കുത്തിവയ്പ് - TopicsExpress



          

കുത്തിവയ്പ് വിശേഷങ്ങള്‍....... ഇന്‍ജെക്ഷന്‍ സൂചിയുടെ വേദന അറിയാത്തവര്‍ ഇന്ന് ആരും തന്നെ ഉണ്ടാവില്ല.. ഇന്ന് നമുക്ക് ചില കുത്തിവയ്പ് വിശേഷങ്ങളറിയാം.. മരുന്നിനെ പ്രധാനമായും രണ്ടായി തിരിക്കാം- വായിലൂടെ കൊടുക്കുന്ന മരന്ന് (oral medication/ enteral route) വായിലൂടെ അല്ലാത്ത മരുന്നുകള്‍( parenteral route) കുത്തിവയ്പ് എപ്പോ?? ചില ഘട്ടങ്ങളില്‍ വായിലൂടെയുള്ള മരുന്നുചികിത്സ ഒഴിവാക്കി കുത്തിവയ്പുകളിലൂടെ മരുന്നു നല്‍കേണ്ടിവരും, ഉദാ: * ജീവന്‍രക്ഷിക്കാനായി അടിയന്തരഘടകങ്ങളില്‍ ഒരു മരുന്ന് നേരിട്ട് രക്തചംക്രമണവ്യവസ്ഥയിലേക്കെത്തിക്കേണ്ടി വരുമ്പോള്‍. ഉദാ: ഹൃദയാഘാതത്തിന്ഠെ ചികിത്സയില്‍ സ്ട്രെപ്റ്റോകൈനേസ് ഇന്‍ജക്ഷന്‍. അലര്‍ജിയുടെ ഗുരുതരമായ അവസ്ഥ മുതലായവ * ദഹനേന്ദ്രിയ വ്യവസ്ഥയിലെ വിവിധ എന്‍സൈമുകള്‍ മൂലം നശിക്കപ്പെടും എന്നതുകൊണ്ട് വായിലൂടെ കൊടുക്കാന്‍ സാധിക്കാത്ത മരുന്നുകള്‍.. ഉദാ: ഇന്‍സുലിന്‍ ഇന്‍ജെക്ഷന്‍. * തീരെ ചാറിയ കുട്ടികള്‍ക്കും, പ്രായാധിക്യം ഏറെയുള്ളവര്‍ക്കും, അര്‍ധബോധാവസ്ഥയിലും, അബോധാവസ്ഥയിലും ഉള്ളവര്‍ക്ക്. * ശസ്ത്രക്രിയയ്ക്ക് മുമ്പും ശസ്തക്രിയ നടന്നുകൊണ്ടിരിക്കുമ്പോഴും - അനസ്തേഷ്യാ മരുന്ന്. ശസ്ത്രക്രിയയ്ക്ക് ശേഷം വേദനാസംഹാരികള്‍. * പ്രതിരോധ കുത്തവയ്പ് * നിര്‍ജലീകരണം തടയാന്‍ ഗ്ലൂക്കോസ്/ സലൈന്‍ * ശരീരത്തിലെ ഒരു പ്രത്യേക ഭാഗത്തേക്ക് സന്ധികളിലേക്കും മറ്റും നേരിട്ട് വേദനാസംഹിരികള്‍ നല്കേണ്ടിവരുമ്പോള്‍ കുത്തിവയ്പിന്ഠെ മാര്‍ഗം Intramascular (Im) മാംസപേശികളിലേക്ക് നേരിട്ട് കുത്തിവയ്ക്കുന്നത്. മാംസപേശികളിലേക്ക് ഏറെ രക്തയോട്ടം ഉള്ളതിനാല്‍ മരുന്നിന്ഠെ ആഗിരണം എളുപ്പമാകും. ഉദാ: വേദനാസംഹാരി, വിറ്റമിനുകള്‍, പ്രതിരോധക്കുത്തിവയ്പുകള്‍ എന്നിവ. 90 ഡിഗ്രി കോണിലാണ് സൂചി ശരീരിത്തിലേക്ക് കുത്തിവയ്ക്കുന്നത്. 