ഭരണകൂടത്തിന്റെ - TopicsExpress



          

ഭരണകൂടത്തിന്റെ സഹായത്തോടെ ഓണം ആഘോഷിക്കപ്പെടുകയും കേരളത്തിലെ കലാസാഹിത്യസാംസ്ക്കാരിക രംഗത്തെ ശൂദ്രപ്രമാണിമാര്‍ സവര്‍ണ നൊസ്റ്റാള്‍ജിയയോടെ സമൂഹത്തിനു് മുമ്പില്‍ വര്‍ഷങ്ങളായി ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഉച്ചിഷ്ടങ്ങളും അവരുടെ അമേധ്യങ്ങളുമാണു് ഓണത്തിനു് രൂപവും പൊലിമയും നല്‍കിക്കൊണ്ടിരിക്കുന്നത്. അല്ലാതെ കേരളത്തിലെ പട്ടികജാതിക്കരനോ ആദിവാസിയോ ഓണമാഘോഷിച്ചിരുന്നതിന്റെ ചരിത്രം ഓര്‍ത്തെടുക്കാന്‍ അത്തരത്തിലൊന്നു് അവര്‍ക്കില്ലായിരുന്നുവെന്നതാണു് സത്യം. ഓണത്തിനു് ഒരു നൂറുവര്‍ഷത്തിലേറെ പഴക്കമില്ലെന്നതിനു് മറ്റൊരു യുക്തിയും ഉപോല്‍ബലകമായുണ്ട്. മാറുമറക്കാനും തുണിയുടുക്കാനും അവര്‍ണമലയാളികള്‍ക്കു് അവസരമുണ്ടായിട്ട് നൂറുകൊല്ലം പോലുമായിട്ടില്ല. അപ്പോള്‍ ആദിവാസിയും ദലിതനും എന്തിനു് പിന്നോക്കക്കാരനും ഏതു കോടിവസ്ത്രമുടുത്താണു്, അവരുടെ പെണ്ണുങ്ങള്‍ ഏത് സെറ്റ് സാരിയുടുത്താണു് ഓണമാഘോഷിച്ചിരുന്നതെന്നതിനു് ഉത്തരം കിട്ടിയാലെ ഓണമെന്നത് പണ്ടുമുതലേ അവര്‍ണരുടെ ആഘോമായിരുന്നുവെന്നു പറയാനാകുകയുള്ളു. കൂടാതെ ചരിത്രത്തില്‍ അവര്‍ എന്നു മുതലാണു് സദ്യ കണികാണാന്‍ തുടങ്ങിയതെന്നും പരിശോധിക്കപ്പെടണം. manavikanilapadukal.blogspot.in/2012/08/blog-post.html
Posted on: Sun, 15 Sep 2013 03:17:45 +0000

Trending Topics



Recently Viewed Topics




© 2015