആശങ്കാജനകമാണ്. ആർത്തവപേടി ഒരു മതത്തിന്റെ കുത്തകയൊന്നുമല്ല, എല്ലാവരും കണക്കു തന്നെ. നേരത്തെ ഇതേ വിഷയത്തിൽ ഒരു പോസ്റ്റ്‌ എഴുതിയപ്പോൾ Sivan Muziris എഴുതിയ കമന്റ് എന്നെ വളരെയധികം സ്പർശിച്ചു. ആർത്തവ സമയത്ത് സ്ത്രീകൾക്ക് ഒരൊറ്റ തഴപ്പായയിൽ മാത്രം കിടന്നുറങ്ങാൻ അവകാശമുള്ള ഒരു വീട്ടിലാണ്‌ ഞാൻ ജനിച്ചത്‌. വീടിനോട് ചേർന്ന് തറവാട്ടമ്പലം ഉണ്ടായതു കൊണ്ട് എല്ലാ മാസവും ഏഴു ദിവസം എന്റെ അമ്മയെ തൊടാനുള്ള അവകാശം പോലും എനിക്ക് നിഷേധിക്കപ്പെട്ടിരുന്നു. അമ്മക്ക് പനിയാണ്, തൊടെണ്ടാ.... എന്ന് അമ്മക്ക് പറയേണ്ടി വന്നിരുന്നത് തൊട്ടപ്പുറത്തിരിക്കുന്ന ദൈവങ്ങൾ കോപിച്ചാലോ എന്ന് ഭയന്നിട്ടാവണം. അബദ്ധത്തിൽ എങ്ങാനും സ്പർശിക്കാൻ ഇട വന്നാൽ തൊട്ടടുത്തുള്ള കുളത്തിൽ അതേ വസ്ത്രങ്ങളോടെ പോയി മുങ്ങി വരണമായിരുന്നു. ഒറ്റ തഴപ്പയയിൽ കിടക്കില്ല എന്നുറക്കെ പറയാൻ ഒരു സ്ത്രീക്കും ധൈര്യമുണ്ടായിരുന്നില്ല. ഞാനമ്മയെ തൊടും, എന്റെ അമ്മയാണ് എന്ന് പറഞ്ഞു ധിക്കരിക്കാനുള്ള അറിവ് എനിക്കും ഉണ്ടായിരുന്നില്ല. സത്യത്തിൽ സ്ത്രീകൾക്ക് ഈ സമയത്ത് കൂടുതൽ നല്ല സൗകര്യങ്ങളോടെയുള്ള വിശ്രമം ആവശ്യമാണെന്നും, അവർക്ക് കടുത്ത മാനസിക , ശാരീരിക സംഘർഷങ്ങൾ അനുഭവിക്കേണ്ടി വരുന്നു എന്നും ഞാൻ മനസ്സിലാക്കിയത്‌ എന്റെ വിവാഹ ശേഷമാണ്. ഈ സമയങ്ങളിൽ അവർക്ക് അകാരണമായി ദേഷ്യം വരും എന്നും ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കുകയുണ്ടായി. ഒരു ഒഴിവാക്കാനാവാത്ത ശാരീരിക പ്രതിഭാസം മൂലം സ്ത്രീകൾക്ക് വിലക്കുകൾ ഏല്ക്കേണ്ടി വരിക എന്നത് കാടത്തമാണ്‌ എന്നും അതിനു കാരണക്കാരാകുന്ന മത നേതാക്കളുടെ അണ്ണാക്കിലേക്ക് ആർത്തവ രക്തം കലർത്തിയ മുന്തിരി വീഞ്ഞ് ഒഴിച്ച് കൊടുക്കണം എന്നുമാണ് ഈ അവസരത്തിൽ എനിക്ക് പറയാനുള്ളത്. ഓപ്പണ്‍ മാഗസിനിൽ Women dont bleed blue എന്ന തലക്കെട്ടിൽ ഒരു സ്ത്രീ എഴുതിയ കുറിപ്പിലെ ഏതാനം വാചകങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ. (മുൻപ് പലതവണ കോട്ട് ചെയ്തതാണ്, ഇന്നത്‌ വീണ്ടും ചെയ്യേണ്ടി വന്നു) As I grew up, I failed to see the reason I was restricted from going to temples when my tap was on. When elders defended tradition saying that a woman is considered impure during that time, I argued, using childish and easy logic, that if purity were linked to the ability to reproduce, a woman was most ‘pure’ during her periods, because her uterus had most diligently waited for sperm! And if purity was associated with chastity—which is another concept I cannot make my peace with—wasn’t a period evidence that the girl had remained chaste? Once, on the second day of my period, the taboo day when the river runs red, I walked into the puja room and mentally conversed with the Gods there. Durga and Saraswati seemed particularly understanding, while Ayyappa seemed a tad confused. I explained to them that if they claimed to have designed my body, they were losing credibility by distancing me from them. I don’t restrict myself from going into the puja room anymore. Nobody has the right to tell me that I am impure or contaminated.
Posted on: Thu, 18 Dec 2014 15:18:10 +0000

Trending Topics



Recently Viewed Topics




© 2015