5മില്ലി മരുന്നുവരെ ഇത്തരത്തില്‍ കുത്തിവയ്ക്കാം Subcutaneous- ത്വിക്കിന്ഠെ താഴെ മാംസപേശികളുടെ മുകളിലുമായി. ഇവിടെ മരുന്നിന്ഠെ ആഗിരണം സാവധാനമായിരിക്കും പക്ഷേ ഫലം ഏറെ സമയം നിലനില്‍ക്കും. പെട്ടന്നാഗിരണം ചെയ്താല്‍ പ്രത്യാഘാതമുണ്ടാകുന്ന മരുന്നുകളാണ് പലപ്പോഴും ഇതു വഴി കൊടുക്കുന്നത്. ഇന്‍ട്രാമസ്ക്കുലര്‍ ഇന്‍ജക്ഷന്ഠെ കാര്യത്തില്‍ മരുന്ന് പെട്ടന്ന് ആഗിരണം ചെയ്യപെടാനും വേദന കുറയ്ക്കാനുമായി കുത്തിവയ്ക്കുന്ന സ്ഥലം തിരുമ്മികൊടുക്കുമ്പോള്‍ ഇവിടെ തിരുമ്മാന്‍ പാടുള്ളതല്ല. ഉദാ: ഇന്‍സുലിന്‍ Intradermal : ത്വക്കിനു തൊട്ടുതാഴെ കൊടുക്കുന്നതാണിത്. 15ഡിഗ്രി ആംഗിളില്‍ തീരെ ചെറിയ സൂചി ഉപയോഗിച്ച് അലര്‍ജി ടെസ്റ്റുകള്‍ , ട്യൂബര്‍ക്കുലിന്‍ ടെസ്റ്റ് എന്നിവ. പരമാവധി 0.1മിലി മരുന്നേ ഇങ്ങനെ കുത്തിവയ്ക്കാനാകും. Intravenous injection : ഞരമ്പുകളിലൂടെ കൊടുക്കുന്നതാണിത്. പെട്ടന്നു നേരിട്ട് രക്തചംക്രമണവ്യവസ്ഥയിലേക്ക് മരുന്നുകള്‍ എത്തിക്കേണ്ടിവരുമ്പോള്‍ ഇതിനെ ആശ്രയിക്കും. ഉദാ: ഗ്ലൂക്കോസ് ഡ്രിപ്പ് Intraarterial : ശുദ്ധരക്തം ഒഴുകുന്ന രക്തക്കുഴലുകളിലേക്ക് നേരിട്ട് ഇന്‍ജക്ഷന്‍ കൊടുക്കും. രക്തക്കുഴലുകളുടെ വികസനത്തിനുവേണ്ടി കൊടുക്കുന്ന വാസോഡയലേറ്റര്‍, രക്തക്കട്ട അലിയിക്കാന്‍ വേണ്ടിയുള്ള മരുന്നുമാണ് ഇങ്ങനെ നല്‍കുന്നത്. Intrathecal ; നടെല്ലിനുള്ളിലേക്ക് നേരിട്ട് കുത്തിവയ്ക്കുന്നത് Intrasynovial/ intraarticular : സന്ധികള്‍ക്കുള്ളിലേക്ക് നേരിട്ട് മരുന്ന് കുത്തിവയ്ക്കുന്ന രീതിയാണിത്. സന്ധിവീക്കത്തിനും വേദനയ്ക്കും നല്ക്കുന്ന സ്റ്റീറോയ്ഡ് ഇന്‍ജക്ഷന്‍. ഇത് എടുത്താല്‍ സന്ധികള്‍ക്ക് വിശ്രമം കൊടുക്കണം :-)
Posted on: Wed, 21 Jan 2015 08:15:03 +0000

Trending Topics



Recently Viewed Topics




© 2015